Isro പിഎസ്എൽവി വിക്ഷേപണം വിജയകരമായതിന് ഇലോൺ മസ്കിൻ്റെ അഭിനന്ദനം

ഐഎസ്ആർഓ യുടെ വിജയകരമായ ദൗത്യമായിരുന്നു പിഎസ്എൽവി സി 55 എന്നത്. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘത്തിന് അഭിനന്ദനം അറിയിച്ച് സ്പേസ് എക്സിൻ്റെയും ടെസ്‌ലയുടേയും സിഇഒ ആയ ഇലോൺ മസ്ക് ട്വീറ്റ് ചെയ്തിരുന്നു. ഈ വർഷം ഇത് മൂന്നാമത്തെ പ്രധാന വിക്ഷേപണമാണ്. 228 ടൺ ഭാരമുളള പിഎസ്എൽവിയുടെ അൻപത്തിയേഴാമത്തെ ദൗത്യമാണ്.

രണ്ട് സിംഗപ്പൂർ ഉപഗ്രഹങ്ങളും വിജയകരമായി ഉദ്ദേശിച്ച ഭ്രമണപഥത്തിൽ എത്തിക്കാൻ കഴിഞ്ഞുവെന്ന് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) അറിയിച്ചിരുന്നു. പ്രാഥമിക ഉപഗ്രഹമായ TeLEOS-2 സിംഗപ്പൂർ ഗവൺമെൻ്റിൻ്റേയും ST എഞ്ചിനീയറിംഗിനെയും പ്രതിനിധീകരിക്കുന്ന ഡിഫൻസ് സയൻസ് ആൻഡ് ടെക്നോളജി ഏജൻസി (DSTA) യുടെ പങ്കാളിത്തത്തിൽ വികസിപ്പിച്ച ഒരു സിന്തറ്റിക് അപ്പേർച്ചർ റഡാർ ഉപഗ്രഹമാണ്.

Isro പിഎസ്എൽവി വിക്ഷേപണം വിജയകരമായതിന് ഇലോൺ മസ്കിൻ്റെ അഭിനന്ദനം

സിംഗപ്പൂർ ഗവൺമെൻ്റിനുള്ളിലെ വിവിധ ഏജൻസികളുടെ സാറ്റലൈറ്റ് ഇമേജ് ആവശ്യകതകളെ പിന്തുണയ്ക്കാനാണ് ഇത് ഉപയോഗിക്കുന്നത്. TeLEOS-2 ഒരു സിന്തറ്റിക് അപ്പേർച്ചർ റഡാർ (SAR) പേലോഡ് വഹിക്കുന്നുണ്ട്. എല്ലാ കാലാവസ്ഥയിലും രാവും പകലും കവറേജ് നൽകുന്നതിന് ഇത് സഹായിക്കും, സിംഗപ്പൂർ നാഷണൽ യൂണിവേഴ്‌സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻഫോകോം റിസർച്ചും സാറ്റലൈറ്റ് ടെക്‌നോളജി ആൻഡ് റിസർച്ച് സെന്ററും ചേർന്ന് വികസിപ്പിച്ച ലുമെലൈറ്റ്-4 ആണ് സഹ-പാസഞ്ചർ ഉപഗ്രഹം. ഹൈ-പെർഫോമൻസ് സ്പേസ്-ബോൺ വിഎച്ച്എഫ് ഡാറ്റാ എക്സ്ചേഞ്ച് സിസ്റ്റത്തിന്റെ (വിഡിഇഎസ്) സാങ്കേതിക പ്രദർശനത്തിനായി വികസിപ്പിച്ച നൂതന 12 യു ഉപഗ്രഹമാണിത്.

ഇലോൺ മസ്കിൻ്റെ ഒരു റോക്കറ്റ് വിക്ഷേപിച്ചതിന് ശേഷം പരാജയപ്പെട്ടിരുന്നു. 20 ശതമാനം ഓഹരി പങ്കാളിത്തമുള്ള ടെസ്‌ല ഓഹരികളുടെ വിലക്കുതിപ്പാണ് എലോൺ മസ്ക്കിന് നേട്ടമായത്. ബഹിരാകാശത്ത് ആളുകളെ എത്തിക്കാനും തിരിച്ചു കൊണ്ടുവരാനുമുള്ള ടാക്‌സികള്‍ നിര്‍മിച്ച ആളാണ് ഇദ്ദേഹം എന്ന കാര്യവും ശ്രദ്ധേയമാണ്. ഇതിനായാണ് സ്‌പേയ്‌സ് എക്‌സ് എന്ന കമ്പനി ആരംഭിച്ചതും.

