ഇവി നയത്തിന് പച്ച കൊടിയുമായി പഞ്ചാബ് സർക്കാർ
വാഹനങ്ങളിൽ നിന്ന് പുറന്തള്ളുന്ന പുക മൂലം സംസ്ഥാനത്ത് ഉണ്ടാകുന്ന പരിസ്ഥിതി മലിനീകരണത്തെ എങ്ങനെ തടയാം എന്നതിന് വേണ്ടി ചേർന്ന യോഗത്തിൽ മുഖ്യമന്ത്രി ഭഗവന്ത് മാന്റെ അധ്യക്ഷതയിൽ ചേർന്ന പഞ്ചാബ് കാബിനറ്റ് പഞ്ചാബ് ഇലക്ട്രിക് വെഹിക്കിൾ പോളിസി അംഗീകരിച്ചു. അത് മാത്രമല്ല അടിസ്ഥാന സൗകര്യങ്ങൾ കൂടുതലായി സൃഷ്ടിക്കുവാനും, നിർമ്മാണം, ഗവേഷണം, വികസനം, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് വേണ്ടിയും, സുസ്ഥിരത ഉറപ്പാക്കുന്നതിനും, കൂടാതെ ഇവികൾ, ഇവി ഘടകങ്ങൾ, ബാറ്ററികൾ എന്നിവയുടെ നിർമ്മാണത്തിനായി പഞ്ചാബിൽ കൂടുതൽ പ്രവർത്തനം നടത്താനാണ് പുതിയ ഇവി നയത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
പഞ്ചാബിൽ നടപ്പാക്കിയ പുതിയ പോളിസി പ്രകാരം സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്ന ആദ്യ ഒരു ലക്ഷം പേർക്ക് 10,000 രൂപ വരെ സാമ്പത്തിക ആനുകൂല്യം ലഭിക്കുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. ഇലക്ട്രിക് ഓട്ടോറിക്ഷകളും ഇ-റിക്ഷകളും വാങ്ങുന്ന ആദ്യ 10,000 പേർക്ക് 30,000 രൂപ വരെ സാമ്പത്തിക ആനുകൂല്യം ലഭിക്കും. അതോടൊപ്പം തന്നെ ആദ്യ 5,000 ഇ-കാർട്ട് വാങ്ങുന്നവർക്ക് 30,000 രൂപയും ചെറു വാണിജ്യ വാഹനങ്ങൾ വാങ്ങുന്ന ആദ്യ 5,000 പേർക്ക് 30,000-50,000 രൂപ വരെയും ഇൻസെന്റീവ് ലഭിക്കുമെന്നാണ് സർക്കാർ പുതിയ ഇവി നയത്തിൽ അറിയിച്ചിരിക്കുന്നത്.

കൂടാതെ, ഇവി വാങ്ങുന്നവർക്ക് ഇൻസെൻ്റീവ് കൂടാതെ രജിസ്ട്രേഷൻ ഫീസും റോഡ് നികുതിയും ഒഴിവാക്കാനും ഇവി നയത്തിൽ തീരുമാനമായിട്ടുണ്ട്. പഞ്ചാബ് നടപ്പിലാക്കുന്ന ഇവി പോളിസി 2023 ലൂടെ ലുധിയാന, അമൃത്സർ, ജലന്ധർ, പട്യാല, ബതിന്ദ തുടങ്ങിയ നഗരങ്ങളിൽ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയെ കൂടുതലായി പ്രോത്സാഹിപ്പിക്കാൻ സഹായിക്കുന്നു. കാരണം പഞ്ചാബിലെ വാഹനങ്ങളുടെ 50 ശതമാനവും ഓടുന്നത് ഈ പ്രദേശങ്ങളിലൂടെയാണ്. അത് മാത്രമല്ല സംസ്ഥാനത്ത് ചാർജിങ്ങ് സ്റ്റേഷനുകളും കൂടുതലായി നിർമിക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.
ഇലക്ട്രിക് വാഹനങ്ങൾ കൂടുതൽ ജനകീയമാക്കാനാണ് ഓരോ കമ്പനികളും ശ്രമിക്കുന്നത്. കാരണം എല്ലാവരും ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്ന ഒരു ഇന്ത്യ ആയിരിക്കും എല്ലാ വാഹന നിർമാതാക്കളുടേയും സ്വപന്ം. വാഹനത്തിൻ്റെ ചിലവ് താരതമ്യം ചെയ്താൽ തന്നെ പെട്രോളും ഡീസലും ഉപേക്ഷിച്ച് ഇലക്ട്രിക് കാറുകളിലേക്ക് തിരിയും. നടപ്പ് സാമ്പത്തിക വർഷത്തിൽ (2022-2023) ഇതുവരെ 870 ഫോർവീലർ വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം 903 വാണിജ്യ നാലുചക്ര വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തത്.

EV പോളിസി അനുസരിച്ച്, പോളിസി കാലയളവിന്റെ ആദ്യ വർഷത്തിൽ (2022-2023), മൊത്തം വാഹനങ്ങളുടെ 80 ശതമാനം (2021-2022 ൽ രജിസ്‌റ്റർ ചെയ്തത്) ഇവി അല്ലാത്തവയായിരിക്കാം. രണ്ടാം വർഷത്തിൽ 40 ശതമാനം, മൂന്നാം വർഷം 60 ശതമാനം, നാലാം വർഷം 80 ശതമാനം, അഞ്ചാം വർഷം 100 ശതമാനം എന്നിങ്ങനെയാകാം. ഇ-കാറുകൾക്ക് (കൊമേഴ്‌സ്യൽ), ആദ്യ വർഷം 20 ശതമാനം, രണ്ടാം വർഷം 40 ശതമാനം, മൂന്നാമത് 60 ശതമാനം, നാലിൽ 80 ശതമാനം, അഞ്ചാമത്തേതിൽ 100 ശതമാനം.
മികച്ച റേഞ്ച് വാഗ്ദാനവുമായി നിരവധി മോഡലുകള്‍ അടുത്ത കാലത്തായി വിപണിയില്‍ അരങ്ങേറ്റത്തിനൊരുങ്ങുകയാണ്. ആളുകളുടെ ചാര്‍ജിംഗ് പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാറും പിന്തുണയുമായി ഒപ്പമുണ്ട്. ഇതിന്റെ ഭാഗമായി ഡല്‍ഹിയില്‍ ദേശീയ ഊര്‍ജ സംരക്ഷണ ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇവി-യാത്ര പോര്‍ട്ടല്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി (ബിഇഇ) ആണ് പുതിയ മൊബൈല്‍ ആപ്പ് വികസിപ്പിച്ചെടുത്തത്. ഇലക്ട്രിക് വാഹന ഉപയോക്താക്കള്‍ക്ക് ഏറ്റവും അടുത്തുള്ള പബ്ലിക് ചാര്‍ജിംഗ് സ്‌റ്റേഷനോ ചാര്‍ജറോ കണ്ടെത്താന്‍ ഈ ആപ്പ് സഹായിക്കും.
പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്യാനും ദേശീയ ഓണ്‍ലൈന്‍ ഡാറ്റാബേസില്‍ വിശദാംശങ്ങള്‍ രേഖപ്പെടുത്താനും ചാര്‍ജ് പോയിന്റ് ഓപ്പറേറ്റര്‍മാരെ (സിപിഒ) ഇവി യാത്ര ആപ്പ് അനുവദിക്കുന്നു. ഇലക്ട്രിക് വാഹന ഉപയോക്താക്കള്‍ക്ക് അവരുടെ സമീപത്തുള്ള പബ്ലിക് ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ ഇത് സഹായിക്കും. സ്റ്റേഷനില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ചാര്‍ജറുകളുടെ തരങ്ങള്‍, ചാര്‍ജിംഗ് സ്ലോട്ടുകളുടെ ലഭ്യത, ഇവി ചാര്‍ജ് ചെയ്യുന്നതിനുള്ള താരിഫ്, സര്‍വീസ് എന്നിവയും അതില്‍ കൂടുതല്‍ വിവരങ്ങളും ആപ്പ് ഉപഭോക്താക്കള്‍ക്ക് നല്‍കും.
ഉത്തര്‍പ്രദേശ്, ഡല്‍ഹി, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഇവികള്‍ വില്‍ക്കപ്പെടുന്നത്. ഉത്തര്‍പ്രദേശും ഡല്‍ഹിയുമാണ് ഇലക്ട്രിക് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇന്ത്യയിലെ രണ്ട് മുന്‍നിര സംസ്ഥാനങ്ങള്‍. ഏറ്റവും കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഉത്തര്‍പ്രദേശിലാണ്. 4,14,978 ഇവികളാണ് യുപിയിലെ നിരത്തുകളില്‍ ഇപ്പോള്‍ ഉള്ളത്. 1,83,074 ഇലക്ട്രിക് വാഹനങ്ങളുമായി ഡല്‍ഹി രണ്ടാം സ്ഥാനത്തെത്തി.


Click it and Unblock the Notifications








