പ്രീമിയം ഹാച്ച്ബാക്ക് Or കോംപാക്ട് എസ്‌യുവി; ഏത് സെഗ്മെന്റാകും ഇവയില്‍ മികച്ചത്

എസ്‌യുവി വാഹനങ്ങള്‍ നിലവില്‍ ആഭ്യന്തര, ആഗോള വാഹന വിപണികളില്‍ ഒരു ട്രെന്‍ഡായി മാറിയിരിക്കുകയാണെന്ന് വേണം പറയാന്‍. ഇതുകൊണ്ട് തന്നെയാണ് റോള്‍സ് റോയ്സ്, ലംബോര്‍ഗിനി, മസെരാട്ടി, ബെന്റ്ലി തുടങ്ങിയ ബ്രാന്‍ഡുകള്‍ക്ക് പോലും അവരുടെ ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോയില്‍ ഒരു എസ്‌യുവി മോഡലെങ്കിലും വില്‍പ്പനയ്ക്ക് എത്തിക്കുന്നത്.

പ്രീമിയം ഹാച്ച്ബാക്ക് Or കോംപാക്ട് എസ്‌യുവി; ഏത് സെഗ്മെന്റാകും ഇവയില്‍ മികച്ചത്

ഇന്ത്യന്‍ വാഹന വിപണിയെ സംബന്ധിച്ചും, ഉപഭോക്താക്കള്‍ക്കും എല്ലായ്‌പ്പോഴും എസ്‌യുവികളോട് ഒരു പ്രത്യേക മമത ഉണ്ടെന്ന് വേണം പറയാന്‍. സമീപ വര്‍ഷങ്ങളില്‍ എസ്‌യുവികള്‍ ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വ്യവസായത്തിന് മുമ്പത്തേക്കാള്‍ കൂടുതല്‍ സംഭാവന നല്‍കുകയും ചെയ്യുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്.

പ്രീമിയം ഹാച്ച്ബാക്ക് Or കോംപാക്ട് എസ്‌യുവി; ഏത് സെഗ്മെന്റാകും ഇവയില്‍ മികച്ചത്

സമീപ വര്‍ഷങ്ങളില്‍, ഇന്ത്യയിലെ സബ്-4 മീറ്റര്‍ കോംപാക്ട് എസ്‌യുവി സെഗ്മെന്റും പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റ് കാറുകളും വിപണി അടക്കി വാഴുകയാണ്.

പ്രീമിയം ഹാച്ച്ബാക്ക് Or കോംപാക്ട് എസ്‌യുവി; ഏത് സെഗ്മെന്റാകും ഇവയില്‍ മികച്ചത്

ഇതിന് രണ്ടിനും ഇടയില്‍ ഒരു മോഡല്‍ തെരഞ്ഞെടുക്കുന്നത് വളരെ ആശയക്കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നു. ശരിയായ വാഹനം തെരഞ്ഞെടുക്കാന്‍ നിങ്ങളെ സഹായിക്കുന്നതിന്, ഞങ്ങള്‍ ഈ ലേഖനത്തില്‍ ഈ രണ്ട് സെഗ്മെന്റുകളെയും അഞ്ച് വ്യത്യസ്ത വിഭാഗങ്ങളായി തിരിച്ചിരിക്കുകയാണ്. അവ ഏതൊക്കെയെന്ന് നോക്കാം.

പ്രീമിയം ഹാച്ച്ബാക്ക് Or കോംപാക്ട് എസ്‌യുവി; ഏത് സെഗ്മെന്റാകും ഇവയില്‍ മികച്ചത്

ഡിസൈന്‍

ഡിസൈന്‍ ആത്മനിഷ്ഠമായിരിക്കാമെങ്കിലും, കൂടുതല്‍ ആളുകള്‍ എസ്‌യുവി ബോഡി ശൈലിയാണ് ഇഷ്ടപ്പെടുന്നതെന്ന് വ്യക്തമാണ്. മാത്രമല്ല, എസ്‌യുവി ബോഡി സ്‌റ്റൈല്‍ വാഹനത്തില്‍ അല്‍പ്പം മെച്ചപ്പെട്ട ഗ്രൗണ്ട് ക്ലിയറന്‍സും ഹെഡ്റൂമും ഉറപ്പാക്കുന്നു.