Isro പിഎസ്എൽവി വിക്ഷേപണം വിജയകരമായതിന് ഇലോൺ മസ്കിൻ്റെ അഭിനന്ദനം

മനുഷ്യ ജനസംഖ്യയെ തുടച്ചുനീക്കുന്ന മഹാമാരി പോലുള്ള ഒരു മഹാദുരന്തത്തിൽ തുടച്ചുമാറ്റപ്പെടാതിരിക്കാൻ മനുഷ്യരും ഭൂമിയിലെ മറ്റ് ജീവജാലങ്ങളും ചൊവ്വയിലേക്ക് കുടിയേറേണ്ടിവരുമെന്നാണ് എലോൺ മസ്‌ക്കിന്റെ വാദം. ചൊവ്വയെ ഭൂമിയുടെ കോളനി ആക്കുക എന്ന എലോണിന്റെ ലക്ഷ്യമാണ് ഇതിനുപിന്നിലുള്ളത്. സ്‌പെയ്‌സ് എക്‌സിലൂടെ നാസയുടെ രണ്ടു ബഹിരാകാശയാത്രികർ അന്താരാഷ്ട്ര സ്പെ‌യ്‌സ് സ്റ്റേഷനിലേക്ക് കുതിച്ചുയർന്നത് മസ്ക്കിന്റെ ടാക്സി റോക്കറ്റിലായിരുന്നു. വിജയകരമായി ദൗത്യം പൂർത്തിയാക്കി റോക്കറ്റ് തിരിച്ചെത്തുകയും ചെയ്തു.

ടെസ്‌ല എന്ന ഇലക്ട്രിക് കാർ നിർമാതാക്കൾ ഓരോ വർഷവും അര ദശലക്ഷം കാറുകളാണ് ഉത്പാദിപ്പിക്കുന്നത്. ഫോർഡ് മോട്ടോർ കമ്പനി, ജനറൽ മോട്ടോർസ് എന്നിവപോലുള്ള അമേരിക്കൻ ബ്രാൻഡുകളേക്കാൾ വിലമതിപ്പാണ് ടെസ്‌ലക്കുള്ളതും. പ്രധാനമായും ഫസ്റ്റ് മൂവർ നേട്ടമുള്ള ലോകത്തിലെ ഏറ്റവും ജനപ്രിയമായ ഇലക്ട്രിക് കാർ നിർമാണ കമ്പനിയുമാണ്. ഒരു കാർ കമ്പനിയെക്കാൾ ഒരു ടെക്നോളജി കമ്പനിയായാണ് ടെസ്‌ലയെ എലോൺ മസ്‌ക് കാണുന്നത്.

Isro പിഎസ്എൽവി വിക്ഷേപണം വിജയകരമായതിന് ഇലോൺ മസ്കിൻ്റെ അഭിനന്ദനം

വാഹനപ്രേമികൾ ഒരുപാട് കാത്തിരിക്കുന്ന ഒരു മോഡലാണ് കമ്പനിയുടെ സൈബർട്രക്ക് മോഡൽ. 2023 വർഷം അവസാനിക്കുമ്പോഴേക്കും സൈബർട്രക്കിൻ്റെ ഡെലിവറി ആരംഭിക്കുമെന്നാണ് ഇപ്പോൾ കമ്പനി അറിയിച്ചിരിക്കുന്നത്. 2019-ലാണ് ഓൾ-ഇലക്‌ട്രിക് ഓഫർ ആദ്യമായി അവതരിപ്പിച്ചത്. ടെസ്‌ല സൈബർട്രക്കിന്റെ ക്യാബിനിൽ 17 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സംവിധാനവും അത് പോലെ തന്നെ പുതിയ യൂസർ ഇന്റർഫേസും ഒപ്പം ആറ് പേർക്ക് ഇരിക്കാൻ സാധിക്കുന്ന സ്ഥലവുമുണ്ട്.

വെറും 2.9 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ തങ്ങളുടെ ഇലക്ട്രിക് പിക്ക്-അപ്പിന് കഴിയുമെന്നും ഒറ്റ ചാർജിൽ 800 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുമെന്നാണ് ടെസ്‌ല അവകാശപ്പെടുന്നത്. മാത്രമല്ല മോഡലിന് അഡാപ്റ്റീവ് എയർ സസ്‌പെൻഷനും ലഭിക്കുന്നത് കൊണ്ട് കൂടുതൽ സുഖപ്രദമായ റൈഡ് വാഗ്ദാനം ചെയ്യും, അത് പോലെ തന്നെ വാഹനം നമ്മുടെ ഇഷ്ടത്തിന് നാല് ഇഞ്ച് താഴ്ത്തുകയോ ഉയർത്തുകയോ ചെയ്യാം.

ഡെലിവറി ഇവന്റിൽ മാത്രമേ സൈബർട്രക്കിൻ്റെ വിലയും മറ്റ് വിവരങ്ങളും കമ്പനി പുറത്ത് വിടുകയുളളു എന്നാണ് പ്രതീക്ഷിക്കുന്നത്. ടെസ്‌ല സൈബർട്രക്ക് റിസർവേഷൻ ട്രാക്കറിന്റെ കണക്കനുസരിച്ച്, 48 ശതമാനം ബുക്കിംഗുകൾ മിഡ് ലെവൽ ഡ്യുവൽ മോട്ടോർ ട്രിമ്മിനും 44.5 ശതമാനം ട്രൈ-മോട്ടോർ വേരിയന്റിനും ബാക്കി 7.5 ശതമാനം എൻട്രി ലെവൽ സിംഗിൾ-മോട്ടോർ മോഡലിനുമാണ്. മാത്രമല്ല ഇതിൽ, 74.3 ശതമാനം റിസർവേഷനുകളിൽ ഫുൾ സെൽഫ് ഡ്രൈവിംഗ് ഓപ്ഷൻ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.

More from DriveSpark

Article Published On: Tuesday, April 25, 2023, 8:30 [IST]
English summary
Pslv launch from sreeharikotta elon musk congratulate isro teams
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X