ലോറി ഡ്രൈവർമാർക്ക് സഹായ വാഗ്ദാനവുമായി മോദി, ഹൈവേകളിൽ പുത്തൻ സംവിധാനമൊരുക്കും
ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ 2024 ൻ്റെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്തു സംസാരിക്കുന്നത്, ഇന്ത്യൻ വാഹന മേഖലയുടെ പുരോഗതിയെ അഭിനന്ദിക്കുകയും കൂടുതൽ നവീകരണവും ആഗോള സഹകരണവും പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ടാണ്. മൊബിലിറ്റി, ഓട്ടോമോട്ടീവ് മൂല്യ ശൃംഖലയിലുടനീളം ഇന്ത്യയുടെ കഴിവുകൾ പ്രദർശിപ്പിക്കുന്ന എക്‌സ്‌പോയിലെ സ്റ്റാളുകളിലൂടെ അദ്ദേഹം ഒന്ന് സന്ദർശിക്കുകയും ചെയ്തിരുന്നു.
ട്രക്ക് ഡ്രൈവർമാർ നേരിടുന്ന വെല്ലുവിളികളെ മോദി പ്രത്യേകം എടുത്തു പറയുകയുണ്ടായി. ഭക്ഷണം, ശുദ്ധജലം, ടോയ്‌ലറ്റുകൾ, പാർക്കിംഗ്, വിശ്രമകേന്ദ്രങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കി ദേശീയ പാതകളിൽ 1,000 ആധുനിക സൗകര്യങ്ങൾ നിർമ്മിക്കാനുള്ള പുതിയ പദ്ധതിയെ കുറിച്ച് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഈ സംരംഭം ഡ്രൈവർമാരുടെ ക്ഷേമവും സുരക്ഷയും വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നതാണ്, അതോടൊപ്പം തന്നെ അവരുടെ ജീവിത നിലവാരത്തിനും സുരക്ഷിത യാത്രയ്ക്കും കൂടുതൽ ഉറപ്പ് നൽകുന്നു.

വ്യവസായത്തിൽ ഇന്ധനവും സമയവും ലാഭിക്കുന്നത് എങ്ങനെയെന്ന് വിശദീകരിച്ചുകൊണ്ട് ഫാസ്ടാഗ് സാങ്കേതികവിദ്യയുടെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു. ഫാസ്ടാഗ് സാങ്കേതികവിദ്യ സമ്പദ്‌വ്യവസ്ഥയ്ക്ക് 40,000 കോടി രൂപയുടെ വാർഷിക നേട്ടം നൽകുന്നുവെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി തൻ്റെ പ്രസംഗത്തിൽ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം അദ്ദേഹത്തിൻ്റെ ക്യാബിനറ്റ് സഹപ്രവർത്തകരായ പിയൂഷ് ഗോയൽ, ഹർദീപ് സിങ് പുരി, നിതിൻ ഗഡ്കരി എന്നിവരും ഉണ്ടായിരുന്നു. എക്‌സ്‌പോ സംഘടിപ്പിക്കുന്നത് വളരെ സന്തോഷകരമായ നിമിഷമാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്, 'ഈ അത്ഭുതകരമായ പരിപാടി സംഘടിപ്പിച്ചതിന് ഓട്ടോമോട്ടീവ് വ്യവസായത്തെ ആദ്യം അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എല്ലാ സ്റ്റാളുകളിലും പോകാൻ കഴിഞ്ഞില്ല. എന്നാൽ ഞാൻ കണ്ട സ്റ്റാളുകൾ വളരെ ആകർഷകമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

