ഷോ കാണിച്ചത് പണിയായി, സ്റ്റണ്ട് ചെയ്ത യുവാവിനെ തൂക്കി പൊലീസ്, വൈറൽ വീഡിയോ കാണാം

18 വയസ് കഴിഞ്ഞ ഏതൊരു യുവാവിൻ്റേയും ആഗ്രഹമാണ് ഒരു കെടിഎം ബൈക്ക് സ്വന്തമാക്കണം എന്നത്. എന്നാൽ പൊതു നിരത്തുകളിൽ മര്യാദയ്ക്ക് റൈഡ് ചെയ്യുന്നവർക്കും കൂടെ പേരുദോഷം ഉണ്ടാകുന്ന പ്രവർത്തികളാണ് ചിലർ കാണിച്ചുകൂട്ടുന്നത്. പൊതു നിരത്തുകളിൽ ആളാവാൻ സ്റ്റണ്ട് ചെയ്യുക, സ്പീഡിൽ ഓടിക്കുക ഇതൊക്കെയാണ് കാണിച്ചു കൂട്ടുന്നത്. അത്തരത്തിൽ ഒരു യുവാവിനെ പഞ്ചാബ് പൊലീസ് പൊക്കി. സ്റ്റണ്ട് ചെയ്യുന്ന വീഡിയോ ഉൾപ്പടെ സോഷ്യൽ മീഡിയ പേജിൽ പങ്കു വച്ചിരിക്കുകയാണ് പൊലീസ്.

സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിൽ കൂടുതൽ ശ്രദ്ധ നേടാൻ അവർ യഥാർത്ഥത്തിൽ ഒരു ട്രോൾ വീഡിയോ ആണ് സൃഷ്ടിച്ചത്. വൈറലായ വീഡിയോയിൽ, ഒരു ചെറുപ്പക്കാരൻ നിലവിലെ തലമുറ കെടിഎം ഡ്യൂക്ക് 390 മോട്ടോർസൈക്കിളിൽ റോഡിൽ ഓടിക്കുന്നത് കാണാം. കോളേജിൻ്റെയോ സ്‌കൂളിൻ്റെയോ മുന്നിലെ റോഡിൽ റൈഡർ സ്റ്റണ്ട് ചെയ്യുകയായിരുന്നുവെന്ന് തോന്നുന്നു കാരണം വഴിയരികിൽ യൂണിഫോമിട്ട വിദ്യാർഥികളുണ്ട്.

ഷോ കാണിച്ചത് പണിയായി, യുവാവിനെ തൂക്കി പൊലീസ്

റൈഡർ കെടിഎം ഡ്യൂക്കിൻ്റെ മുൻഭാഗം ഉയർത്തി ഓടിക്കുകയാണ്. കുറച്ചുദൂരം വായുവിൽ മുൻചക്രം ഉയർത്തി അയാൾ ബൈക്ക് ഓടിക്കുന്നത്. ഇതിനുശേഷം, അവൻ ബൈക്ക് തിരിച്ച് ക്യാമറ ഉണ്ടായിരുന്ന ദിശയിലേക്ക് വീണ്ടും ഓടിക്കാൻ തുടങ്ങുന്നു. ക്യാമറയുടെ അടുത്തെത്തിയപ്പോൾ അയാൾ ഉടൻ തന്നെ ഫ്രണ്ട് ബ്രേക്ക് അമർത്തി ഒരു സ്റ്റോപ്പി എടുക്കുന്നു. അത്തരം സ്റ്റണ്ടുകൾ ചെയ്യുന്നതിൽ റൈഡർ പരിചയസമ്പന്നനായിരുന്നുവെന്ന് തോന്നുന്നു.

