ഇന്നോവയും ഫോർച്ച്യൂണറും മാത്രമല്ല ബസും സെക്കൻഡ് ഹാൻഡ് വരുന്നുണ്ട്, ബസ് മുതലാളിമാരുടെ ഒരു കാര്യമേ...

സെക്കൻഡ് ഹാൻഡ് വിപണിയിൽ ഇപ്പോഴത്തെ ട്രെൻഡ് എന്ന് പറയുന്നത് നോർത്തിൽ നിന്ന് ഇന്നോവയും ഫോർച്ച്യൂണറും വാങ്ങുന്നതാണല്ലോ. എന്നാൽ കാറുകൾ മാത്രമല്ല ഇപ്പോൾ ബസും ട്രെൻഡിലേക്ക് കയറിയിരിക്കുകയാണ്. പുത്തൻ ബസ് വാങ്ങുന്ന കാശിൻ്റെ അത്രയും വരുന്നില്ല രാജസ്ഥാനിൽ നിന്ന് ബസ് കേരളത്തിലേക്ക് എത്തിക്കുമ്പോൾ. പഴയ ബോഡി പൊളിച്ച് നവീകരിച്ച് നിരത്തിലിറക്കും. ഈ ബസ് ചുരുങ്ങിയത് ഏഴുവര്‍ഷം സര്‍വീസ് നടത്താന്‍ ഉപയോഗിക്കാം. രാജസ്ഥാനിൽ ബസുകളുടെ കാലാവധി 8 വർഷമാണ്. അത് കൊണ്ട് തന്നെ ഒഴിവാക്കാൻ വേണ്ടി കുറഞ്ഞ തുകയിൽ ബസ് സ്വന്തമാക്കാൻ സാധിക്കും. 2017-ന് ശേഷമുള്ള ബസുകള്‍ക്ക് ബോഡി കോഡ് നിര്‍ബന്ധമാണ്.

അവയ്ക്ക് അംഗീകൃത ബോഡി നിര്‍മിച്ചാലേ പെര്‍മിറ്റ് ലഭിക്കൂകയുളളു. പക്ഷേ എങ്ങനെയൊക്കെ നോക്കിയാലും പുതിയ ബസ് വാങ്ങി നിരത്തിലിറക്കുന്നതിനേക്കാൾ ചിലവ് കുറവുണ്ടെന്നാണ് ബസുടമകള്‍ പറയുന്നത്. കാരണം പുതിയ ഷാസിക്ക് മാത്രം 30 മുതല്‍ 31 ലക്ഷം രൂപ വരെയാണ് വില ഉളളത്. ഇതില്‍ ബോഡി നിര്‍മിക്കുന്നതിന് 12 മുതല്‍ 14 ലക്ഷം രൂപ വരെ ചിലവ് വരും. ഇന്‍ഷൂറന്‍സ് ഉള്‍പ്പെടെയുള്ള മറ്റ് ചിലവുകളും ഏകദേശം രണ്ട് ലക്ഷം രൂപയോളം വരും.ഒരു പുതിയ ബസ് റോഡിലേക്ക് എത്തുമ്പോഴേക്കും 44 മുതല്‍ 47 ലക്ഷം രൂപ വരെയാണ് ഉടമയുടെ പോക്കറ്റിൽ നിന്ന് മാറുന്നത്.

ബസുകളുടെ വാർത്തകളിൽ കൂടുതലായി പരിശോധിച്ചാൽ ഇപ്പോൾ ട്രെൻഡ് കെഎസ്ആർടിസിയുടെ ഡ്രൈവിങ്ങ് സ്കൂളാണ്. ഒരു കാറും രണ്ട് ഇരുചക്രവാഹനങ്ങളുമാണ് പരിശീലനത്തിനുള്ളത്. കൂടുതല്‍ വാഹനങ്ങള്‍ ഉടന്‍ വാങ്ങുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ബസ് ഡ്രൈവിങ് പരിശീലനത്തിന്റെ രണ്ടാംബാച്ച് ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. സംരംഭം വിജയിച്ചതോടെ കൂടുതല്‍ ഡ്രൈവിങ് സ്‌കൂളുകള്‍ തുടങ്ങാനുള്ള നീക്കം നടത്തുകയാണ് കേരള സർക്കാർ.

