യാത്രക്കാരുടെ ജീവൻ്റെ വിലയുളള ചാറ്റിങ്ങ്; ഒരു മര്യാദ വേണ്ടേ
മൊബൈലില്‍ ചാറ്റ് ചെയ്ത് ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരേ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. ആലുവ- തേവര റൂട്ടില്‍ സര്‍വീസ് നടത്തുന്ന പ്രൈവറ്റ് ബസ് ഡ്രൈവര്‍ റുഷീബിനെയാണ് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടിയത്.

യാത്രക്കാരുമായി സര്‍വീസ് നടത്തുന്നതിനിടെ ഇയാള്‍ മൊബൈലില്‍ ചാറ്റ് ചെയ്ത് കൊണ്ട് അപകടകരമാം വിധം വാഹനം ഓടിക്കുകയായിരുന്നു. ഈ ദൃശ്യം യാത്രക്കാരിയാണ് മൊബൈലില്‍ പകര്‍ത്തിയത്. ഇത് വൈറലാവുകയുമായിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എറണാകുളം റുഷീബിനെ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ബസില്‍ നടത്തിയ പരിശോധനയില്‍ ബസിന്റെ സ്പീഡ് ഗവർണർ വിച്ഛേദിച്ചിരിക്കുന്നതായും ടയര്‍ മോശമായതായും ആക്‌സിഡന്റ് ഡാമേജുകള്‍ ഉള്ളതായും ബ്രേക്ക് ലൈറ്റുകള്‍ പ്രവര്‍ത്തിക്കാത്തതായും കണ്ടെത്തി.

ബസ് ഓടിച്ച റുഷീബിൻ്റെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടി എടുക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മോട്ടോര്‍ വാഹന വകുപ്പ് ബസിന്റെ ഫിറ്റ്‌നസും റദ്ദ് ചെയ്തു. പരിശോധന കര്‍ശനമാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിശോധനയില്‍ ടയര്‍ മോശമായതായും ആക്‌സിഡന്റ് ഡാമേജുകള്‍ ഉള്ളതായും ബ്രേക്ക് ലൈറ്റുകള്‍ പ്രവര്‍ത്തിക്കാത്തതായും കണ്ടെത്തി. ബസ് ഇനി പരിശോധിച്ച് ഹാജരാക്കാതെ നിരത്തിലിറക്കില്ല.

വാഹനമോടിക്കുമ്പോൾ ഫോണിൽ സംസാരിക്കാൻ ഹാൻഡ്‌സ് ഫ്രീ ഉപകരണം ഉപയോഗിക്കുന്ന ആരെയും പിടികൂടാനും പിഴ ഈടാക്കാനും കേരളത്തിലെ പോലീസ് സദാ ജാഗരൂകരാണ്. എന്നിട്ടും ഈ നിയമവുമായി ബന്ധപ്പെട്ട നടപടി നടപ്പിലാക്കാൻ പ്രത്യേകിച്ച് ബുദ്ധിമുട്ടാണ്. മിക്ക ഓട്ടോമൊബൈലുകളിലും ബ്ലൂടൂത്ത് കണക്ട് ചെയ്യുന്ന ഇൻഫോടെയ്ൻമെന്റ് സിസ്റ്റങ്ങളുണ്ട്, ആരൊക്കെയാണ് കോളിൽ സംസാരിക്കുകയോ സംസാരിക്കാതിരിക്കുകയോ ചെയ്യുന്നതെന്ന് കണ്ടെത്താൻ പോലീസിന് വളരെ ബുദ്ധിമുട്ടാണ്.

തൽഫലമായി, ഡ്രൈവിംഗ് സമയത്ത് ഫോണിൽ ചാറ്റ് ചെയ്യാൻ ബ്ലൂടൂത്ത് ഉപകരണങ്ങൾ ഉപയോഗിക്കരുതെന്ന് മോട്ടോർ വാഹന വകുപ്പും (എംവിഡി) ഡ്രൈവർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 2019-ൽ, ബ്ലൂടൂത്ത് ഉപകരണങ്ങളിൽ ആശയവിനിമയം നടത്തുന്നത് നിരോധിക്കാൻ മോട്ടോർ വെഹിക്കിൾ ആക്ട് 2019-ന്റെ സെൻട്രൽ മോട്ടോർ വെഹിക്കിൾ റൂൾ 21(25) എംവിഡി ഉപയോഗിച്ചു. ഫോണിൽ സംസാരിച്ച് വാഹനമോടിച്ചാൽ പോലീസിന് കേസെടുക്കാനാകില്ലെന്ന് കേരള ഹൈക്കോടതിയുടെ വാദവും ഉണ്ടായിരുന്നു.

വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് തടയാൻ നിയമനിർമ്മാണത്തിൽ വ്യവസ്ഥയില്ലെന്നാണ് ഹൈക്കോടതി പറയുന്നത്. എന്നാൽ ഇപ്പോൾ പൊലീസ് വളരെ കർശനമായി തന്നെ പരിശോധന നടത്തുന്നുണ്ട്. ഒരുപാട് അപകടങ്ങൾ കുറയ്ക്കാൻ അത് സഹായിക്കുന്നുണ്ട് എന്ന് കാര്യം എടുത്തു പറയേണ്ടതാണ്.

ബസ് ഡ്രൈവറുമാർ അൽപ്പം കൂടെ ശ്രദ്ധിക്കുക എന്നതാണ് കാര്യം, കാരണം ഇത്രയും ആളുകളുമായി പോകുമ്പോൾ ഇങ്ങനെയുളള അശ്രദ്ധമായ കാര്യങ്ങൾ ചെയ്യാൻ പോകുകയും അത് മൂലം അപകടങ്ങൾ സംഭവിക്കുകയും ചെയ്യും. ഒഴിവാക്കാൻ സാധിക്കാത്ത ഫോൺ കോളുകളോ മെസേജുകളോ വന്നാൽ വാഹനം വശത്തേക്ക് ചേർത്ത് നിർത്തുന്നതാണ് ഏറ്റവും ഉചിതം.

യാത്രക്കാരാണ് ഇനിമുതൽ ഇതൊക്കെ ശ്രദ്ധിക്കേണ്ടത്. മറ്റൊരു പ്രശ്നം ബസുകളുടെ മത്സരയോട്ടമായിരുന്നു. ഇപ്പോൾ അതിന് ചെറിയ ഒരു കുറവ് വന്നിട്ടുളള പോലെയാണ് കാണുന്നത്. എന്നാൽ ഇത്തരത്തിലുളള പ്രവർത്തികൾ ഡ്രൈവർമാരുടെ ഭാഗത്ത് നിന്ന് ഉണ്ടായാൽ ജനങ്ങൾ എന്തു വിശ്വസിച്ച് ബസിൽ യാത്ര ചെയ്യും


Click it and Unblock the Notifications