പക്ഷേ എത്ര പരിചയസമ്പന്നനാണ് എങ്കിലും റൈഡിങ്ങ് ഗിയർ ധരിച്ചിട്ടില്ല എന്നതാണ് തെറ്റ്. കാൽമുട്ടുകളോ കൈമുട്ടുകളോ സംരക്ഷിക്കാൻ ഹെൽമെറ്റോ കയ്യുറകളോ പാഡുകളോ അയാൾ ധരിച്ചിരുന്നില്ല. നിങ്ങളുടെ വൈദഗ്ധ്യത്തിൽ നിങ്ങൾക്ക് എത്രമാത്രം ആത്മവിശ്വാസമുണ്ടെങ്കിലും, ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ സുരക്ഷാ ഗിയർ ധരിക്കുന്നത് എല്ലായ്പ്പോഴും നല്ലതാണ്. വീഡിയോയിൽ ആളുകൾ തിരിച്ചറിയണമെങ്കിൽ ഹെൽമറ്റ് ധരിച്ചാൽ കഴിയില്ല എന്നത് കൊണ്ടായിരിക്കാം.

ഷോ കാണിച്ചത് പണിയായി, യുവാവിനെ തൂക്കി പൊലീസ്

റോഡുകളിൽ ഇത്തരം സ്റ്റണ്ടുകൾ ചെയ്യുന്നവർ വളരെ സാധാരണമാണ്. അവർ പലപ്പോഴും മറക്കുന്ന കാര്യം, അവർ സ്വന്തം ജീവൻ മാത്രമല്ല, മറ്റ് റോഡുപയോഗിക്കുന്നവരുടെ ജീവിതവും അപകടത്തിലാക്കുന്നു എന്നതാണ്. എന്തെങ്കിലും കാരണത്താൽ ബൈക്ക് യാത്രികൻ്റെ നിയന്ത്രണം നഷ്‌ടപ്പെട്ടിരുന്നെങ്കിൽ, മുന്നിലുളള വാഹനത്തിലോ കൂട്ടം കൂടി നിൽക്കുന്ന ആളുകൾക്ക് ഇടയിലേയ്ക്കോ വീഴുമായിരുന്നു.

നിങ്ങൾക്ക് വാഹനം സ്റ്റണ്ട് ചെയ്യാൻ താൽപ്പര്യമുണ്ട് എങ്കിൽ അതിന് യോജിച്ച അടച്ചു മൂടിയ സ്ഥലങ്ങളിൽ വേണം നടത്താൻ. കെടിഎം ബൈക്കിന് എപ്പോഴുമുളള ഒരു ചീത്തപേരാണ് സ്റ്റണ്ട് ചെയ്യുന്നതിന് ഇടയിലോ സ്പീഡിൽ പോകുമ്പോൾ യാത്രക്കാരന് പരിക്ക് പറ്റിയാൽ വാഹനത്തെ കുറ്റ പറയുക എന്നത്. എന്നാൽ കെടിഎം പോലെയൊരു വാഹനം എങ്ങനെ ഓടിക്കണം എന്ന് അറിയാൻ വയ്യാത്ത ചെറുപ്പകാരാണ് ഇതിന് കാരണം.

ഷോ കാണിച്ചത് പണിയായി, യുവാവിനെ തൂക്കി പൊലീസ്

കേരളത്തിലുൾപ്പടെ കാലൻ എന്ന ടാഗുള്ള ഈ സ്പോർട്ടി മോട്ടോർസൈക്കിളുകൾ ശരിക്കും നമ്മുടെ നിരത്തുകൾക്ക് അനുയോജ്യമല്ലെന്നാണ് പലരും പടച്ചുവിടുന്ന കഥകൾ. ബൈക്കിനെ മനസിലാക്കി റൈഡ് ചെയ്‌താൽ കുഴപ്പങ്ങളൊന്നും വരില്ല. കൗമാരത്തിൻ്റെ തിളപ്പിൽ ഗിയർ ഡൗൺ ചെയ്‌ത് ഇത്തരം സ്പോർട്‌സ് ബൈക്കുകളിൽ പറപറക്കുന്നതാണ് പ്രധാന പ്രശ്‌നം.

