കാർ ശൈലിയുള്ള 'ഷൂ' പ്യൂമയുടെ ഒരു കാല്പനിക ഡിസൈൻ
കാർ ശൈലിയോരു ഷൂ മുമ്പെങ്ങാനും കേട്ടിട്ടുണ്ടോ ഇങ്ങനെ?ബിഎംഡബ്ല്യൂ ഡിസൈൻ ഗ്രൂപ്പുമായുള്ള കൂട്ടായ്മയിൽ പ്യുമയാണ് ഷൂവിനെ പുത്തൻ രൂപത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
ചിറകിൽ 14 എൻജിനുകളുള്ള വിമാനവുമായി നാസ
2008ൽ ബിഎംഡബ്യൂ ഡിസൈൻ ഗ്രൂപ്പ് പുറത്തിറക്കിയ 'ജിഐഎൻഎ ലൈറ്റ് വിഷനറി മോഡൽ' എന്ന കൺസെപ്റ്റിനെ ആധാരപ്പെടുത്തിയാണ് ഷൂ ഉടലെടുത്തിരിക്കുന്നത്. അങ്ങനെ കാറിൽ നിന്നും പ്രചോദനമേറ്റ് പ്യൂമയുടെ ഫൂട്ട്‌വെയർ റേഞ്ചിലേക്ക് പുത്തൻ ഡിസൈൻ കൂടി കടന്നുവന്നിരിക്കുന്നു.

ബിഎംഡബ്ല്യൂവിന്റെ കൺസ്പെറ്റ് നിർമാണത്തിന് ഉപയോഗിച്ചുള്ള മെറ്റീരിയലുകളാണ് 'എക്സ്-ക്യാറ്റ് ഡിസ്ക് ' എന്ന പേരുനൽകിയിട്ടുള്ള ഷൂവിലും ഉൾപ്പെടുത്തിയിരിക്കുന്നത്.

ഈ കൺസ്പെറ്റ് കാറിന്റെ തന്നെ പ്രത്യേകത നിർമാണത്തിനായി ഉപയോഗിച്ച സിൽവർ ഫാബ്രിക് മെറ്റീരിയലാണ്.

മെറ്റൽ പാനലുകളുടെ സ്ഥാനത്ത് ബിഎംഡബ്ല്യൂ ഉപയോഗിച്ച വലിയുന്ന തരത്തിലുള്ള സിൽവർ ഫാബ്രിക്ക് തന്നെയാണ് ഷൂ നിർമാണത്തിനും പ്യൂമ ഉപയോഗിച്ചിരിക്കുന്നത്.

ലൈറ്റ് വെയിറ്റ് ഡിസൈൻ ഉപയോഗിച്ചതിനാൽ ഒരു ആവരണംപോലെ കാലുമായി ചേർന്നിരിക്കത്ത രീതിയിലുള്ളതാണ് ഈ കാല്പനിക ഷൂ.

ഷൂ ലെയിസുകൾക്ക് പകരം തിരിക്കാൻ കഴിയുന്ന ഡിസ്ക് രൂപത്തിലുള്ള സംവിധാനമാണ് ഉപയോഗിച്ചിട്ടുള്ളത്. ഡിസ്ക് തിരിക്കുമ്പോൾ ഉള്ളിൽ ഘടിപ്പിച്ചിട്ടുള്ള വയർ മുറുകുന്നതിന് അനുസരിച്ച് ഷൂ ഊരുകയും ഇടുകയും ചെയ്യാം.

ഷൂ ലെയിസിന്റെ സ്ഥാനത്ത് ഡിസ്ക് സിസ്റ്റം ഉപയോഗപ്പെടുത്തിയതിനാലാണ് പേരിലും ഡിസ്ക് ഉൾപ്പെടുത്താനുള്ള കാരണമായി കമ്പനി ചൂണ്ടികാണിക്കുന്നത്.

ആവശ്യത്തിനുള്ള വായു സഞ്ചാരം ലഭിക്കത്തവണ്ണമുള്ളതാണ് ചെറിയ സുഷിരങ്ങളടങ്ങിയ ഈ സിൽവർ മെറ്റീരിയൽ. ഭാരം കുറവായതിനാൽ നല്ല ഫ്ലക്സിബിലിറ്റിയാണ് നടക്കുമ്പോൾ അനുഭവപ്പെടുകയെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഇതേരീതിയിൽ ബിഎംഡബ്ല്യൂ, ഫെരാരി എന്നീ കാർ കമ്പനികളുമായി സഹപ്രവർത്തിച്ച് മുൻപും പ്യൂമ ഇത്തരത്തിലുള്ള ഷൂകൾക്ക് രൂപം നൽകിയിട്ടുണ്ട്.

കാറിന്റെ ഡിസൈൻ ഉൾപ്പെടുത്തിയിട്ടുള്ള ഷൂ വാങ്ങിയൊന്ന് വ്യത്യസ്തനാവണമെങ്കിൽ പ്യൂമയുടെ എക്സ്-ക്യാറ്റ് ഡിസ്ക് എന്നപേരിലുള്ള പുതുമയാർന്ന ഷൂ ഒന്ന് ട്രൈ ചെയ്യാവുന്നതാണ്.

ലോകത്തൂടനീളമുള്ള തിരഞ്ഞെടുക്കപ്പെട്ട പ്യൂമ സ്റ്റോളുകളിൽ 2016 ജൂലൈ മുതൽ ഈ ഷൂ ലഭ്യമായി തുടങ്ങുമെന്നാണ് കമ്പനിയിൽ നിന്നുള്ള അറിയിപ്പ്.


Click it and Unblock the Notifications








