രാജ്യത്തിൻ്റെ വളർച്ചയിൽ വാഹന വിപണിക്ക് വലിയ പങ്ക്, ഭാരത് മൊബിലിറ്റി എക്സ്പോ സന്ദർശിച്ച് പ്രധാനമന്ത്രി

ദേശീയ തലസ്ഥാനമായ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ സംഘടിപ്പിച്ച രാജ്യത്തെ ഏറ്റവും വലിയ ഓട്ടോമൊബൈൽ പ്രദർശനമായ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ 2024-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്തുകയും വിവിധ സ്റ്റാളുകളിൽ കയറി സംഘാടകരുമായും എക്‌സിബിറ്റർമാരുമായും സംസാരിക്കുകയും ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം അദ്ദേഹത്തിൻ്റെ ക്യാബിനറ്റ് സഹപ്രവർത്തകരായ പിയൂഷ് ഗോയൽ, ഹർദീപ് സിങ് പുരി, നിതിൻ ഗഡ്കരി എന്നിവരും ഉണ്ടായിരുന്നു. എക്‌സ്‌പോ സംഘടിപ്പിക്കുന്നത് വളരെ സന്തോഷകരമായ നിമിഷമാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്, 'ഈ അത്ഭുതകരമായ പരിപാടി സംഘടിപ്പിച്ചതിന് ഓട്ടോമോട്ടീവ് വ്യവസായത്തെ ആദ്യം അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എല്ലാ സ്റ്റാളുകളിലും പോകാൻ കഴിഞ്ഞില്ല. എന്നാൽ ഞാൻ കണ്ട സ്റ്റാളുകൾ വളരെ ആകർഷകമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Prime Minister Narendra Modi Attends Bharat Mobility Global Expo 2024

സ്വന്തമായി കാറോ സൈക്കിളോ ഇല്ലാത്ത വ്യക്തിയായത് കൊണ്ട് തനിക്ക് ഇവയെല്ലാം അപരിചിതമാണ് എന്നാൽ, ഇതൊക്കെ നമ്മുടെ നാട്ടിൽ നടക്കുന്നതിൽ എനിക്ക് സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. 2047ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കുക എന്ന അഭിലാഷം സാക്ഷാത്കരിക്കുന്നതിൽ വാഹന മേഖല (മൊബിലിറ്റി സെക്ടർ) നിർണായക പങ്ക് വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

2014ന് മുമ്പുള്ള 10 വർഷത്തിനിടെ 12 കോടി വാഹനങ്ങളാണ് രാജ്യത്ത് വിറ്റഴിച്ചത്. പക്ഷേ, 2014 മുതൽ 21 കോടിയിലധികം വാഹനങ്ങൾ വിറ്റു. 10 വർഷം മുമ്പ് രണ്ടായിരത്തോളം ഇലക്ട്രിക് വാഹനങ്ങൾ വിറ്റഴിച്ചിരുന്നു. ഇപ്പോഴത് 12 ലക്ഷം ഇലക്ട്രിക് വാഹനങ്ങളായി വർധിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ചടങ്ങിൽ അഭിസംബോധന ചെയ്ത് സംസാരിക്കവെ പറഞ്ഞു.

Prime Minister Narendra Modi Attends Bharat Mobility Global Expo 2024

കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്ത് 75 പുതിയ വിമാനത്താവളങ്ങൾ നിർമ്മിച്ചു. ഗ്രാമപ്രദേശങ്ങളിൽ 4 ലക്ഷം റോഡുകൾ ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബജറ്റിനെക്കുറിച്ച് സംസാരിക്കവെ, ഇതൊരു ഇടക്കാല ബജറ്റാണെന്നും മൂന്നാം തവണയും അധികാരത്തിൽ വരുമ്പോൾ സമ്പൂർണ ബജറ്റ് അവതരിപ്പിക്കുകയും ചെയ്യും. വാഹനവിപണി രാജ്യത്തിൻ്റെ വളർച്ചയ്ക്ക് വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

