നടിമാരേക്കാള്‍ സുന്ദരിയായ പ്രൊഡ്യൂസര്‍! 5 കോടിയുടെ ആഡംബര കാര്‍ വാങ്ങി ഇന്ത്യന്‍ ടെലിവിഷന്റെ രാജ്ഞി
സിനിമകളും ടിവി ഷോകളും വെബ് സീരീസുകളും നിര്‍മ്മിക്കുന്ന ഒരു കമ്പനിയാണ് ബാലാജി ടെലിഫിലിംസ് ലിമിറ്റഡ്. ബോളിവുഡ് നടന്‍ ജിതേന്ദ്രയാണ് ഈ കമ്പനിയുടെ സ്ഥാപകന്‍. ജിതേന്ദ്രയുടെ ഭാര്യ ശോഭ കപൂര്‍ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറാണ്. ബാലാജി ടെലിഫിലിംസ് ലിമിറ്റഡിന്റെ കോ-മാനേജിംഗ് ഡയറക്ടറും ക്രിയേറ്റീവ് ഹെഡുമായി പ്രവര്‍ത്തിക്കുകയാണ് ദമ്പതികളുടെ മകള്‍ ഏക്ത കപൂര്‍. ഇന്ത്യയിലെ ഏറ്റവും ശക്തരായ 25 വനിത സംരഭകരുടെ പട്ടികയിലെ പ്രമുഖ കൂടിയാണ് ഏക്ത. 2000-ങ്ങളില്‍ ഏക്ത ഒരുക്കിയ ടിവി സീരിയലുകളായിരുന്നു ഹിന്ദി ടിവി ടിആര്‍പി ചാര്‍ട്ടുകള്‍ വിറപ്പിച്ചത്. 2001 കാലത്ത് ആഴ്ചയില്‍ 30 മണിക്കൂറിലേറെ ടെലിവിഷന്‍ ഷോകള്‍ ഏക്ത നിര്‍മിച്ചിരുന്നു.
വിവിധ ചാനലുകളിലായി സംപ്രേഷണം ചെയ്ത അവയില്‍ ഭൂരിഭാഗവും ഹിറ്റായിരുന്നു. വിവിധ ഭാഷകളിലായി ഇതിനോടകം 130-ലേറെ ഇന്ത്യന്‍ സീരിയലുകള്‍ അവര്‍ നിര്‍മിച്ച് കഴിഞ്ഞു. ഇന്ത്യന്‍ ടെലിവിഷനില്‍ പുത്തന്‍ അലകള്‍ തീര്‍ത്ത അവര്‍ക്ക് ഇന്ത്യന്‍ ടെലിവിഷന്റെ രാജ്ഞി എന്ന വിളിപ്പേരും ലഭിച്ചു. 2001-ല്‍ ഏക്ത കപൂര്‍ സിനിമ നിര്‍മാണ രംഗത്തേക്കും കാലെടുത്ത് വെച്ചു. ബാലാജി മോഡന്‍ പിക്‌ചേഴ്‌സിന്റെ കീഴില്‍ നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകള്‍ നിര്‍മിച്ച ഏക്തയാണ്.

ടെലിവിഷനിലൂടെ കടന്ന് വന്ന് താരങ്ങളായ പലര്‍ക്കും ബ്രേക്ക് നല്‍കിയത് അവരാണ്. ഇപ്പോള്‍ വിലയേറിയ ഒരു ആഡംബര കാര്‍ വാങ്ങിയാണ് ഏക്ത വാര്‍ത്തകളില്‍ നിറയുന്നത്. റേഞ്ച് റോവര്‍ SV ഓട്ടോബയോഗ്രഫി മോഡലാണ് ഏക്ത സ്വന്തമാക്കിയിരിക്കുന്നത്. ഈ ആഡംബര കാറിന്റെ വില 5.70 കോടി രൂപയാണ്. ഏക്ത കപൂര്‍ ഒരു പുതിയ റേഞ്ച് റോവര്‍ SV ഓട്ടോബയോഗ്രഫി കാര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഏക്താ കപൂറിന്റെ ആരാധകര്‍ വ്യാപകമായി പങ്കുവെക്കുന്നുണ്ട്. സിനിമ നിര്‍മാണത്തോടൊപ്പം ഓഹരി വിപണിയിലും സജീവ സാന്നിധ്യമായ 49-കാരി ഒരു കാര്‍ പ്രേമി കൂടിയാണ്. ജാഗ്വാര്‍ F-പേസ്, മെര്‍സിഡീസ് ബെന്‍സ് മെയ്ബാക്ക് S500, ബെന്റ്ലി കോണ്ടിനെന്റല്‍ ജിടി എന്നിവയാണ് ഏക്താ കപൂറിന്റെ ഗരാജിലുള്ള ചില പുലിക്കുട്ടികള്‍.

ഇതില്‍ ജാഗ്വാര്‍ F--പേസ് കാറിന്റെ മൂല്യം 70 ലക്ഷം രൂപയും മെര്‍സിഡീസ് മെയ്ബാക്ക് കാറിന്റെ മൂല്യം രണ്ട് കോടി രൂപയും ബെന്റ്ലി കോണ്ടിനെന്റല്‍ ജിടി കാറിന്റെ മൂല്യം ഏകദേശം 3.50 കോടി രൂപയുമാണ്. വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചതാണെങ്കിലും സ്വന്തമായി ഒരു സാമ്രാജ്യം തന്നെ തീര്‍ത്ത യുവതിയാണവര്‍.
കോടികളുടെ സമ്പത്തുള്ള ഏക്ത ആഡംബര പൂര്‍ണമായ ജീവിതമാണ് നയിക്കുന്നതും ഇതുവരെ വിവാഹം കഴിക്കാത്ത അവര്‍ക്ക് വാടക ഗര്‍ഭധാരണത്തിലൂടെ ഒരു മകന്‍ പിറന്നിട്ടുണ്ട്. പുത്തന്‍ കാര്‍ വാങ്ങിയത് കൂടാതെ ബാലാജി മോഷന്‍ പിക്‌ചേഴ്‌സ് പുറത്തിറക്കിയ ഏറ്റവും അവസാനത്തെ സിനിമയായ 'ദി സബര്‍മതി റിപ്പോര്‍ട്ട്' രാജ്യം മൊത്തം ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ കേസിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ വിക്രാന്ത് മസിയാണ് നായകനായി അഭിനയിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും അടക്കമുള്ള പ്രമുഖര്‍ ചിത്രത്തെ പ്രശംസിച്ചിരുന്നു. മാത്രമല്ല ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ ഈ ചിത്രത്തിന് നികുതി ഇളവും പ്രഖ്യാപിച്ചിരുന്നു. മലയാളി സംവിധായകന്‍ പ്രിയദര്‍ശന്‍, ഇന്ത്യയില്‍ സെന്‍സേഷനായി മാറിയ തുമ്പാഡിന്റെ സംവിധായകന്‍ റാഹി അനില്‍ ബാര്‍വെ എന്നിവരുടെ ചിത്രങ്ങളാണ് ഏക്ത അടുത്തതായി നിര്‍മിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








