റിലീസിന് മുമ്പ സമ്മാനം; 'ആദിപുരുഷ്' സംവിധായകന് 4 കോടിയുടെ Ferrari F8 Tributo സമ്മാനിച്ച് നിര്‍മാതാവ്

തെലുഗു സൂപ്പര്‍ താരം പ്രഭാസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ 'ആദിപുരുഷ്' സമീപകാലത്ത് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്നിരുന്നു. കോടികള്‍ മുടക്കി നിര്‍മിച്ച ചിത്രത്തിന്റെ ടീസര്‍ പുറത്തു വന്നതിന് പിന്നാലെ വിഎഫ്എക്‌സിനെ വിമര്‍ശിച്ചായിരുന്നു ട്രോളുകളും മീമുകളും. എന്നാല്‍ ചിത്രത്തിന്റെ നിര്‍മാതാവിന് ഇതൊന്നും ഒരു വിഷയമല്ലെന്നാണ് മനസിലാകുന്നത്.

റിലീസിന് മുമ്പ സമ്മാനം; 'ആദിപുരുഷ്' സംവിധായകന് 4 കോടിയുടെ Ferrari F8 Tributo സമ്മാനിച്ച് നിര്‍മാതാവ്

ചിത്രങ്ങള്‍ ഹിറ്റായി മാറുന്ന സമയത്ത് സമ്മാനങ്ങള്‍ നല്‍കുന്ന ട്രെന്‍ഡിന് മാറ്റം കുറിക്കുകയാണ് ഭൂഷണ്‍ കുമാര്‍. സിനിമ റിലീസാകുന്നതിന് മുമ്പേ സംവിധായകന് സമ്മാനം നല്‍കിയിരിക്കുകയാണ് അദ്ദേഹം. സംവിധായകനായ ഓം റൗട്ടിന് ടി-സീരീസ് ഉടമയും നിര്‍മാതാവുമായ ഭൂഷണ്‍ കുമാര്‍ ഫെരാരി എഫ്8 ട്രിബ്യൂട്ടോ സമ്മാനിച്ചു. നേരത്തെ ടി-സീരീസിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കാറിന് 4.02 കോടി രൂപ വില വരും.

റിലീസിന് മുമ്പ സമ്മാനം; 'ആദിപുരുഷ്' സംവിധായകന് 4 കോടിയുടെ Ferrari F8 Tributo സമ്മാനിച്ച് നിര്‍മാതാവ്

സംവിധായകന്‍ ഓം റൗട്ട് മുംബൈയിലൂടെ കാര്‍ ഓടിച്ച് പോകുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ആധുനിക കാലത്തെ ഏറ്റവും അഭിലഷണീയമായ ഫെരാരികളില്‍ ഒന്നാണ് ഫെരാരി എഫ്8 ട്രിബ്യൂട്ടോ. ചുവന്ന നിറത്തിലുള്ള കാറാണിത്. ഈ വര്‍ഷം തുടക്കത്തില്‍ ഭൂഷണ്‍ കുമാറും ഓം റൗട്ടും ഇതേ ഫെരാരി എഫ്8 ട്രിബ്യൂട്ടോയില്‍ എത്തിയിരുന്നു.

റിലീസിന് മുമ്പ സമ്മാനം; 'ആദിപുരുഷ്' സംവിധായകന് 4 കോടിയുടെ Ferrari F8 Tributo സമ്മാനിച്ച് നിര്‍മാതാവ്

3.9 ലീറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് വി8 പെട്രോള്‍ എന്‍ജിനാണ് ഈ റിയര്‍വീല്‍ ഡ്രൈവ് കാറിന് കരുത്തു പകരുന്നത്. 710 bhp കരുത്തും 770 Nm ടോര്‍ക്കുമുണ്ട്. 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 2.9 സെക്കന്‍ഡും 200 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 7.8 സെക്കന്‍ഡും മതി. 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ഇത് ഇണചേരുന്നു. മണിക്കൂറില്‍ 340 കിലോമീറ്റര്‍ വേഗത ഇലക്ട്രോണിക് ആയി പരിമിതപ്പെടുത്തിയിരിക്കുന്നു.

സൈഡ് സ്ലിപ്പ് കണ്‍ട്രോള്‍ 6.1, ഫെരാരി ഡൈനാമിക് എന്‍ഹാന്‍സര്‍ + എന്നിവയ്ക്കൊപ്പമാണ് ഇത് വന്നത്. അത് കാര്‍ സ്ലൈഡുകളെ നിയന്ത്രിക്കുന്നുണ്ടെന്നും നിങ്ങള്‍ ശരിയായ ദിശയിലാണ് അഭിമുഖീകരിക്കുന്നതെന്നും ഉറപ്പാക്കുന്നു. ഫെരാരി 458 പോലെയാണ് കാറിന്റെ ക്യാബിന്‍.

റിലീസിന് മുമ്പ സമ്മാനം; 'ആദിപുരുഷ്' സംവിധായകന് 4 കോടിയുടെ Ferrari F8 Tributo സമ്മാനിച്ച് നിര്‍മാതാവ്

2022ലാണ് ഫെരാരി F8 ട്രിബ്യൂട്ടോ ഇന്ത്യയിലെത്തിയത്. 488 ജിടിബിയുടെ പകരക്കാരനായായിരുന്നു വരവ്. എന്നാല്‍ 2022 സെപ്റ്റംബറില്‍ പുതിയ 296 ജിടിബി F8 ട്രിബ്യൂട്ടോയുടെ പകരക്കാരനായി.

റിലീസിന് മുമ്പ സമ്മാനം; 'ആദിപുരുഷ്' സംവിധായകന് 4 കോടിയുടെ Ferrari F8 Tributo സമ്മാനിച്ച് നിര്‍മാതാവ്

ആഡംബര കാറുകളുടെ ഒരു ശ്രേണി തന്നെ ഭൂഷണ്‍ കുമാറിന് സ്വന്തമായുണ്ട്. ചുവന്ന നിറത്തിലുള്ള റോള്‍സ് റോയ്സ് കള്ളിനനാണ് അതില്‍ പ്രധാനി. ഈ മാമോത്ത് ആഡംബര എസ്യുവിയുടെ രാജ്യത്തെ ആദ്യ ഉടമകളില്‍ ഒരാളാണ് അദ്ദേഹം. ഇതിനൊപ്പം ഫെരാരി 458 ഇറ്റാലിയ, ബെന്റ്ലി ഫ്‌ലയിംഗ് സ്പര്‍, മെര്‍സിഡീസ് മെയ്ബാക്ക് S 500, ഓഡി R8 സ്പൈഡര്‍ തുടങ്ങിയ ആഡംബര കാറുകളും അദ്ദേഹത്തിന്റെ ഗാരേജിലുണ്ട്.

റിലീസിന് മുമ്പ സമ്മാനം; 'ആദിപുരുഷ്' സംവിധായകന് 4 കോടിയുടെ Ferrari F8 Tributo സമ്മാനിച്ച് നിര്‍മാതാവ്

കാര്‍ സമ്മാനിക്കുന്നതിന് കാരണം

ഈ വര്‍ഷം ഭൂഷണ്‍ കുമാര്‍ നടന്‍ കാര്‍ത്തിക് ആര്യന് ഒരു പുതിയ മക്ലാരന്‍ ജിടി സമ്മാനിച്ചിരുന്നു. പണം നല്‍കുന്നതിന് പകരം കാറുകളിലാണ് ഇപ്പോള്‍ ഇടപാടുകള്‍ നടക്കുന്നത്. ഇതിലൂടെ ആദായനികുതി ലാഭിക്കാനാണ് ശ്രമം. കോടിക്കണക്കിന് രൂപയുടെ ഇടപാടുകള്‍ ആയതിനാല്‍ നികുതിയിനത്തില്‍ ലക്ഷങ്ങള്‍ ലാഭിക്കാം.

റിലീസിന് മുമ്പ സമ്മാനം; 'ആദിപുരുഷ്' സംവിധായകന് 4 കോടിയുടെ Ferrari F8 Tributo സമ്മാനിച്ച് നിര്‍മാതാവ്

ഇവിടെ കാര്‍ ടി-സീരീസില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതിനാല്‍ ബ്രാന്‍ഡ് അത് ഒരു ബിസിനസ്സ് ചിലവായി കാണിക്കുകയും അതുവഴി പണം ലാഭിക്കുകയും ചെയ്യും. ഇന്ന് ഇത് സിനിമ മേഖലയില്‍ സാധാരണയായി കണ്ടുവരുന്നുണ്ട്. പല നിര്‍മാതാക്കളും അണിയറപ്രവര്‍ത്തകര്‍ക്ക് പണത്തിന് പകരം പുതിയ കാറുകളാണ് നല്‍കുന്നത്.

More from DriveSpark

Article Published On: Friday, October 14, 2022, 12:33 [IST]
English summary
Producer bhushan kumar gifted ferrari super car worth 4 crores to adipurush director om raut
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X