എക്സ്പോയിൽ എല്ലാ വാഹന നിർമാതാക്കളും തങ്ങളുടെ പുത്തൻ മോഡലുകളെ അവതരിപ്പിച്ച് ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. മാരുതി വാഗൺആർ ഫ്ലെക്സ് ഫ്യൂവൽ, ഇവിഎക്സ് ഇലക്ട്രിക് എസ്‌യുവി എന്നീ രണ്ട് മോഡലുകളാണ് മാരുതി സുസുക്കി 2024 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ അവതരിപ്പിച്ചത്. ഇവിഎക്‌സും ടൊയോട്ടയുടെ അർബൻ എസ്‌യുവി കൺസെപ്‌റ്റും സഹോദര മോഡലുകളാണ്. രണ്ട് എസ്‌യുവികൾക്കും 4.3 മീറ്റർ നീളമുണ്ട്, വിശാലമായ ക്യാബിൻ ലഭിക്കുന്നു.

Prime Minister Narendra Modi Attends Bharat Mobility Global Expo 2024

മുഖം മിനുക്കിയ നെക്‌സോൺ ഇവിയുടെ ഡാർക്ക് എഡിഷൻ അവതരിപ്പിച്ചു കൊണ്ടാണ് ടാറ്റ മോട്ടോഴ്‌സ് ഭാരത് മൊബിലിറ്റി എക്‌സ്‌പോ 2024-ൽ എതിരാളികളെ ഞെട്ടിച്ചിരിക്കുന്നത്. 2020-ൽ അവതരിപ്പിച്ച നെക്‌സോൺ ഇവി, ഇന്ത്യയുടെ പ്രിയപ്പെട്ട ഇലക്ട്രിക് പാസഞ്ചർ കാറുകളിലൊന്നായി അതിൻ്റെ സ്ഥാനം ഉറപ്പിച്ചതാണ്, ഈ ഏറ്റവും പുതിയ മോഡൽ വാഹനത്തിൻ്റെ മാറ്റ് ഒന്ന് കൂടി കൂട്ടുകയേയുളളു എന്നാണ് ആരാധകർ പറയുന്നത്.

അത് പോലെ തന്നെ ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോ 2024-ല്‍ ടാറ്റ മോട്ടോര്‍സ് കര്‍വ് എസ്‌യുവിയുടെ പ്രൊഡക്ഷന്‍ പതിപ്പിന്റെ ഫസ്റ്റ് ലുക്ക് വെളിപ്പെടുത്തിയിരുന്നു. ഈ വര്‍ഷം അവസാനത്തോടെ ഐസിഇ, ഇലക്ട്രിക് പതിപ്പുകളിലായി എസ്‌യുവി ടാറ്റ മോട്ടോര്‍സ് വിപണിയിലെത്തിക്കും. ഈ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ലോഞ്ച് ചെയ്യുമെന്ന് സൂചന നല്‍കി ടാറ്റ അടുത്തിടെ കര്‍വ് എസ്‌യുവിയുടെ പേറ്റന്റ് ഫയല്‍ ചെയ്തിരുന്നു.

Prime Minister Narendra Modi Attends Bharat Mobility Global Expo 2024

കര്‍വ് എസ്‌യുവിയുടെ ഐസിഇ പതിപ്പാണ് ഇവന്റില്‍ വെച്ച് ടാറ്റ മറനീക്കി പുറത്തുകൊണ്ടവേന്നിരിക്കുന്നത്. ബ്രൈറ്റ് ഓറഞ്ച് ഷെയ്ഡിലുള്ള കാറാണ് ടാറ്റ വെളിപ്പെടുത്തിയിരിക്കുന്നത്. ടാറ്റ മോട്ടോഴ്സ് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ നടന്ന ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച പതിപ്പില്‍ നിന്ന് വ്യത്യസ്തമായാണ് ഇത് കാണപ്പെടുന്നത്. നെക്സോണ്‍, പഞ്ച്, ഹാരിയര്‍, സഫാരി തുടങ്ങിയ മോഡലുകളില്‍ നടപ്പിലാക്കിയ ടാറ്റയുടെ ഏറ്റവും പുതിയ ഡിസൈന്‍ ഭാഷയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കര്‍വിന്റെ രൂപകല്‍പ്പന.

More from DriveSpark

Article Published On: Friday, February 2, 2024, 21:35 [IST]
English summary
Prime minister narendra modi attends bharat mobility global expo 2024 details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X