സാരിയുടുത്ത് ബൈക്കില്‍ ലോകം ചുറ്റാന്‍ 27-കാരി! ഇന്ത്യന്‍ സംസ്‌കാരം പ്രോത്സാഹിപ്പിക്കുക ലക്ഷ്യം

മോട്ടോര്‍സൈക്കിളില്‍ ഒരു ലോംഗ് ട്രിപ്പ് എന്നത് ഏതൊരു വാഹന പ്രേമിയുടെയും സ്വപ്‌നമായിരിക്കും. ഇന്ന് നിരവധി സ്ത്രീകളും ഇത്തരത്തില്‍ യാത്രകള്‍ പ്ലാന്‍ ചെയ്ത് നടപ്പാക്കിയ ചരിത്രം നമ്മുടെ മുമ്പിലുണ്ട്. ഇപ്പോള്‍ പുനെ സ്വദേശിനിയായ ഒരു യുവതി ഐതിഹാസിക യാത്രക്കൊരുങ്ങുകയാണ്.

അവരുടെ യാത്രക്ക് ചില ലക്ഷ്യങ്ങളുമുണ്ട്. അതിനെ കുറിച്ചാണ് നമ്മള്‍ ഈ ലേഖനത്തില്‍ പറയാന്‍ പോകുന്നത്. ഹോണ്ടയുടെ പ്രശസ്തമായ ഹൈനസ് CB 350 ബൈക്കില്‍ ലോകത്തെ 30-ലധികം രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനാണ് പൂനെക്കാരിയായ റമീല ലാപ്‌തെയുടെ പദ്ധതി. ഇന്ത്യ വിട്ട് ഏകദേശം ഒരു ലക്ഷം കിലോമീറ്റര്‍ ദൂരം മോട്ടോര്‍സൈക്കിളില്‍ താണ്ടാനാണ് 27-കാരി പദ്ധതിയിടുന്നത്.

സാരിയുടുത്ത് ബൈക്കില്‍ ലോകം ചുറ്റാന്‍ 27-കാരി! ഇന്ത്യന്‍ സംസ്‌കാരം പ്രോത്സാഹിപ്പിക്കുക ലക്ഷ്യം

യുവ സാമൂഹിക സംരംഭകയായ റമീല ഹോണ്ട മോട്ടോര്‍സെക്കിള്‍സിന്റെ ജനപ്രിയ ടൂ വീലര്‍ മോഡലുകളിലൊന്നായ ഹോണ്ട ഹൈനസ് CB 350-യില്‍ 20 മുതല്‍ 30 വരെ രാജ്യങ്ങള്‍ വരെ സന്ദര്‍ശിക്കും. എന്നാല്‍ യാത്രയില്‍ സ്‌പെഷ്യല്‍ ആക്കുന്നത് എന്തെന്നാല്‍, സാരിയുടുത്താണ് റമീലയുടെ സഞ്ചാരം എന്നതാണ്. നമ്മുടെ നാട്ടിലെ പരമ്പരാഗത വസ്ത്രമായ സാരിയെ പ്രോത്സാഹിപ്പിക്കുക എന്നതാണ് അവര്‍ ലക്ഷ്യമിടുന്നത്.

തന്റെ ലോക പര്യടനത്തിനിടെ പരമ്പരാഗത മറാത്തി സാരിയെ പ്രോത്സാഹിപ്പിക്കാനാകുമെന്ന് അവര്‍ കരുതുന്നു. മാര്‍ച്ച് 09-ന് വ്യാഴാഴ്ച വൈകീട്ട് 4.30 ന് റമീലയുടെ യാത്ര ആരംഭിക്കും. മുംബൈയിലെ ഗേറ്റ്വേ ഓഫ് ഇന്ത്യയില്‍ നിന്നാണ് ലോക പര്യടനത്തിന് തുടക്കം കുറിക്കുക. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെക്കൊപ്പം നിരവധി ജനപ്രതിനിധികളും യാത്രക്ക് ഫ്‌ലാഗ് ഓഫ് ചെയ്യാന്‍ എത്തുമെന്നാണ് സൂചന. സംസ്ഥാനത്തെ മറ്റ് ചില പ്രമുഖ വ്യക്തികളും ചടങ്ങില്‍ സാന്നിധ്യം അറിയിക്കും.

സാരിയുടുത്ത് ബൈക്കില്‍ ലോകം ചുറ്റാന്‍ 27-കാരി! ഇന്ത്യന്‍ സംസ്‌കാരം പ്രോത്സാഹിപ്പിക്കുക ലക്ഷ്യം

റമീലയുടെ ചരിത്ര യാത്ര ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കുന്ന തരത്തിലാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. അതായത് അടുത്ത വര്‍ഷം മാര്‍ച്ച് എട്ടിന് പര്യടനം പൂര്‍ത്തിയാക്കി റമീല മാതൃരാജ്യത്തേക്ക് മടങ്ങിയെത്തുമെന്നാണ് പറയപ്പെടുന്നത്. ഈ യാത്രയിലുടനീളം മഹാരാഷ്ട്രയുടെ പരമ്പരാഗത സാരികള്‍ മാത്രമല്ല, സംസ്ഥാനത്തിന്റെ തനതായ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന മറ്റ് ഉല്‍പ്പന്നങ്ങളും പ്രോത്സാഹിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായി 27-കാരി പറഞ്ഞു.

