പഞ്ചാബിൽ ഇതൊക്കെ സ്വാഭാവികം! അംബിയെ പിക്കപ്പ് ട്രക്കാക്കി മാറ്റിയ വീഡിയോ വൈറൽ
ഇപ്പോഴത്തെ ജനറേഷൻ പിളേളരോട് ചോദിച്ചാൽ പോലും പ്രിയപ്പെട്ട വാഹനത്തിൻ്റെ ലിസ്റ്റിലുണ്ട് ഹിന്ദുസ്ഥാൻ മോട്ടോർസിൻ്റെ അംബാസഡർ. ഒരുകാലത്ത് രാഷ്ട്രീയക്കാരും മറ്റ് സർക്കാർ ഉദ്യോഗസ്ഥരും അവരുടെ ഔദ്യോഗിക വാഹനമായി ഉപയോഗിച്ചിരുന്ന വാഹനമായിരുന്നു ഇത്. വിദേശ മോഡലുകൾ വിപണിയിലെത്തിയതിന് ശേഷമാണ് കാര്യങ്ങൾ അംബിയുടെ കണ്ടകശനി തുടങ്ങിയത്. എന്നിരുന്നാലും, അംബാസഡർ ഇപ്പോഴും ഒരു സ്റ്റാറ്റസ് ചിഹ്നമായി കണക്കാക്കപ്പെടുന്ന ഒന്നാണ്. ഹിന്ദുസ്ഥാൻ മോട്ടോഴ്‌സ് 2014-ൽ വാഹനത്തിൻ്റെ നിർമാണം നിർത്തി. എന്നാൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇന്നും അംബാസഡർ മികച്ചതായി സൂക്ഷിക്കുന്ന വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ കാണാറുണ്ട്.
പഞ്ചാബിലെ ഒരു യുവാവ് തൻ്റെ അംബാസഡർ ഒരു പിക്കപ്പ് ട്രക്കാക്കി മാറ്റിയിരിക്കുന്നതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വാഹനത്തിൻ്റെ കൂടുതൽ വിശേഷങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ. ഹർഭേജ് സിദ്ധു എന്ന വ്യക്തിയാണ് തൻ്റെ യൂട്യൂബ് ചാനലിൽ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.യഥാർത്ഥ ഹെഡ്‌ലാമ്പുകൾക്ക് പകരം ആഫ്റ്റർ മാർക്കറ്റ് പ്രൊജക്ടർ എൽഇഡി യൂണിറ്റുകൾ നൽകി.

ഈ കാറിലെ സ്റ്റോക്ക് ഗ്രില്ലിന് പകരം ക്രോമിൽ ഫിനിഷ് ചെയ്ത കസ്റ്റം-മെയ്ഡ് മെറ്റൽ ഗ്രില്ലും നൽകിയിട്ടുണ്ട്. കാറിൻ്റെ ഫ്രണ്ട് ഗ്രില്ലിനും മധ്യഭാഗത്ത് അംബാസഡർ ബ്രാൻഡിംഗ് നിലനിർത്തിയിട്ടുണ്ട്. അംബാസഡറിൻ്റെ സ്റ്റോക്ക് മെറ്റൽ ബമ്പർ പഴയത് പോലെ തന്നെ നിലനിർത്തിയിട്ടുണ്ട്. ഇതൊരു 2010 മോഡൽ അംബാസഡറാണ്, ഈ 4-ഡോർ സെഡാനെ 2-ഡോർ പിക്കപ്പാക്കി മാറ്റാൻ ഉളള കാരണം ഉടമയുടെ ബൈക്കുകൾ കൊണ്ടുപോകുന്നതിന് വേണ്ടിയാണ്.
ബി പില്ലറിൽ നിന്ന് കാർ കൺവേർട്ട് ചെയ്തിരിക്കുന്നത് കാറിൻ്റെ സൈഡ് പ്രൊഫൈലിൽ നിന്ന് വ്യക്തമാക്കുന്നുണ്ട്. കാറിൻ്റെ മുകൾഭാഗം മാത്രമാണ് വെട്ടിമാറ്റിയിരിക്കുന്നത്. താഴത്തെ പകുതിയും ബോഡി ലൈനുകളും അത് പോലെ തന്നെ നിലനിർത്തി. അംബാസഡറുടെ പഴയ ലുക്ക് കുറച്ചെങ്കിലും നിലനിർത്താൻ ഉടമ ശ്രദ്ധിച്ചിട്ടുണ്ട് എന്ന് വേണം മനസിലാക്കാൻ.

പിക്കപ്പിൻ്റെ പിൻഭാഗത്തെ ലോഡിംഗ് ഏരിയ തടിയിൽ ആണ് തീർത്തിരിക്കുന്നത്, ഡ്രൈവർ സീറ്റിന് പിന്നിൽ ഒരു ബെഞ്ച് സീറ്റ് ഉണ്ട്, അത് ഒരു കീ ഉപയോഗിച്ച് ആക്സസ് ചെയ്യാൻ കഴിയാവുന്നതാണ്. ഉടമ തൻ്റെ ബൈക്കുകൾ കയറ്റി റോഡ് യാത്രകൾ നടത്താൻ ആണ് പ്രധാനമായും ഈ കാർ ഉപയോഗിക്കുന്നത്, വീഡിയോയിൽ പറയുന്നുണ്ട് തൻ്റെ ടെൻ്റും മറ്റ് ആവശ്യമായ സാധനങ്ങളും പിന്നിൽ വെച്ച് അദ്ദേഹം ഇതിനകം തന്നെ ഹിമാചൽ പ്രദേശിലേക്ക് കാർ ഓടിച്ചു എന്ന്.
രാജ്യത്ത് നിന്ന് പിൻവാങ്ങിയെങ്കിലും അംബാസഡർ ഒരു തിരിച്ചു വരവിന് ശ്രമിക്കുന്നുണ്ട് എന്ന വാർത്തകൾ എപ്പോഴും വരാറുണ്ട്. അംബാസഡര്‍ കാറുകള്‍ക്ക് പേരുകേട്ട ഹിന്ദുസ്ഥാന്‍ മോട്ടോര്‍സ് ഒരു ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാണ കമ്പനിയായി ഉടന്‍ കളത്തില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യവസായി സികെ ബിര്‍ളയുടെ ഉടമസ്ഥതയിലുള്ള കാര്‍ നിര്‍മ്മാണ കമ്പനി തങ്ങളുടെ യൂറോപ്യന്‍ പങ്കാളിയുമായി സഹകരിച്ച് നിര്‍ദ്ദിഷ്ട ഇലക്ട്രിക് ഇരുചക്രവാഹന പദ്ധതിക്ക് അന്തിമരൂപം നല്‍കി തിരിച്ചുവരവിലേക്ക് ഒരു പടികൂടി അടുക്കുകയാണ്.

ഹിന്ദുസ്ഥാന്‍ മോട്ടോര്‍സ് അടുത്ത വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ ഔദ്യോഗികമായി തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയ്ക്കടുത്തുള്ള ഉത്തര്പരയില്‍ സ്ഥിതി ചെയ്യുന്ന ഫാക്ടറി പുനരാരംഭിച്ചേക്കും.'എച്ച്എമ്മും യൂറോപ്യന്‍ കമ്പനിയും തമ്മിലുള്ള കൃത്യമായ ശ്രദ്ധ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. വര്‍ഷങ്ങളായി പ്രവര്‍ത്തനരഹിതമായി കിടക്കുന്നതിനാല്‍ നവീകരണ പ്രവര്‍ത്തികള്‍ക്ക് ശേഷം ഉത്തര്‍പുരയിലെ പ്ലാന്റിലെ 98 ഏക്കര്‍ സ്ഥലത്ത് ഇവി ഇരുചക്രവാഹനം നിര്‍മ്മിക്കാനാണ് സാധ്യത.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








