24-കാരനെ വെച്ച് മമ്മൂക്കക്ക് പോലുമില്ലാത്ത 100 കോടിയടിച്ച മൊതല്! ലക്ഷങ്ങള്‍ പൊടിച്ച് ബിഎംഡബ്ല്യു വാങ്ങി

ഷോര്‍ട് ഫിലിമുകളിലൂടെ വന്ന് മലയാള സിനിമയില്‍ തരംഗം സൃഷ്ടിച്ച ഒത്തിരി സംവിധായകരുണ്ട്. അല്‍ഫോണ്‍സ് പുത്രന്‍, ബേസില്‍ ജോസഫ് എന്നിവര്‍ അക്കൂട്ടത്തില്‍ പെട്ടവരാണ്. ഇവരുടെ മാതൃകയില്‍ മലയാള സിനിമയിലെ മിനിമം ഗ്യാരണ്ടിയുള്ള സംവിധായകരുടെ നിരയിലേക്ക് ഉയര്‍ന്ന് വന്നയാളാണ് ഗിരീഷ് എഡി. ഇതുവരെ നാല് ചിത്രങ്ങള്‍ മാത്രമാണ് ഗിരീഷ് സംവിധാനം ചെയ്തിട്ടുള്ളത്. അതില്‍ മൂന്നും വമ്പന്‍ ഹിറ്റുകളാണ്. ഏറ്റവും ഒടുവില്‍ വന്ന ചിത്രം പോലും നിര്‍മാതാവിനെ സേഫ് ആക്കും. ആദ്യ സംവിധാന സംരംഭമായ 'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' 2019-ലെ സര്‍പ്രൈസ് ഹിറ്റായിരുന്നു. 2022-ല്‍ റിലീസ് ചെയ്ത സൂപ്പര്‍ ശരണ്യ സമ്മിശ്ര പ്രതീകരണങ്ങള്‍ക്കിടയിലും സാമ്പത്തിക വിജയമായി മാറി.

എന്നാല്‍ ഗിരീഷിന്റെ തലവര മാറ്റി എഴുതിയ പടം ഈ വര്‍ഷം പുറത്തിറങ്ങിയ പ്രേമലുവാണ്. കേരളത്തില്‍ മാത്രമല്ല അയല്‍സംസ്ഥാനങ്ങളില്‍ വരെ തരംഗമായി മാറിയ പ്രേമലു 100 കോടിയിലേറെ രൂപയാണ് ബോക്‌സ്ഓഫീസില്‍ വാരിയത്. സൂപ്പര്‍ താരങ്ങളില്ലാതെ കുഞ്ഞന്‍ പടങ്ങള്‍ വെച്ച് ബോക്‌സ്ഓഫീസില്‍ നിന്ന് പണംവാരുന്നയാണ് അദ്ദേഹത്തിന്റെ സിനിമകള്‍. 24 വയസ് മാത്രം പ്രായമുള്ള നസ്‌ലെന്‍ ഗഫൂര്‍ ആയിരുന്നു പ്രേമലുവിലെ നായകന്‍.

Premalu Director Girish AD Buys Brand New BMW 2 Series Worth Rs 43 90 Lakh

അതുകൊണ്ട് തന്നെ ഗിരീഷ് എഡി എന്നപേര് നോക്കി ആളുകള്‍ ടിക്കറ്റ് എടുക്കുന്ന സ്ഥിതയാണിപ്പോള്‍. അതുകൊണ്ട് തന്നെയാണ് 2022-ല്‍ പൂര്‍ത്തിയായ ഗിരീഷിന്റെ ടെക്‌നോ ക്രൈം ത്രില്ലറായ 'അയാം കാതലന്‍' സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും മുടക്കുമുതല്‍ തിരിച്ചുപിടിക്കുന്ന നിലയിലെത്തിയത്. ബോക്‌സ്ഓഫീസില്‍ നിന്ന് 6 കോടി രൂപയിലധികം നേടിയ ചിത്രത്തിന്റെ ഒടിടി ബിസിനസ് കൂടി നടക്കുന്നതോടെ നിര്‍മാതാവ് സേഫ് ആകുമെന്നാണ് അറിയാന്‍ കഴിഞ്ഞത്.

സിനിമയില്‍ ഉയരങ്ങള്‍ കീഴടക്കുമ്പോള്‍ തന്നെ വ്യക്തി ജീവിതത്തിലും ഗിരീഷ് പുത്തന്‍ നേട്ടങ്ങള്‍ സ്വന്തമാക്കുന്നുണ്ട്. ഭാവി യാത്രകള്‍ക്കായി ഒരു പുത്തന്‍ ബിഎംഡബ്ല്യു കാര്‍ സംവിധായകന്‍ വീട്ടിലെത്തിച്ചിരിക്കുകയാണ്. ബിഎംഡബ്ല്യു 2 സീരീസാണ് ഗിരീഷ് എഡി സ്വന്തമാക്കിയിരിക്കുന്നത്. ജര്‍മന്‍ ബ്രാന്‍ഡിന്റെ ഔദ്യോഗിക ഡീലര്‍ഷിപ്പായ ഇവിഎം ഓട്ടോക്രാഫ്റ്റിലെത്തിയാണ് ഗിരീഷ് കാറിന്റെ താക്കോല്‍ സ്വീകരിച്ചത്.

