സായിപ്പിൻ്റെ നാട്ടിൽ മാസ് കാണിച്ച് പഞ്ചാബി കുടുംബം, പ്രിയപ്പെട്ട ബുളളറ്റിന് മുടക്കിയത് നാലര ലക്ഷം

വിദേശത്തേക്ക് താമസം മാറുമ്പോൾ നാട്ടിൽ നിന്ന് അധികം സാധനങ്ങൾ ഒന്നും കൊണ്ടുപോകുന്ന പതിവില്ല, പിന്നെ ഭക്ഷണസാധനങ്ങളായിരിക്കും കൊണ്ടുപോകുക. വിമാനത്തിൽ കൊണ്ടുപോകാൻ സാധിക്കുന്ന വസ്തുക്കൾക്ക് പരിധിയുണ്ട്. എന്നാൽ ആവശ്യമെങ്കിൽ സാധനങ്ങൾ കൊറിയർ ചെയ്യാനുള്ള സംവിധാനമുണ്ട്. യുകെയിൽ താമസമാക്കിയ ഒരു പഞ്ചാബി കുടുംബത്തിൻ്റെ വീടിന് മുന്നിൽ ഒരു പാഴ്സൽ കണ്ടെയ്നർ ലോറി വന്ന് നിൽക്കുകയാണ്. തുറക്കുമ്പോഴോ നിറയെ ഫർണിച്ചറുകളും അതിനൊപ്പം ഒരു റോയൽ എൻഫീൽഡ് ബുളളറ്റും. UB1UB2 എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ആദ്യം തന്നെ ബുള്ളറ്റ് ഇറക്കി റോഡിൽ വയ്ക്കുന്നത് കാണാം.

അതിന് ശേഷം ഫർണിച്ചറുകളെല്ലാം വീടിന് മുന്നിൽ ഇറക്കി വയ്ക്കുന്നുണ്ട്. ഒരു ചെറുപ്പക്കാരൻ ബുളളറ്റിൽ കയറി ഇരിക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്. ഇത്രയും സാധനങ്ങൾ യുകെയിൽ എത്തിക്കാൻ 4.5 ലക്ഷം രൂപയാണ് ചിലവ് വന്നത്. ഇത്രയും തുക മുടക്കുന്നത് എന്തിനാണ് പുതിയത് വാങ്ങിയാൽ പോരേ എന്ന് ചിന്തിച്ചേക്കാം,പക്ഷേ ഓരോരുത്തർക്കും തങ്ങളുടേതായ ആത്മബന്ധമുളള പല വസ്തുക്കളും കാണുമല്ലോ. അതിന് ഒരിക്കലും വിലമതിക്കാനും സാധിച്ചെന്ന് വരില്ല.

Punjabi family takes bullet to uk

അതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണല്ലോ സ്വന്തം ബുള്ളറ്റ് യുകെയിലെത്തിച്ചത്. ബുളളറ്റിൻ്റെ വിശേഷങ്ങളിലേക്ക് നോക്കിയാൽ പുതിയ റോയൽ എൻഫീൽഡ് ബുള്ളറ്റ് 350 വാങ്ങാൻ താത്പര്യമുള്ളവർക്ക് ബറ്റാലിയൻ ബ്ലാക്ക് കളർ ഓപ്ഷനും തെരഞ്ഞെടുക്കാനാവും. 1.75 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ഈ കുട്ടിക്കൊമ്പനെ വീട്ടിലെത്തിക്കാനാവുന്നത്. സിംഗിൾ-ചാനൽ എബിഎസ് വേരിയൻ്റിൽ ബ്രേക്കിംഗിനായി മുൻവശത്ത് ഡിസ്ക്കും പിന്നിൽ ഡ്രം ബ്രേക്ക് സജ്ജീകരണവുമാണ് കമ്പനി നൽകുന്നത്.

ക്ലാസിക് 350, ഹണ്ടർ 350, മീറ്റിയോർ 350 എന്നിവയ്ക്ക് അടിവരയിടുന്ന ജെ-സീരീസ് പ്ലാറ്റ്‌ഫോമിലാണ് പുതിയ റോയൽ എൻഫീൽഡ് ബുള്ളറ്റ് 350 മോഡലും പണികഴിപ്പിച്ചിരിക്കുന്നത്. കൗണ്ടർബാലൻസറോടുകൂടിയ പരിചിതമായ 349 സിസി എയർ കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ബുള്ളറ്റ് 350 പതിപ്പിന്റെ ഹൃദയം. 5-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ എഞ്ചിന് 6,100 ആർപിഎമ്മിൽ 20 bhp കരുത്തും 4,000 ആർപിഎമ്മിൽ 27 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കാനാവും.

സസ്പെൻഷനായിമുൻവശത്ത് ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ ഡ്യുവൽ ഷോക്ക് അബ്‌സോർബറുകളുമാണ് കൊടുത്തിരിക്കുന്നത്. ബ്രേക്കിംഗിനായി ലോവർ വേരിയന്റുകളിൽ മുന്നിലും പിന്നിലും യഥാക്രമം 300 mm, 130 mm ഡ്രം ബ്രേക്കുകളാണ് റോയൽ എൻഫീൽഡ് കൊടുത്തിരിക്കുന്നത്. അതേസമയം ഉയർന്ന വേരിയൻ്റുകൾക്ക് 270 mm റിയർ ഡിസ്ക് ബ്രേക്ക്, ഡ്യുവൽ-ചാനൽ എബിഎസ് എന്നിവ സ്റ്റാൻഡേർഡായി ലഭിക്കും. 19 ഇഞ്ച് ഫ്രണ്ട് വീലിലും 18 ഇഞ്ച് റിയർ വീലുമാണ് ബുള്ളറ്റിലുള്ളത്.

പണ്ടത്തെ ഹിമാലയനെ സ്നേഹിക്കുന്നവർക്കായി കമ്പനി ഈ ജനുവരിയിൽ സ്ക്രാം 440 അവതരിപ്പിക്കുകയുണ്ടായി. പണ്ടത്തെ സ്ക്രാം 411 ബൈക്കിന്റെ പുതുക്കിയ മോഡലായി വിപണിയിലെത്തിയ വണ്ടിക്ക് പ്രത്യേക ഫാൻബേസ് തന്നെയുണ്ട്. ചില നിർമാണ തകരാറുകൾ കാരണം റോയൽ എൻഫീൽഡ് സ്ക്രാം 440 മോട്ടോർസൈക്കിളിന്റെ ബുക്കിംഗും വിൽപ്പനയും താത്ക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ് കമ്പനി.

ട്രാഫിക് സിഗ്നലുകളിലെല്ലാം ബൈക്ക് നിർത്തിയിട്ടാൽ പിന്നീട് സ്റ്റാർട്ടാവാൻ മടികാണിച്ചിരുന്നുവെന്ന് നിരവധി ആളുകൾ റിപ്പോർട്ട് ചെയ്‌തിരുന്നു. മാഗ്നെറ്റോയിലെ വുഡ്രഫ് കീ എന്നറിയപ്പെടുന്ന ഒരു പ്രത്യേക ഘടകവുമായി ബന്ധപ്പെട്ടതാണ് ഈ തകരാർ. ഇത് അടിസ്ഥാനമാക്കിയാണ് സ്ക്രാം 440 പതിപ്പിന്റെ ബുക്കിംഗും വിൽപ്പനയും താത്ക്കാലികമായി നിർത്തിവെക്കാൻ റോയൽ എൻഫീൽഡ് തീരുമാനിച്ചിരിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, June 13, 2025, 15:30 [IST]
English summary
Punjabi family takes royal enfield bullet to uk spend 4 5 lakh video goes viral
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X