പ്രീമിയം ഹാച്ച്ബാക്ക് Or കോംപാക്ട് എസ്‌യുവി; ഏത് സെഗ്മെന്റാകും ഇവയില്‍ മികച്ചത്

എന്നിരുന്നാലും, പ്രീമിയം ഹാച്ച്ബാക്ക് സില്‍ഹൗറ്റ് ഏത് കോംപാക്ട് എസ്‌യുവിയേക്കാളും ആനുപാതികമായി തുടരുന്നു. അതിനാല്‍, ഒരു പ്രീമിയം ഹാച്ച്ബാക്കും ഒരു കോംപാക്ട് എസ്‌യുവിയും തമ്മില്‍ തെരഞ്ഞെടുക്കുന്നത് ഒരു വ്യക്തിയുടെ മുന്‍ഗണനയിലേക്ക് ചുരുങ്ങുകയും ചെയ്യുന്നു.

പ്രീമിയം ഹാച്ച്ബാക്ക് Or കോംപാക്ട് എസ്‌യുവി; ഏത് സെഗ്മെന്റാകും ഇവയില്‍ മികച്ചത്

സവിശേഷതകള്‍

ഓഫറിലെ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളുടെ എണ്ണം നിര്‍മ്മാതാവിനെ ആശ്രയിച്ച് വ്യത്യാസപ്പെടാം, പൊതുവേ, പ്രീമിയം ഹാച്ച്ബാക്കുകളിലെ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകള്‍ കോംപാക്ട് എസ്‌യുവികളിലെ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളെക്കാള്‍ ചെറുതായി കവിയുന്നു.

പ്രീമിയം ഹാച്ച്ബാക്ക് Or കോംപാക്ട് എസ്‌യുവി; ഏത് സെഗ്മെന്റാകും ഇവയില്‍ മികച്ചത്

പ്രീമിയം ഹാച്ച്ബാക്കുകളുടെയും കോംപാക്ട് എസ്‌യുവികളുടെയും അടിസ്ഥാന വകഭേദങ്ങളില്‍ ഇത് പ്രത്യേകിച്ചും പ്രകടമാണ്. പറഞ്ഞുവരുന്നത്, നിങ്ങള്‍ ഒരു നഗരവാസിയാണെങ്കില്‍, കര്‍ക്കശമായ ബഡ്ജറ്റില്‍ ആഫ്റ്റര്‍ മാര്‍ക്കറ്റ് ആക്സസറികള്‍ ചേര്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍, ഒരു കോംപാക്ട് എസ്‌യുവിയേക്കാള്‍ പ്രീമിയം ഹാച്ച്ബാക്കിലേക്ക് പോകുന്നതാണ് നല്ലത്.

പ്രീമിയം ഹാച്ച്ബാക്ക് Or കോംപാക്ട് എസ്‌യുവി; ഏത് സെഗ്മെന്റാകും ഇവയില്‍ മികച്ചത്

സുരക്ഷയും കൈകാര്യം ചെയ്യലും

സമീപ വര്‍ഷങ്ങളില്‍, ഇന്ത്യയില്‍ മുമ്പത്തേക്കാള്‍ കൂടുതല്‍ ആളുകള്‍ കാറിന്റെ സുരക്ഷാ വശത്തിന് പ്രാധാന്യം നല്‍കാന്‍ തുടങ്ങിയിട്ടുണ്ട്.

പ്രീമിയം ഹാച്ച്ബാക്ക് Or കോംപാക്ട് എസ്‌യുവി; ഏത് സെഗ്മെന്റാകും ഇവയില്‍ മികച്ചത്

പറഞ്ഞുവരുന്നത്, ഇന്ത്യയില്‍ വില്‍ക്കുന്ന ഒട്ടുമിക്ക കോംപാക്ട് എസ്‌യുവികളും രാജ്യത്ത് വില്‍ക്കുന്ന ഏതൊരു ഹാച്ച്ബാക്കും പോലെ മോണോകോക്ക് ഷാസികളാണ് ഉപയോഗിക്കുന്നത്.

പ്രീമിയം ഹാച്ച്ബാക്ക് Or കോംപാക്ട് എസ്‌യുവി; ഏത് സെഗ്മെന്റാകും ഇവയില്‍ മികച്ചത്

ഹാച്ച്ബാക്കുകള്‍ക്ക് അവരുടെ താഴ്ന്ന ഗുരുത്വാകര്‍ഷണ കേന്ദ്രവും കുറഞ്ഞ ഭാരവും കാരണം മികച്ച കൈകാര്യം ചെയ്യലും സ്ഥിരതയും വാഗ്ദാനം ചെയ്യാന്‍ കഴിയും. അതിനാല്‍, ഒരു പ്രീമിയം ഹാച്ച്ബാക്കിന് മികച്ച ഡ്രൈവിംഗ് ഡൈനാമിക്‌സ് ഉണ്ടെന്ന് വേണം പറയാന്‍.