ഡ്രൈവിങ്ങ് ലൈസൻസ് സ്വന്തമാക്കാനുളള നിരക്ക് പരിശോധിക്കുകയാണെങ്കിൽ ബസിന് 9000 രൂപയും കാര്‍ മാത്രമാണ് എങ്കിൽ 9000 രൂപയും ബൈക്കും കാറും കൂടിയുളള ലൈസൻസ് ആണ് സ്വന്തമാക്കേണ്ടതെങ്കിൽ 11000 രൂപയും ടു വീലര്‍മാത്രമായിട്ടാണ് എങ്കിൽ 3500 രൂപയുമാണ് ഫീസ് അടയ്ക്കേണ്ടത്. തിരുവനന്തപുരം ആനയറയിലെ ഡ്രൈവിങ് സ്‌കൂളില്‍ പ്രവേശനത്തിന് വേണ്ടി കാത്തിരിക്കുന്നത് എൺപതോളം അപേക്ഷകരാണ്. ഒരു ബാച്ചില്‍ 16 പേര്‍ക്കാണ് പ്രവേശനം.

ജൂണ്‍ 26-ന് തുടങ്ങിയ സ്‌കൂളിലെ ആദ്യ അപേക്ഷകന് കഴിഞ്ഞദിവസമാണ് ഡ്രൈവിങ് ലൈസന്‍സ് കിട്ടിയത്. കേരളത്തിലെ 14 ജില്ലകളിലായി നിലമ്പൂര്‍, പൊന്നാനി, ചിറ്റൂര്‍, കോഴിക്കോട്, മാനന്തവാടി, തലശ്ശേരി, കാഞ്ഞങ്ങാട് ആറ്റിങ്ങല്‍, ചാത്തന്നൂര്‍, ചടയമംഗലം, മാവേലിക്കര, പന്തളം, പാലാ, കുമളി, അങ്കമാലി, പെരുമ്പാവൂര്‍, ചാലക്കുടി, അട്ടക്കുളങ്ങര, എടപ്പാള്‍, അങ്കമാലി, പാറശ്ശാല, ഈഞ്ചക്കല്‍, ആനയറ, എന്നിവിടങ്ങളിലാണ് ഡ്രൈവിങ് സ്‌കൂളുകള്‍ ഉളളത്.

ആൾട്ടോ കെ 10 ആണ് ഫോർവീലറായി ഉപയോഗിക്കുക, ഹീറോ ബൈക്ക് എന്നിവയ്ക്ക് പുറമെ ഗിയറില്ലാത്ത സ്‌കൂട്ടറും വാങ്ങിയിട്ടുണ്ട്. എല്ലാം പുത്തൻ വാഹനങ്ങൾ തന്നെയാണ് കെഎസ്ആർടിസി തങ്ങളുടെ ഡ്രൈവിങ്ങ് സ്കൂളിന് വേണ്ടി വാങ്ങിയിരിക്കുന്നത്. രണ്ട് പരിശീലകരെയാണ് തുടക്കത്തിൽ നിയോഗിച്ചിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി.യുടെ ആനയറ സ്റ്റേഷന് സമീപത്താണ് ഡ്രൈവിങ് പഠനത്തിനും പരിശീലനത്തിനുമായി ട്രാക്ക് തയ്യാറാക്കിയിരിക്കുന്നത്. തിയറി ക്ലാസിന് വേണ്ടി കെ.എസ്.ആര്‍.ടി.സി. സ്റ്റാഫ് ട്രെയിനിങ് കോളേജിലാണ് ഒരുക്കിയിരിക്കുന്നത്.

വകുപ്പിൽ പുതിയ മാറ്റങ്ങൾ കൊണ്ടു വരുന്നതിൻ്റെ ഭാഗമായി പുതിയ പ്രീമിയം സൂപ്പർ ഫാസ്റ്റ് ബസിൻ്റെ പരീക്ഷണയോട്ടം നടത്തിയിരിക്കുകയാണ്. സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ക്ക് മുകളിലും എക്‌സ്പ്രസ് ബസുകള്‍ക്ക് താഴെയുമായായിരിക്കും ഇവയുടെ സ്ഥാനം. എയര്‍ കണ്ടീഷന്‍, എല്ലാ സീറ്റിലും മൊബൈല്‍ ചാര്‍ജര്‍, നിശ്ചിത അളവില്‍ വൈഫൈ തുടങ്ങിയ സൗകര്യങ്ങളാണ് ഇപ്പോള്‍ ഇവയില്‍ ഒരുക്കിയിരിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, September 23, 2024, 16:04 [IST]
English summary
Private bus owners buying old buses from rajasthan to kerala for service details inside
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X