Premalu Director Girish AD Buys Brand New BMW 2 Series Worth Rs 43 90 Lakh

സംവിധായകന്‍ പുത്തന്‍ കാറിന്റെ ഡെലിവറി എടുക്കുന്നതിന്റെ വീഡിയോയും ഡീലര്‍ഷിപ്പ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാം വഴി പങ്കുവെച്ചിട്ടുണ്ട്. ഈ ആഡംബര സെഡാന്റെ വില ആരംഭിക്കുന്നത് 43.90 ലക്ഷം രൂപ മുതലാണ്. ടോപ് സ്‌പെക് വേരിയന്റിന്റെ വില 46.90 ലക്ഷം രൂപ വരും. ടാക്‌സും ഇന്‍ഷൂറന്‍സുമെല്ലാം ചേര്‍ക്കുമ്പോള്‍ കാര്‍ നിരത്തിലെത്തിക്കാന്‍ ലക്ഷങ്ങള്‍ വീണ്ടും പൊടിക്കണം.

ജര്‍മന്‍ ബ്രാന്‍ഡിന്റെ പുതിയ FAAR ആര്‍ക്കിടെക്ച്ചര്‍ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് കൂപ്പെ നിര്‍മിച്ചിരിക്കുന്നത്. ബിഎംഡബ്ല്യുവിന്റെ ഫോര്‍-ഡോര്‍-കൂപ്പെ ലൈനപ്പിലെ ഏറ്റവും ചെറിയ മോഡലാണ് 2 സീരീസ് ഗ്രാന്‍ കൂപ്പെ. ചെറിയ 1 സീരീസ് സെഡാനും 3 സീരീസിനും ഇടയിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ഈ കാര്‍ സ്വന്തമാക്കാം. എന്നാല്‍ ഗിരീഷ് കാറിന്റെ ഏത് പതിപ്പാണ് തെരഞ്ഞെടുത്തിരിക്കുന്നതെന്ന് വ്യക്തമല്ല.

Premalu Director Girish AD Buys Brand New BMW 2 Series Worth Rs 43 90 Lakh

കാറിലെ 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 188 bhp പവറും 400 Nm ടോര്‍ക്കും നല്‍കുന്ന രീതിയിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. ഈ എഞ്ചിന്‍ 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായിട്ടാണ് വരുന്നത്. രണ്ടാമത്തെ 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 177 bhp പവറും 280 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ്. 7 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് പെട്രോള്‍ എഞ്ചിന്‍ ഇണചേരുന്നത്.

ഫ്രണ്ട് വീല്‍ ഡ്രൈവ് മോഡല്‍ ആണെങ്കിലും സെഡാന്‍ വെറും 7.1 സെക്കന്‍ഡില്‍ 0-100 kmph വേഗത കൈവരിക്കും. ഡീസല്‍ വേരിയന്റുകള്‍ ഇതിനേക്കാള്‍ 0.4 സെക്കന്‍ഡ് അധികം എടുക്കും. സെഡാനില്‍ ജെസ്റ്റര്‍ കണ്‍ട്രോള്‍ ഫീച്ചറോടുകൂടിയ 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ്, 10.25 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, ആറ് മൂഡുകളുള്ള ആംബിയന്റ് ലൈറ്റിംഗ്, മെമ്മറി ഫംഗ്ഷനുള്ള സ്പോര്‍ട്സ് സീറ്റുകള്‍, പനോരമിക് ഗ്ലാസ് റൂഫ്, വയര്‍ലെസ് ചാര്‍ജിംഗ് എന്നീ ഫീച്ചറുകള്‍ വരുന്നു.

ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍ ലോക്ക് കണ്‍ട്രോള്‍, ബ്രേക്ക് അസിസ്റ്റുള്ള എബിഎസ്, പാര്‍ക്ക് അസിസ്റ്റ് ഫീച്ചറുള്ള റിവേഴ്‌സ് ക്യാമറ, ഡൈനാമിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍ എന്നിവ ബിഎംഡബ്ല്യു 2 സീരീസ് ഗ്രാന്‍ കൂപ്പെയുടെ സേഫ്റ്റി കിറ്റില്‍ ഉള്‍പ്പെടുന്നു. ഇന്ത്യന്‍ വിപണിയില്‍ ബിഎംഡബ്ല്യു 2 സീരീസ് ഗ്രാന്‍ കൂപ്പെയുടെ എതിരാളി മെര്‍സിഡീസ് ബെന്‍സ് A-ക്ലാസ് സെഡാനാണ്.

More from DriveSpark

Article Published On: Wednesday, December 4, 2024, 14:51 [IST]
English summary
Premalu director girish ad buys brand new bmw 2 series worth rs 43 90 lakh
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X