മൂന്നു കോടിയുടെ റേഞ്ച് റോവര്‍ സ്വന്തമാക്കി പൃഥ്വിരാജ്
മികച്ചൊരു നടനും സംവിധായകനും നിര്‍മ്മാതാവും മാത്രമല്ല ഒരു വാഹനപ്രേമി കൂടിയാണ് സൂപ്പര്‍താരം പൃഥ്വിരാജ്. മുമ്പ് ലംബോര്‍ഗിനി ഹുറാക്കന്‍ സ്വന്തമാക്കിയ താരമിപ്പോള്‍ മറ്റൊരു കാര്‍ കൂടി തന്റെ വീട്ടിലെത്തിച്ചിരിക്കുകയാണ്. പുതിയ റേഞ്ച് റോവര്‍ വോഗ് ആഢംബര എസ്‌യുവിയാണ് പൃഥ്വിരാജ് സ്വന്തമാക്കിയ ഏറ്റവും പുതിയ കാര്‍.

ഭാര്യ സുപ്രിയയുമൊത്താണ് താരം പുതിയ റേഞ്ച് റോവര്‍ വോഗിന്റെ താക്കോല്‍ ഏറ്റുവാങ്ങിയത്. താരം സ്വന്തമാക്കിയ റേഞ്ച് റോവര്‍ എസ്‌യുവി ഡീസല്‍ യൂണിറ്റാണെന്നാണ് കരുതപ്പെടുന്നത്. ഏകദേശം 2.45 കോടി രൂപയാണ് കൊച്ചിയില്‍ എസ്‌യുവിയുടെ ഓണ്‍-റോഡ് വില.

യുകെയില്‍ നിന്ന് കംപ്ലീറ്റ്‌ലി ബില്‍റ്റ് യൂണിറ്റായാണ് എസ്‌യുവിയെത്തുന്നത്. 3.0 വോഗ് എന്നറിയപ്പെടുന്ന ഈ ലോങ്ങ് വീല്‍ബേസ് എസ്‌യുവിയില്‍ 3.0 ലിറ്റര്‍ ശേഷിയുള്ള V6 ടര്‍ബോചാര്‍ജിംഗ് ഡീസല്‍ എഞ്ചിനാണുള്ളത്.

ഇത് 258 bhp കരുത്തും 600 Nm torque ഉം പരമാവധി സൃഷ്ടിക്കും. ഓള്‍വീല്‍ ഡ്രൈവ് സംവിധാനമാണ് എസ്‌യുവിയ്ക്കുള്ളത്. എട്ട് സ്പീഡ്, ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സാണ് റേഞ്ച് റോവര്‍ വോഗിനുള്ളത്.

പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ എസ്‌യുവി ലഭ്യമാണ്. 4.4 ലിറ്റര്‍ ശേഷിയുള്ള V8 ടര്‍ബോ എഞ്ചിനാണ് ഡീസല്‍ യൂണിറ്റ്. ഇത് 440 bhp കരുത്തും 700 Nm torque ഉം പരമാവധി കുറിക്കും. വോഗ്, ഓട്ടോബയോഗ്രഫി എന്നീ മോഡലുകളില്‍ എസ്‌യുവില ലഭിക്കുന്നുണ്ട്.

2.96 കോടി രൂപയാണ് വോഗിന്റെ വില. ഓട്ടോബയോഗ്രഫിയ്ക്കാവട്ടെ 3.15 കോടി രൂപയും. രണ്ട് പെട്രോള്‍ എഞ്ചിനുകളാണ് എസ്‌യുവിയിലുള്ളത്. 3.0 ലിറ്റര്‍ V6 സൂപ്പര്‍ചാര്‍ജ്ഡ് യൂണിറ്റ് 335 bhp കരുത്തും 450 Nm torque ഉം കുറിക്കും.
Most Read: കാറുകള്‍ക്ക് വമ്പന്‍ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ടാറ്റയും ഹോണ്ടയും
മറുഭാഗത്ത് 5.0 ലിറ്റര്‍ V8 സൂപ്പര്‍ചാര്‍ജ്ഡ് യൂണിറ്റാവട്ടെ 543 bhp കരുത്തും 625 Nm torque ഉം ആയിരിക്കും സൃഷ്ടിക്കുക.
Most Read: കെടിഎം RC125 വരുന്നൂ, നോട്ടം യമഹ R15 -ന്റെ വിപണിയില്‍

ഡീസല്‍ പതിപ്പുകളെപ്പോലെ എട്ട് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സും ഓള്‍വീല്‍ ഡ്രൈവ് സംവിധാനവുമായിരിക്കും പെട്രോള്‍ പതിപ്പിലുമുണ്ടാവുക.
Most Read: മാരുതി ആള്‍ട്ടോ സിഎന്‍ജി എത്തി, വില 4.11 ലക്ഷം രൂപ മുതല്‍

വോഗ്, വോഗ് SE മോഡലുകളില്‍ 3.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ലഭ്യമാണ്. 2.45 കോടിയാണ് എസ്‌യുവിയുടെ പ്രാരംഭ മോഡലിന് വില. ഉയര്‍ന്ന മോഡലിനാവട്ടെ 3.26 കോടി രൂപയും. ബ്രിട്ടീഷ് വാഹന നിര്‍മ്മാതാക്കളായ ലാന്‍ഡ് റോവറിന്റെ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയാണ് റേഞ്ച് റോവര്‍.

ഒരുപിടി മികച്ച ഫീച്ചറുകളും സുരക്ഷ സജ്ജീകരണങ്ങളമുള്ള എസ്‌യുവി കൂടിയാണ് റേഞ്ച് റോവര്‍. അമിതാഭ് ബച്ചന്‍, വിരാട് കോഹ്‌ലി, റണ്‍ബീര്‍ കപൂര്‍, ആനന്ദ് അംബാനി, ആകാശ് അംബാനി, ആലിയ ഭട്ട്, ഷാറൂഖ് ഖാന്‍ എന്നിവരാണ് റേഞ്ച് റോവര്‍ സ്വന്തമാക്കിയ മറ്റു പ്രമുഖ സെലിബ്രിറ്റികള്‍.
Image Courtesy: Vishnu Rajan/Facebook


Click it and Unblock the Notifications








