ഡോക്ടറേറ്റും ഹോളിവുഡ് നായകപ്പട്ടവുമുള്ള ഗായകന്‍; സ്വന്തമാക്കിയത് കസ്റ്റം മെയിഡ് യെസ്ഡി റോഡ്‌സ്റ്റര്‍

പ്രശസ്ത പഞ്ചാബി ഗായകനും കവിയുമായ സതീന്ദര്‍ സര്‍താജ് ജാവ യേസ്ഡി ബ്രാന്‍ഡിന്റെ ഏറ്റവും പുതിയ കസ്റ്റം മെയ്ഡ് 'യേസ്ഡി റോഡ്സ്റ്റര്‍' ബൈക്ക് സ്വന്തമാക്കി. ഉത്തരേന്ത്യന്‍ വിപണികളില്‍ വലിയ തരംഗമായി മാറുന്ന പ്രീമിയം ക്രൂയിസര്‍ മോഡലാണിത്. യെസ്ഡി ബ്രാന്‍ഡുമായി താരത്തിനുള്ള ദീര്‍ഘകാലത്തെ ആത്മബന്ധം വ്യക്തമാക്കുന്നതാണ് ഈ പുതിയ ലോഗോ പതിപ്പ്. 2023-ല്‍ പുറത്തിറങ്ങിയ തന്റെ പ്രശസ്തമായ 'യേസ്ഡി' എന്ന മ്യൂസിക് ട്രാക്കില്‍ സ്വന്തം വിന്റേജ് പാസ്റ്റല്‍ ഗ്രീന്‍ ഡി250 ക്ലാസിക് മോട്ടോര്‍സൈക്കിള്‍ ഉപയോഗിച്ച് സതീന്ദര്‍ ഐതിഹാസിക ബ്രാന്‍ഡിന് ആദരമര്‍പ്പിച്ചിരുന്നു.

സതീന്ദര്‍ സര്‍താജ് തിരഞ്ഞെടുത്ത ഈ പ്രത്യേക റോഡ്സ്റ്റര്‍ മോഡല്‍ ആകര്‍ഷകമായ 'ഷാര്‍ക്ക്സ്‌കിന്‍ ബ്ലൂ' (Sharkskin Blue) എന്ന പ്രീമിയം കളര്‍ ഷേഡിലാണ് ഒരുക്കിയിട്ടുള്ളത്. ഇതിന്റെ ഫ്യുവല്‍ ടാങ്കില്‍ പ്രത്യേക ഗ്രാഫിക്‌സുകളും 'സതീന്ദര്‍ സര്‍താജ് x യേസ്ഡി കസ്റ്റം' എന്ന ഔദ്യോഗിക ഡെക്കല്‍ നല്‍കിയിരിക്കുന്നു. ഇതോടൊപ്പം ഓറഞ്ച് നിറത്തിലുള്ള മറ്റ് ചില ഡിസൈന്‍ ഘടകങ്ങളും സീറ്റിന്റെ ഇരുവശങ്ങളിലുമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

satinder sartaaj buys yezdi roadster

യാത്രാസുഖം വര്‍ദ്ധിപ്പിക്കുന്നതിനായി വൈറ്റ് സ്റ്റിച്ചിംഗുകളോട് കൂടിയ (White Stitching) പ്രീമിയം ക്വില്‍റ്റഡ് റൈഡര്‍ സീറ്റുകള്‍ ഈ മോട്ടോര്‍സൈക്കിളിലുണ്ട്. ദീര്‍ഘദൂര യാത്രകളില്‍ പിന്നിലിരിക്കുന്ന യാത്രക്കാരന് മികച്ച പിന്തുണ നല്‍കാനായി പില്യണ്‍ ബാക്ക്റെസ്റ്റും ഈ കസ്റ്റം മോഡലില്‍ പുതുതായി ഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ ഹാന്‍ഡില്‍ ബാറിന്റെ അറ്റത്തായി ഘടിപ്പിച്ചിരിക്കുന്ന സ്‌റ്റൈലിