പൃഥ്വിരാജിന് ഇനി കൂട്ട് ലംബോര്‍ഗിനി ഉറാക്കാന്‍; സന്തോഷം പങ്കുവെച്ച് താരം

Written By:

ലംബോര്‍ഗിനി ഉറാക്കാന്റെ വളയത്തില്‍ പിടിമുറുക്കിയപ്പോള്‍ പൃഥ്വിരാജിനും തോന്നി ബാറ്റ്മാന്‍ സിനിമയിലെ ബ്രൂസ് വെയിനാണ് താനെന്ന്. അങ്ങനെ കാത്തിരിപ്പിനൊടുവില്‍ മലയാളത്തിന്റെ യുവ നടന്‍ പൃഥ്വിരാജ് സുകുമാരന്‍ ലംബോര്‍ഗിനി ഉറാക്കാന്‍ സ്വന്തമാക്കി.

പൃഥ്വിരാജിന് ഇനി കൂട്ട് ലംബോര്‍ഗിനി ഉറാക്കാന്‍; സന്തോഷം പങ്കുവെച്ച് താരം

കാളിയന്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയ ദിവസം തന്നെ ലംബോര്‍ഗിനി ഉറാക്കാന്‍ കിട്ടിയത് മലയാളത്തിന്റെ യുവ നടന് ഇരട്ടിമധുരമേകി.

പൃഥ്വിരാജിന് ഇനി കൂട്ട് ലംബോര്‍ഗിനി ഉറാക്കാന്‍; സന്തോഷം പങ്കുവെച്ച് താരം

മാസങ്ങൾക്ക് മുമ്പ് ബുക്ക് ചെയ്ത ലംബോര്‍ഗിനി ഉറാക്കാന്‍ LP580-2 സൂപ്പര്‍കാർ ഇന്നലെയാണ് താരത്തിന് ലഭിച്ചത്. ലംബോര്‍ഗിനി സ്വന്തമാക്കിയ സന്തോഷം പൃഥ്വിരാജ് തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചതും.

Recommended Video - Watch Now!
2018 മാരുതി സ്വിഫ്റ്റ് ഇന്ത്യയിൽ | Full Specifications, Features & Price - DriveSpark
പൃഥ്വിരാജിന് ഇനി കൂട്ട് ലംബോര്‍ഗിനി ഉറാക്കാന്‍; സന്തോഷം പങ്കുവെച്ച് താരം

ഇപ്പോള്‍ ബാറ്റ്മാന്‍ സിനിമയിലെ ബ്രൂസ് വെയിനിനെ പോലെയാണ് താനെന്ന് ചിത്രത്തിന് അടിക്കുറിപ്പായി പൃഥ്വിരാജ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 2014 ല്‍ ഗയാര്‍ഡോയ്ക്ക് പകരം ഇറ്റാലിയന്‍ നിരയില്‍ പിറവിയെടുത്ത അവതാരമാണ് ഉറാക്കാന്‍.

പൃഥ്വിരാജിന് ഇനി കൂട്ട് ലംബോര്‍ഗിനി ഉറാക്കാന്‍; സന്തോഷം പങ്കുവെച്ച് താരം

5.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് V10 എഞ്ചിനിലാണ് ഉറാക്കാന്‍ LP 580-2 കാറിന്റെ ഒരുക്കം. 572 bhp കരുത്തേകുന്ന എഞ്ചിനില്‍ ഏഴു സ്പീഡ് ഡ്യൂവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഇടംപിടിക്കുന്നത്.

പൃഥ്വിരാജിന് ഇനി കൂട്ട് ലംബോര്‍ഗിനി ഉറാക്കാന്‍; സന്തോഷം പങ്കുവെച്ച് താരം

നൊടിയിടയില്‍ ഗിയര്‍മാറ്റം സാധ്യമാക്കുകയാണ് ഡ്യൂവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്റെ ലക്ഷ്യം. നിശ്ചലാവസ്ഥയില്‍ നിന്നും നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഉറാക്കാന്‍ LP 580-2 ന് വേണ്ടത് 3.4 സെക്കന്‍ഡുകള്‍ മാത്രം.

പൃഥ്വിരാജിന് ഇനി കൂട്ട് ലംബോര്‍ഗിനി ഉറാക്കാന്‍; സന്തോഷം പങ്കുവെച്ച് താരം

മണിക്കൂറില്‍ 320 കിലോമീറ്ററാണ് കാറിന്റെ പരമാവധി വേഗത. പൃഥ്വിരാജ് തെരഞ്ഞെടുത്ത LP 580-2 കൂപ്പെയ്ക്ക് പുറമെ LP 580-2 സ്‌പൈഡര്‍, LP 610-4 കൂപ്പെ, LP 610-4 സ്‌പൈഡര്‍, LP 640-4 പെര്‍ഫോര്‍മന്തെ മോഡലുകളും ഉറാക്കാന്‍ നിരയിലുണ്ട്.

പൃഥ്വിരാജിന് ഇനി കൂട്ട് ലംബോര്‍ഗിനി ഉറാക്കാന്‍; സന്തോഷം പങ്കുവെച്ച് താരം

ഇന്ത്യന്‍ റോഡ് സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഫ്രണ്ട് ലിഫ്റ്റ് ഓപ്ഷനോടെയാണ് ഉറാക്കാന്‍ LP 580-2 സൂപ്പര്‍കാറിനെ താരം സ്വന്തമാക്കിയത്. ആവശ്യസന്ദര്‍ഭങ്ങളില്‍ ഫ്രണ്ട് ആക്‌സില്‍ ഒരല്‍പം ഉയര്‍ത്താന്‍ ഈ ഫീച്ചര്‍ മുഖേന സാധിക്കും.

പൃഥ്വിരാജിന് ഇനി കൂട്ട് ലംബോര്‍ഗിനി ഉറാക്കാന്‍; സന്തോഷം പങ്കുവെച്ച് താരം

ലംബോര്‍ഗിനി നിരയിലെ ബജറ്റ് സൂപ്പര്‍കാര്‍ എന്ന വിശേഷണവും റിയര്‍ വീല്‍ ഡ്രൈവ് ഉറാക്കാന്‍ LP 580-2 ന് ഉണ്ട്. അതേസമയം ഇറ്റാലിയന്‍ നിര്‍മ്മാതാക്കള്‍ അടുത്തിടെ അവതരിപ്പിച്ച ഉറൂസ് എസ്‌യുവിയാണ് നിരയിലെ ഏറ്റവും വില കുറഞ്ഞ ലംബോര്‍ഗിനി.

കൂടുതല്‍... #off beat
English summary
Prithviraj Bought New Lamborghini Huracan. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark