ഖുറേഷി അബ്രാമിൻ്റെ വലം കൈ! 60 കോടിയുടെ ആസ്തിയും ഗാരേജ് നിറയെ കാറുകളുമുളള സകലകലാവല്ലഭൻ

സെലിബ്രിറ്റികളിൽ ആഡംബര കാറുകളുടെ കളക്ഷൻ്റെ കാര്യത്തിൽ മലയാളി താരങ്ങളും ഒട്ടും പിന്നിൽ അല്ല എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. നടനും നിർമ്മാതാവ്, സംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനായ മലയാളികളുടെ അഭിമാനമാണ് പൃഥ്വിരാജ് സുകുമാരൻ. വാഹനകമ്പത്തിൽ അദ്ദേഹം ഒട്ടും പിന്നിൽ അല്ല. അദ്ദേഹത്തിൻ്റെ കാർ കളക്ഷനാണ് നിങ്ങളുമായി ഈ ലേഖനത്തിൽ പങ്കുവയ്ക്കാൻ പോകുന്നത്. രാജ്യത്തെ തന്നെ ഏറ്റവും മികച്ച 7 സീറ്റായ ടൊയോട്ട ഫോർച്ച്യൂണറാണ് അദ്ദേഹത്തിൻ്റെ കളക്ഷനിലെ ലിസ്റ്റിൽ ആദ്യത്തേത്.

റിയർ ഡിഫറൻഷ്യൽ ലോക്ക്, ആക്റ്റീവ് ട്രാക്ഷൻ കൺട്രോൾ (A-TRC), ലിമിറ്റഡ് സ്ലിപ്പ് ഡിഫറൻഷ്യൽ (LSD), ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ (HAC), ഓഫ്-റോഡ് സ്പെക് സസ്പെൻഷൻ, ഡൗൺഹിൽ അസിസ്റ്റ് കൺട്രോൾ (DAC) എന്നിവയാണ് ഫോർച്യൂണറിലെ ഓഫ്‌റോഡ് സാങ്കേതികവിദ്യയും ഫീച്ചറുകളും. 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകൾ ലഭ്യമാണ്.

prithviraj car collection

മാനുവൽ മോഡലുകൾ 201 bhp പവറിൽ പരമാവധി 420 Nm torque നൽകുമ്പോൾ ഫോർച്യൂണർ ലീഡർ എഡിഷൻ ഓട്ടോമാറ്റിക് വേരിയന്റ് 201 bhp കരുത്തിൽ 500 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. ഈ പ്രത്യേക പതിപ്പ് 4X2 രൂപത്തിൽ മാത്രമേ വാങ്ങാനാവൂ.2009-ൽ അവതരിപ്പിച്ചതു മുതൽ ടൊയോട്ട ഫോർച്യൂണർ ഇന്ത്യൻ വിപണിയിലെ സുപ്രധാന മോഡലുകളിൽ ഒന്നാണ്.

അടുത്തതായി,ലിസ്റ്റിൽ പട്ടികയിൽ ഔഡി ക്യു3 ആണ്. ജർമ്മൻ കാർ നിർമ്മാതാക്കളിൽ നിന്നുള്ള ഏറ്റവും താങ്ങാനാവുന്ന മോഡലുകളിൽ ഒന്നാണ് ഔഡി ക്യു3 എന്ന് എല്ലാവർക്കും അറിയാവുന്നതാണല്ലോ. 2.0 ലിറ്റർ 4-സിലിണ്ടർ TFSI ടർബോ-പെട്രോൾ എഞ്ചിനാണ് കരുത്ത് പകരുന്നത്, ഇത് യഥാക്രമം 190 എച്ച്പിയും 320 എൻഎം പീക്ക് പവറും ടോർക്കും ഉത്പാദിപ്പിക്കുന്നു.

prithviraj car collection

ഔഡിയുടെ ട്രേഡ്മാർക്ക് ആയ ക്വാട്രോ സിസ്റ്റം വഴി നാല് ചക്രങ്ങളിലേക്കും പവർ നൽകുന്ന 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്സുമായിട്ടാണ് ഈ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഇത് ആഡംബര എസ്‌യുവിയെ 7.3 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയിലേക്ക് കുതിക്കാൻ സഹായിക്കുന്നു എന്നതാണ് പ്രത്യേകത.

3.49 കോടി രൂപ വിലയുള്ള 911 GT3 ടൂറിംഗാണ് പൃഥ്വിരാജ് സുകുമാരൻ്റെ കളക്ഷനിൽ അടുത്തത്. 3.49 കോടി രൂപയാണ് അടിസ്ഥാനപരമായി വരുന്ന വിലയെങ്കിലും ഉടമകളുടെ താൽപര്യത്തിന് അനുസരിച്ചുള്ള കസ്റ്റമൈസേഷൻ കൂടി ആകുമ്പോൾ ഈ വില ഇനിയും വർധിക്കും. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 7 സ്പീഡ് പിഡികെ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ 4.0 ലിറ്റർ ഫ്ലാറ്റ്-സിക്സ് നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനാണ് പോർഷ 911 GT3 ടൂറിംഗ് പാക്കേജിന് തുടിപ്പേകുന്നത്.

prithviraj car collection

ഇത് 502 bhp കരുത്തിൽ 470 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണെന്നാണ് ജർമൻ ബ്രാൻഡ് പറയുന്നത്. വെറും 3.2 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വരെ കൈവരിക്കാനാവുന്ന സൂപ്പർകാറിന്റെ പരമാവധി വേഗം മണിക്കൂറിൽ 317 കിലോമീറ്ററാണ്. ഏകദേശം 9 കിലോമീറ്റർ മൈലേജാണ് പോർഷയുടെ മോഡലിന് കമ്പനി അവകാശപ്പെടുന്നത്.

മെർസിഡീസ് ബെൻസ് ജീ വാഗണും താരത്തിൻ്റെ കളക്ഷനിലുണ്ട്. ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തുന്ന ഏറ്റവും ശക്തമായ എസ്‌യുവിയായിരുന്ന G55 AMG-യ്‌ക്ക് പകരമായാണ് G63 AMG അവതാരപ്പിറവിയെടുത്തത്. 577 bhp കരുത്തിൽ പരമാവധി 850 Nm torque നൽകുന്ന ഇരട്ട ടര്‍ബോ 4.0 ലിറ്റര്‍ V8 എഞ്ചിനാണ് മെർസിഡീസ് AMG G63 എസ്‌യുവിക്ക് തുടിപ്പേകുന്നത്. പെർഫോമൻസിന്റെ കാര്യത്തിൽ മിക്ക സ്‌പോർട്‌സ് കാറുകളെക്കാളും മിടുക്കാണ് ഈ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിനുള്ളത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, December 25, 2024, 15:30 [IST]
English summary
Prithviraj sukumarans cool car collections fortuner to porsche 911 gt3 touring
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X