2014ന് മുമ്പുള്ള 10 വർഷത്തിനിടെ 12 കോടി വാഹനങ്ങളാണ് രാജ്യത്ത് വിറ്റഴിച്ചത്. പക്ഷേ, 2014 മുതൽ 21 കോടിയിലധികം വാഹനങ്ങൾ വിറ്റു. 10 വർഷം മുമ്പ് രണ്ടായിരത്തോളം ഇലക്ട്രിക് വാഹനങ്ങൾ വിറ്റഴിച്ചിരുന്നു. ഇപ്പോഴത് 12 ലക്ഷം ഇലക്ട്രിക് വാഹനങ്ങളായി വർധിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ചടങ്ങിൽ അഭിസംബോധന ചെയ്ത് സംസാരിക്കവെ പറഞ്ഞു.
എക്സ്പോയിൽ എല്ലാ വാഹന നിർമാതാക്കളും തങ്ങളുടെ പുത്തൻ മോഡലുകളെ അവതരിപ്പിച്ച് ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. മാരുതി വാഗൺആർ ഫ്ലെക്സ് ഫ്യൂവൽ, ഇവിഎക്സ് ഇലക്ട്രിക് എസ്‌യുവി എന്നീ രണ്ട് മോഡലുകളാണ് മാരുതി സുസുക്കി 2024 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ അവതരിപ്പിച്ചത്. ഇവിഎക്‌സും ടൊയോട്ടയുടെ അർബൻ എസ്‌യുവി കൺസെപ്‌റ്റും സഹോദര മോഡലുകളാണ്. രണ്ട് എസ്‌യുവികൾക്കും 4.3 മീറ്റർ നീളമുണ്ട്, വിശാലമായ ക്യാബിൻ ലഭിക്കുന്നു.

മുഖം മിനുക്കിയ നെക്‌സോൺ ഇവിയുടെ ഡാർക്ക് എഡിഷൻ അവതരിപ്പിച്ചു കൊണ്ടാണ് ടാറ്റ മോട്ടോഴ്‌സ് ഭാരത് മൊബിലിറ്റി എക്‌സ്‌പോ 2024-ൽ എതിരാളികളെ ഞെട്ടിച്ചിരിക്കുന്നത്. 2020-ൽ അവതരിപ്പിച്ച നെക്‌സോൺ ഇവി, ഇന്ത്യയുടെ പ്രിയപ്പെട്ട ഇലക്ട്രിക് പാസഞ്ചർ കാറുകളിലൊന്നായി അതിൻ്റെ സ്ഥാനം ഉറപ്പിച്ചതാണ്, ഈ ഏറ്റവും പുതിയ മോഡൽ വാഹനത്തിൻ്റെ മാറ്റ് ഒന്ന് കൂടി കൂട്ടുകയേയുളളു എന്നാണ് ആരാധകർ പറയുന്നത്.
അത് പോലെ തന്നെ ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോ 2024-ല്‍ ടാറ്റ മോട്ടോര്‍സ് കര്‍വ് എസ്‌യുവിയുടെ പ്രൊഡക്ഷന്‍ പതിപ്പിന്റെ ഫസ്റ്റ് ലുക്ക് വെളിപ്പെടുത്തിയിരുന്നു. ഈ വര്‍ഷം അവസാനത്തോടെ ഐസിഇ, ഇലക്ട്രിക് പതിപ്പുകളിലായി എസ്‌യുവി ടാറ്റ മോട്ടോര്‍സ് വിപണിയിലെത്തിക്കും. ഈ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ലോഞ്ച് ചെയ്യുമെന്ന് സൂചന നല്‍കി ടാറ്റ അടുത്തിടെ കര്‍വ് എസ്‌യുവിയുടെ പേറ്റന്റ് ഫയല്‍ ചെയ്തിരുന്നു.
അത് പോലെ തന്നെ സൺറൂഫുകൾക്ക് വേണ്ടി ഫിലിം അവതരിപ്പിച്ചിരിക്കുകയാണ് ഗാർവെയർ ഹൈ-ടെക് ഫിലിംസ്. റൂഫ്-ടോപ്പ് ഫിലിമുകൾക്കൊപ്പം ദീർഘകാലമായി കാത്തിരുന്ന സൺ-റൂഫ്, മൂൺ-റൂഫ് ഫിലിം കിറ്റുകൾ കമ്പനി അവതരിപ്പിച്ചിരിക്കുകയാണിപ്പോൾ. വാഹനമേഖലയിലെ നവീകരണത്തിനായുള്ള ഗാർവെയർ ഹൈ-ടെക് ഫിലിംസിൻ്റെ നിരന്തര സമർപ്പണത്തിന് ഊന്നൽ നൽകിക്കൊണ്ട്, വിവേചനാധികാരമുള്ള ഉപഭോക്താക്കൾക്ക് വാഹന സൗകര്യം വർധിപ്പിക്കുന്നതിൽ ശ്രദ്ധേയമായ മുന്നേറ്റമാണ് അടുത്തിടെ നടന്ന ഉൽപ്പന്ന ലോഞ്ച് സൂചിപ്പിക്കുന്നത്.


Click it and Unblock the Notifications