ഈ ചരിത്ര യാത്രക്കായി അവര്‍ ഹോണ്ടയുടെ ഹൈനസ് CB 350 മോട്ടോര്‍സൈക്കിളാണ് തെരഞ്ഞെടുത്തിരിക്കുന്നത്. വിപണിയില്‍ ചൂടപ്പം പോലെ വിറ്റഴിക്കപ്പെടുന്ന റോയല്‍ എന്‍ഫീല്‍ഡിന്റെ ക്ലാസിക് 350 മോഡലിന്റെ എതിരാളിയാണ് ഈ മോട്ടോര്‍സൈക്കിള്‍. 348.3 സിസി സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ്, ഫ്യൂവല്‍ ഇഞ്ചക്റ്റഡ് എഞ്ചിനാണ് ഹോണ്ട ഹൈനസ് CB 350-ന് കരുത്ത് പകരുന്നത്. 20.7 bhp കരുത്തും 30 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ഈ എഞ്ചിന് കഴിയും.

സാരിയുടുത്ത് ബൈക്കില്‍ ലോകം ചുറ്റാന്‍ 27-കാരി! ഇന്ത്യന്‍ സംസ്‌കാരം പ്രോത്സാഹിപ്പിക്കുക ലക്ഷ്യം

5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായിട്ടാണ് ഈ എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. ദീര്‍ഘദൂര യാത്രകള്‍ക്ക് അനുയോജ്യമായ ബൈക്ക് ആയതുകൊണ്ടാണ് റമീല തന്റെ ലോകപര്യടനത്തിനായി ഹോണ്ട ഹൈനസ് CB 350 തിരഞ്ഞെടുത്തത്. മോട്ടോര്‍സൈക്കിളിലുള്ള ദീര്‍ഘദൂരയാത്ര അത്ര എളുപ്പമുള്ള കാര്യമല്ല. മതിയായ മുന്‍കരുതലുകളും സുരക്ഷ മാര്‍ഗനിര്‍ദേശങ്ങളും സ്വീകരിച്ചില്ലെങ്കില്‍ അത് വളരെ അപകടകരമാണ്. എന്നിരുന്നാലും, ഇതൊരു സാഹസിക യാത്രയായതിനാല്‍ ഒരു മോട്ടോര്‍ സൈക്കിളിലാക്കാന്‍ റമീല തീരുമാനിച്ചു.

കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ടൂ വീലറില്‍ പര്യടനം നടത്തിയ നിരവധി യുവതികളുണ്ട്. മഴ, കാറ്റ്, മണല്‍, കാറ്റ് തുടങ്ങി നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നതായി റൈഡര്‍മാര്‍ മുമ്പ് തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ഇത്തരം വെല്ലുവിളികളെ നേരിടാന്‍ താന്‍ മാനസികമായും ശാരീരികമായും സജ്ജമാണെന്ന് റമീല അവകാശപ്പെടുന്നു. സാരിയുടുത്താണ് യാത്രയെങ്കിലും റൈഡിംഗ് ഗിയറുകളെല്ലാം ധരിച്ച് സുരക്ഷിതമായി റൈഡ് പൂര്‍ത്തീകരിക്കാനാണ് അവളുടെ പ്ലാന്‍.

ഹെല്‍മറ്റ്, സണ്‍ഗ്ലൗസ്, ഷൂസ് തുടങ്ങിയവ ധരിച്ചായിരിക്കും യാത്ര. പരിചയമില്ലാത്ത റോഡുകളിലൂടെയുള്ള യാത്രകള്‍ക്കിടെ ഏത് സമയത്ത് വേണമെങ്കിലും അപകടങ്ങള്‍ ക്ഷണിക്കപ്പെടാത്ത അതിഥിയായി കടന്ന് വരാം. ആ സമയത്ത് വലിയ ഗുണകരമാകും ഇത്തരം സംരക്ഷണ കവചങ്ങള്‍. റമീലയുടെ യാത്ര ദേശീയ തലത്തില്‍ വാര്‍ത്താ പ്രാധാന്യം നേടി.

ഇന്ത്യന്‍ സംസ്‌കാരം പ്രോത്സാഹിപ്പിക്കുക എന്നത് ഒരു മഹത്തായ ആശയമാണ്. തന്റെ യാത്രയിലുട നീളം റൈഡിംഗ് ഗിയറുകളും മറ്റും ധരിച്ച് സുരക്ഷിതമായി റമീല യാത്ര പൂര്‍ത്തി മാതൃരാജ്യത്ത് മടങ്ങിയെത്താന്‍ റമീലക്ക് സാധിക്കട്ടെയെന്ന് ആശംസിക്കുന്നു. റമീലയുടെ യാത്രയെ കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ കമന്റ് േബാക്‌സില്‍ രേഖപ്പെടുത്തുമല്ലോ.

More from DriveSpark

Article Published On: Thursday, March 9, 2023, 15:15 [IST]
English summary
Pune women s solo bike ride around globe wearing saree aiming to promote native culture
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X