ബോളിവുഡിൻ്റെ സ്വപ്നസുന്ദരി; ഭർത്താവുമായി പത്ത് വയസിൻ്റെ പ്രായവ്യത്യാസം, കറക്കം ഔഡിയിൽ
ബോളിവുഡിലെ സെലിബ്രിറ്റികൾ കൂടുതലും ആഡംബര വാഹനങ്ങളിൽ യാത്ര ചെയ്യുന്നതാണ് കാണാറുളളത്. ചില നടിമാർ മാത്രമേ വളരെ സാധാരണ രീതിയിൽ മാരുതി സുസുക്കി സ്വിഫ്റ്റിൽ യാത്ര ചെയ്യുന്നത് കാണാം. ബോളിവുഡിലെ ഏതൊരു നടിയോ നടനോ എങ്ങോട്ട് തിരിഞ്ഞാലും ക്യാമറക്കണ്ണുകൾ അവരെ ചുറ്റുന്നുണ്ട്.അങ്ങനെ ക്യാമറക്കണ്ണുകളിൽ കുടുങ്ങിയത് ബോളിവുഡിലെ ഹോട്ട് ഗേളായ ഒരു നടിയാണ്. താരം ഒരു ചുവന്ന ഔഡി A4-ലേക്ക് കയറിപോകുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. തെരഞ്ഞെടുക്കുന്ന വേരിയന്റിനെ അനുസരിച്ച് 41 ലക്ഷം രൂപ മുതൽ 51 ലക്ഷം രൂപ വരെയാണ് ഔഡി A4 സെഡാന് ഇന്ത്യയിൽ വരുന്ന എക്സ്ഷോറൂം വില.
ഒരു വെർച്വൽ കോക്ക്പിറ്റ്, 10.1-ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഔഡി സൗണ്ട് സിസ്റ്റം, എൽഇഡി ഹെഡ്‌ലാമ്പുകളും ടെയിൽ ലാമ്പുകളും, ഇലക്ട്രിക് സൺറൂഫ്, വിവിധ ഡ്രൈവിംഗ് മോഡുകൾ, ലെതറെറ്റ് സീറ്റുകൾ, ആംബിയന്റ് ലൈറ്റിംഗ് എന്നവിയെല്ലാം ഔഡിയുടെ എൻട്രി ലെവൽ മോഡലായ ഈ വാഹനത്തിൽ ലഭ്യമാണ്.

അതോടൊപ്പം തന്നെ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾ, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, ഒരു പിൻ പാർക്കിംഗ് ക്യാമറ, മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ എന്നിവ പോലുള്ള ലക്ഷ്വറി ഫീച്ചറുകളുമായാണ് ഔഡി A4 നിരത്തിലെത്തുന്നത്. 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ഔഡി A4 സെഡാന് കരുത്തേകുന്നത്.
ഡീസൽ എഞ്ചിന്റെ ഓപ്ഷൻ ബിഎസ്-VI കാലഘട്ടത്തോട് അനുബന്ധിച്ച് കമ്പനി നിർത്തലാക്കിയിരുന്നു. ഈ പെട്രോൾ എഞ്ചിൻ 190 bhp പവറിൽ ഏകദേശം 320 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സ്റ്റാൻഡേർഡായി 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഫ്രണ്ട് വീൽ ഡ്രൈവ് വാഹനമായ A4 സെഡാന് 7.3 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയും.
അതേസമയം പരമാവധി വേഗത 241 കി.മീ. ആയി പരിമിതപ്പെടുത്തിയിട്ടുമുണ്ട്. ഔഡിയിൽ വന്ന ബോളിവുഡ് താരത്തിൻ്റെ വിഷയത്തിൽ നിന്ന് തെന്നി മാറി എന്ന് വിചാരിക്കല്ലേ. അത് മറ്റാരുമല്ല പ്രിയപ്പെട്ട പ്രിയങ്ക ചോപ്രയാണ്. താരം മുംബൈയിൽ വന്നിറങ്ങുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
തങ്ങളുടെ ഏറ്റവും ശക്തമായ ഐസിഇ മോഡലായ RS Q8 18 പെര്‍ഫോമന്‍സ് ഇന്ത്യയിലെത്തിച്ചിരിക്കുകയാണ് ഔഡി. കാറിന് കമ്പനി 2.49 കോടി രൂപയാണ് എക്‌സ്‌ഷോറൂം വില നിശ്ചയിച്ചിരിക്കുന്നത്. പുതിയ ഔഡി ഇപ്പോള്‍ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്താലും ഡെലിവറി ലഭിക്കാന്‍ കുറഞ്ഞത് 6 മാസമെടുക്കും. കാരണം അടുത്ത 6 മാസത്തേക്കുള്ള എല്ലാ ഔഡി RS Q8 ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളും ഇതിനോടകം ബുക്ക് ചെയ്തു കഴിഞ്ഞു.
കൂടുതല്‍ പവറും ഫീച്ചറുകളും ലഭിക്കുന്ന പുതിയ ഔഡി RS Q8 ഫെയ്സ്ലിഫ്റ്റ് കഴിഞ്ഞ വര്‍ഷമാണ് ആഗോളതലത്തില്‍ അരങ്ങേറ്റം കുറിച്ചത്. ഈ പുതിയ ഔഡി കാറില്‍ 4.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് V8 പെട്രോള്‍ എഞ്ചിന്‍ സജ്ജീകരിച്ചിരിക്കുന്നു. പരമാവധി 640 bhp പവറും 850 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തില്‍ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. ഇത് മുന്‍ഗാമിയേക്കാള്‍ 40 bhp പവറും 50 Nm പീക്ക് ടോര്‍ക്കും അധികം നല്‍കുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