പ്രീമിയം ഹാച്ച്ബാക്ക് Or കോംപാക്ട് എസ്‌യുവി; ഏത് സെഗ്മെന്റാകും ഇവയില്‍ മികച്ചത്

പ്രകടനവും കാര്യക്ഷമതയും

മിക്ക വാഹന നിര്‍മാതാക്കളും അവരുടെ പ്രീമിയം ഹാച്ച്ബാക്കുകള്‍ക്കും കോംപാക്ട് എസ്‌യുവികള്‍ക്കും സമാനമായ ഒരു കൂട്ടം പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നതിനാല്‍, പ്രീമിയം ഹാച്ച്ബാക്കുകളുടെ പ്രകടനം അവയുടെ കുറഞ്ഞ ഭാരവും മികച്ച എയറോഡൈനാമിക്‌സും കാരണം നേരിയ തോതില്‍ മികച്ചതായിരിക്കും.

പ്രീമിയം ഹാച്ച്ബാക്ക് Or കോംപാക്ട് എസ്‌യുവി; ഏത് സെഗ്മെന്റാകും ഇവയില്‍ മികച്ചത്

വില

സമീപകാല ട്രെന്‍ഡ് പരിശോധിച്ചാല്‍, കോംപാക്ട് എസ്‌യുവികള്‍ ഇന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്കുകളേക്കാള്‍ ഒരു ചെറിയ സ്ഥാനത്താണ്. മാത്രമല്ല, കോംപാക്ട് എസ്‌യുവികളുടെ ടോപ്പ് എന്‍ഡ് വേരിയന്റുകള്‍ക്ക് പൊതുവെ ഉയര്‍ന്ന വിലയാണ്.

പ്രീമിയം ഹാച്ച്ബാക്ക് Or കോംപാക്ട് എസ്‌യുവി; ഏത് സെഗ്മെന്റാകും ഇവയില്‍ മികച്ചത്

കോംപാക്ട് എസ്‌യുവിയേക്കാള്‍ പ്രീമിയം ഹാച്ച്ബാക്കിലേക്ക് പോകുന്നത് പണം ലഭിക്കാനുള്ള എളുപ്പ വഴികൂടിയാണ്. ഒരു പ്രീമിയം ഹാച്ച്ബാക്ക്, നല്‍കുന്ന വിലയ്ക്ക് ധാരാളം വാഗ്ദാനം ചെയ്യുന്നുവെന്ന് വ്യക്തമാണ്.

പ്രീമിയം ഹാച്ച്ബാക്ക് Or കോംപാക്ട് എസ്‌യുവി; ഏത് സെഗ്മെന്റാകും ഇവയില്‍ മികച്ചത്

അത് കൂടാതെ പ്രീമിയം ഹാച്ച്ബാക്കുകള്‍ മികച്ച ഡ്രൈവിംഗ് ഡൈനാമിക്സ്, വില കുറഞ്ഞ റണ്ണിംഗ് ചെലവ്, നേരിയ തോതില്‍ മികച്ച പ്രകടനം എന്നിവയും ഇത് വാഗ്ദാനം ചെയ്യുന്നു.

പ്രീമിയം ഹാച്ച്ബാക്ക് Or കോംപാക്ട് എസ്‌യുവി; ഏത് സെഗ്മെന്റാകും ഇവയില്‍ മികച്ചത്

എന്നിരുന്നാലും, കോംപാക്ട് എസ്‌യുവികള്‍ക്ക് പൊതുവെ വിപണിയില്‍ മികച്ച പുനര്‍വില്‍പ്പന മൂല്യമുണ്ട്, വിപണിയിലെ മികച്ച ആകര്‍ഷണത്തിനും കോംപ്കാട് എസ്‌യുവികളാണ് മുന്നില്‍.

പ്രീമിയം ഹാച്ച്ബാക്ക് Or കോംപാക്ട് എസ്‌യുവി; ഏത് സെഗ്മെന്റാകും ഇവയില്‍ മികച്ചത്

നിരവധി മോഡലുകള്‍ ഇനി കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് വരാനൊരുങ്ങുകയാണ്. ഏറ്റവും അവസാനമായി റെനോയില്‍ നിന്നുള്ള കൈഗറാണ് ഈ വിഭാഗത്തില്‍ മത്സരത്തിനെത്തുന്നത്. അതോടൊപ്പം തന്നെ പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിലെ മാരുതിയുടെ തുറുപ്പ്ചീട്ടായ ബലേനോയും മാറ്റത്തിനൊരുങ്ങുകയാണ്.

Most Read Articles

Malayalam
English summary
Premium hatchback or compact suv which is the best find here some reasons
Story first published: Tuesday, January 11, 2022, 16:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X