ഇന്ത്യയിലെ ഇരുചക്ര വാഹന വിഭാഗത്തിൽ തങ്ങളുടേതായ സ്ഥാനം കണ്ടത്താൻ കഴിഞ്ഞവരാണ് ഓസ്ട്രിയൻ സ്പോർട്‌സ് ബൈക്ക് നിർമാതാക്കളായ കെടിഎം. രാജ്യത്ത് ബജാജുമായി കൈകോർത്താണ് ബ്രാൻഡ് പ്രവർത്തനം ആരംഭിച്ചത്. പോക്കറ്റ് കീറാതെ കിടിലന്‍ ലുക്കും പവര്‍ പായ്ക്ക്ഡ് പെര്‍ഫോമന്‍സും നീണ്ട ഫീച്ചര്‍ ലിസ്റ്റുമുള്ള ഒരു നേക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്കുള്ള ബെസ്റ്റ് ചോയ്‌സാണ് കെടിഎം 390 ഡ്യൂക്ക്.

സമഗ്രമായ പുനര്‍രൂപകല്‍പ്പന, ഷാര്‍പ്പര്‍ സ്‌റ്റൈലിംഗ്, പുതിയ ഉപകരണങ്ങള്‍, എന്നിവക്കൊപ്പം പുതിയതും ഉയര്‍ന്ന ഡിസ്‌പ്ലേസ്‌മെന്റുള്ള എഞ്ചിനുമാണ് പുതിയ കെടിഎം 390 ഡ്യുക്കിന്റെ പ്രത്യേകത. 2013-ല്‍ പുറത്തിറങ്ങിയതിന് ശേഷം 390 ഡ്യൂക്കിന് ലഭിച്ചത് കഴിഞ്ഞ വർഷമാണ്. പുതിയ 390 ഡ്യൂക്ക്, 250 ഡ്യൂക്ക്, 125 ഡ്യൂക്ക് എന്നിവയ്ക്ക് പുനര്‍രൂപകല്‍പ്പന ചെയ്ത എല്‍ഇഡി ഹെഡ്ലാമ്പിനൊപ്പം പുതിയ ബൂമറാംഗ് ആകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്ലുകള്‍ ലഭിക്കുന്നു.

ഏറ്റവും പുതിയ മോഡലിനൊപ്പം കൂടുതല്‍ നീണ്ട ആവരണങ്ങള്‍ ലഭിക്കുന്ന പുതിയ ഫ്യുവല്‍ ടാങ്ക് ഡിസൈന്‍ ഫ്രണ്ട് ഭാഗത്തിന് കൂടുതല്‍ അഗ്രസീവ് ലുക്ക് നല്‍കുന്നു. സൈഡ് പാനലുകള്‍ കൂടുതല്‍ മസ്‌കുലര്‍ ലുക്കില്‍ നവീകരിച്ചിട്ടുണ്ട്. വിശാലമായ റൈഡര്‍ സീറ്റ് ലഭിക്കുമെന്ന വിധം ഒരു പുതിയ സ്പ്ലിറ്റ് സീറ്റ് സജ്ജീകരണമുണ്ട്. ഓറഞ്ച് നിറത്തിലുള്ള പുതിയ പൗഡര്‍-കോട്ടഡ് സ്റ്റീല്‍ ട്രെല്ലിസ് ഫ്രെയിമിലാണ് പുതു തലമുറ 390 ഡ്യൂക്ക് പൂര്‍ത്തിയാക്കിയിരിക്കുന്നത്. പുതിയ 390 ഡ്യൂക്കില്‍ പിന്‍ഭാഗത്തെ സബ്‌ഫ്രെയിം ഇപ്പോള്‍ തുറന്നുകാട്ടുന്നു.

More from DriveSpark

Article Published On: Thursday, February 29, 2024, 16:54 [IST]
English summary
Punjab police seized young riders ktm for stunting in public road viral video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X