ഈ താന്തോന്നിയെ ആര് സ്വന്തമാക്കും? പൃഥ്വിയുടെ ഹുറാക്കാൻ വിൽപ്പനയ്ക്ക്

2018 ലാണ് പൃഥ്വിരാജ് സുകുമാരൻ തൻ്റെ സ്വപ്നവാഹനമായ ലംബോര്‍ഗിനി ഉറാക്കാൻ സ്വന്തമാക്കിയത്. മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് അദ്ദേഹത്തിന് അന്ന് വാഹനം കിട്ടിയത്. സ്റ്റിയറിംഗിൽ പിടിമുറുക്കിയപ്പോള്‍ പൃഥ്വിരാജിനും തോന്നി ബാറ്റ്മാന്‍ സിനിമയിലെ ബ്രൂസ് വെയിനാണ് താനെന്ന്.

ഈ താന്തോന്നിയെ ആര് സ്വന്തമാക്കും? പൃഥ്വിയുടെ ഹുറാക്കാൻ വിൽപ്പനയ്ക്ക്

2014 ല്‍ ഗയാര്‍ഡോയ്ക്ക് പകരം ഇറ്റാലിയന്‍ നിരയില്‍ പിറവിയെടുത്ത അവതാരമാണ് ഉറാക്കാന്‍. 5.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് V10 എഞ്ചിനിലാണ് ഉറാക്കാന്‍ LP 580-2 കാറിന്റെ ഒരുക്കം. 572 bhp കരുത്തേകുന്ന എഞ്ചിനില്‍ ഏഴു സ്പീഡ് ഡ്യൂവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഇടംപിടിക്കുന്നത്.

ഈ താന്തോന്നിയെ ആര് സ്വന്തമാക്കും? പൃഥ്വിയുടെ ഹുറാക്കാൻ വിൽപ്പനയ്ക്ക്

നൊടിയിടയില്‍ ഗിയര്‍മാറ്റം സാധ്യമാക്കുകയാണ് ഡ്യൂവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്റെ ലക്ഷ്യം. നിശ്ചലാവസ്ഥയില്‍ നിന്നും നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഉറാക്കാന്‍ LP 580-2 ന് വേണ്ടത് 3.4 സെക്കന്‍ഡുകള്‍ മാത്രം.

ഈ താന്തോന്നിയെ ആര് സ്വന്തമാക്കും? പൃഥ്വിയുടെ ഹുറാക്കാൻ വിൽപ്പനയ്ക്ക്

മണിക്കൂറില്‍ 320 കിലോമീറ്ററാണ് കാറിന്റെ പരമാവധി വേഗത. പൃഥ്വിരാജ് തെരഞ്ഞെടുത്ത LP 580-2 കൂപ്പെയ്ക്ക് പുറമെ LP 580-2 സ്‌പൈഡര്‍, LP 610-4 കൂപ്പെ, LP 610-4 സ്‌പൈഡര്‍, LP 640-4 പെര്‍ഫോര്‍മന്തെ മോഡലുകളും ഉറാക്കാന്‍ നിരയിലുണ്ട്.

ഈ താന്തോന്നിയെ ആര് സ്വന്തമാക്കും? പൃഥ്വിയുടെ ഹുറാക്കാൻ വിൽപ്പനയ്ക്ക്

ഇന്ത്യന്‍ റോഡ് സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഫ്രണ്ട് ലിഫ്റ്റ് ഓപ്ഷനോടെയാണ് ഉറാക്കാന്‍ LP 580-2 സൂപ്പര്‍കാറിനെ താരം സ്വന്തമാക്കിയത്. ആവശ്യസന്ദര്‍ഭങ്ങളില്‍ ഫ്രണ്ട് ആക്‌സില്‍ ഒരല്‍പം ഉയര്‍ത്താന്‍ ഈ ഫീച്ചര്‍ മുഖേന സാധിക്കും.

ഈ താന്തോന്നിയെ ആര് സ്വന്തമാക്കും? പൃഥ്വിയുടെ ഹുറാക്കാൻ വിൽപ്പനയ്ക്ക്

പൃഥ്വിരാജ് സുകുമാരൻ ലംബോർഗിനിയുടെ എസ്‍യുവി ഉറുസ് വാങ്ങിയത് അടുത്തിടെയാണ്. ലംബോർഗിനിയുടെ തന്നെ ഹുറാക്കാൻ എക്സ്ചേഞ്ച് ചെയ്താണ് പ്രീമിയം സെക്കന്‍ഡ് ഹാൻഡ് കാർ ഷോറൂമായ റോയൽ ഡ്രൈവിൽ നിന്ന് പൃഥ്വിരാജ് ഉറുസ് സ്വന്തമാക്കിയത്. പ്രീമിയം സെക്കന്‍ഡ് ഹാൻഡ് കാറുകള്‍ ഷോറൂമായ റോയൽ ഡ്രൈവിൽ നിന്നാണ് താരം പുതിയ വാഹനം വാങ്ങിയത്.

ഈ താന്തോന്നിയെ ആര് സ്വന്തമാക്കും? പൃഥ്വിയുടെ ഹുറാക്കാൻ വിൽപ്പനയ്ക്ക്

കേരളാ രജിസ്ട്രേഷനിലുള്ള 2019 മോഡൽ ലക്ഷ്വറി എസ്‌യുവിയുടെ അന്നത്തെ ഓൺറോഡ് വില ഏകദേശം 4.35 കോടി രൂപയായിരുന്നു. വെറും 1272 കിലോമീറ്റർ മാത്രമേ ഈ സൂപ്പർ കാർ സഞ്ചരിച്ചിട്ടുള്ളൂ എന്നാണ് റോയൽ ഡ്രൈവ് പറയുന്നത്. ലംബോർഗിനിയുടെ ഏറ്റവും വിജയിച്ച മോഡലുകളിലൊന്നായ ഹുറാക്കാന്റെ എല്‍പി 580 എന്ന റിയർവീൽ ഡ്രൈവ് മോഡലാണ് ഇത്.

ഈ താന്തോന്നിയെ ആര് സ്വന്തമാക്കും? പൃഥ്വിയുടെ ഹുറാക്കാൻ വിൽപ്പനയ്ക്ക്

കേരളത്തിൽ ലംബോർഗിനി ഉറുസ് ബുക്ക് ചെയ്താൽ വാഹനം ലഭിക്കാൻ ഏകദേശം ഒരുവർഷം വരെ കാത്തിരിക്കണം എന്നതിനാലാണ് പൃഥിരാജ് സുകുമാരൻ സെക്കൻഡ് ഹാൻഡ് തെരഞ്ഞെടുക്കാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ.

ഈ താന്തോന്നിയെ ആര് സ്വന്തമാക്കും? പൃഥ്വിയുടെ ഹുറാക്കാൻ വിൽപ്പനയ്ക്ക്

ലംബോർഗിനിയുടെ നിരയിലെ ആദ്യ എസ്‍യുവിയാണ് ഉറുസ്. സൂപ്പർ എസ്‍യുവി എന്ന പേരിൽ വിപണിയിലെത്തുന്ന മോഡൽ ഏറ്റവും വേഗമുള്ള സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങളിൽ ഒന്നാണ്. 2018 ജനുവരിയിലാണ് ലംബോര്‍ഗിനിയുടെ ആദ്യ എസ്‌യുവി മോഡലായ ഉറുസ് ആഗോളതലത്തില്‍ അവതരിപ്പിക്കുന്നത്.

ഈ താന്തോന്നിയെ ആര് സ്വന്തമാക്കും? പൃഥ്വിയുടെ ഹുറാക്കാൻ വിൽപ്പനയ്ക്ക്

ഇന്നുവരെ ഈ സൂപ്പർ എസ്‌യുവിയുടെ 20,000 യൂണിറ്റുകളാണ് ലോകമെമ്പാടുമുള്ള വിപണികൾക്കായി ലംബോർഗിനി നിർമിച്ചിട്ടുണ്ട്. ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ എം‌എൽ‌ബി ഇവോ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഉറുസ് രൂപമെടുത്തിരിക്കുന്നത്.

ഈ താന്തോന്നിയെ ആര് സ്വന്തമാക്കും? പൃഥ്വിയുടെ ഹുറാക്കാൻ വിൽപ്പനയ്ക്ക്

ഇരട്ട-ടർബോചാർജ്‌ഡ് 4.0 ലിറ്റർ V8 എഞ്ചിനാണ് ലംബോർഗിനിയുടെ ആദ്യ എസ്‌യുവിക്ക് കരുത്ത് പകരുന്നത്. ഇതിന് 6000 rpm-ൽ പരമാവധി 641 bhp പവറും 2250 rpm-ൽ 850 Nm torque ഉം ഉത്പാദിപ്പിക്കാൻ വരെ ശേഷിയുള്ളതാണ്. ഓൾ-വീൽ-ഡ്രൈവ് ഉറുസിന് വെറും 3.6 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനാവും. അതേസമയം 12.8 സെക്കൻഡിനുള്ളിൽ വാഹനം 200 കിലോമീറ്റർ വേഗതയും കൈയെത്തിപ്പിടിക്കും.

ഈ താന്തോന്നിയെ ആര് സ്വന്തമാക്കും? പൃഥ്വിയുടെ ഹുറാക്കാൻ വിൽപ്പനയ്ക്ക്

ലംബോർഗിനി ഉറുസിന്റെ പരമാവധി വേഗത 305 കിലോമീറ്ററാണ്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സിനൊപ്പം ഏത് ടെറൈനിലും ഓടിക്കാന്‍ കഴിയുന്ന ആറ് ഡ്രൈവിംഗ് മോഡുകളും ഉറുസിനുണ്ട്. സാധാരണ ഓണ്‍-റോഡ് ഡ്രൈവിംഗിനായി സ്ട്രാഡ (സ്ട്രീറ്റ്), സ്പോര്‍ട്ട്, കോര്‍സ (ട്രാക്ക്) എന്നിവയും കൂടാതെ ഓഫ്-റോഡിംഗിനായി സബ്ബിയ (സാന്‍ഡ്), ടെറ (ഗ്രാവല്‍), നീവ് (സ്‌നോ എന്നിവയുമാണ് ഇറ്റാലിയൻ ബ്രാൻഡ് ഒരുക്കിയിരിക്കുന്നത്.

ഈ താന്തോന്നിയെ ആര് സ്വന്തമാക്കും? പൃഥ്വിയുടെ ഹുറാക്കാൻ വിൽപ്പനയ്ക്ക്

സുരക്ഷയുടെ കാര്യത്തിലും ഏറെ മുന്‍പന്തിയിലുള്ള ഈ വാഹനം ആഗോളതലത്തില്‍ പോലും ലംബോര്‍ഗിനിയുടെ ടോപ്പ് സെല്ലിങ്ങ് മോഡലായി മാറിയിട്ടുണ്ട്. അസാധാരണമായ പെർഫോമൻസിന്റെയും വൈവിധ്യമാര്‍ന്ന കഴിവുകളുടെയും സമന്വയമാണ് ലംബോര്‍ഗിനി ഉറുസ് എസ്‌യുവിയെന്ന് തറപ്പിച്ചു പറയാനാവും.

ഈ താന്തോന്നിയെ ആര് സ്വന്തമാക്കും? പൃഥ്വിയുടെ ഹുറാക്കാൻ വിൽപ്പനയ്ക്ക്

വലിപ്പത്തിന്റെ കാര്യത്തിലേക്ക് നോക്കിയാൽ ലംബോര്‍ഗിനി ഉറുസിന് 5,112 മില്ലീമീറ്റർ നീളവും 2,016 മില്ലീമീറ്റർ വീതിയും 1,638 മില്ലീമീറ്റർ ഉയരവും 3,003 മില്ലീമീറ്റർ വീൽബേസുമാണുള്ളത്. 2,200 കിലോഗ്രാം ഭാരമുള്ള എസ്‌യുവിക്ക് 85 ലിറ്റര്‍ ഫ്യുവൽ ടാങ്കാണ് കമ്പനി നൽകിയിരിക്കുന്നത്.

ഈ താന്തോന്നിയെ ആര് സ്വന്തമാക്കും? പൃഥ്വിയുടെ ഹുറാക്കാൻ വിൽപ്പനയ്ക്ക്

വണ്ടികമ്പത്തിൽ ഏറെ മുന്നിലുള്ള മലയാള സിനിമാ താരങ്ങളിൽ ഒരാളാണ് പൃഥ്വിരാജ്. കരിയറിന്റെ ആദ്യകാലത്ത് തന്നെ ബിഎംഡബ്ല്യു റോഡ്സ്റ്റർ മോഡൽ C4, പോർഷ 911 കാബ്രിയോ, പോർഷ കയാൻ, ഔഡി Q7 എസ്‌യുവി, 95 മോഡൽ ലാൻഡ് റോവർ ഡിഫെൻഡർ, മിനി കൂപ്പർ JCW, തുടങ്ങിയ വമ്പൻ കാറുകളെല്ലാം താരത്തിന് സ്വന്തമായുണ്ട്.

More from DriveSpark

Article Published On: Wednesday, July 6, 2022, 17:19 [IST]
English summary
Prithviraj lambhorghini huracan for sale
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X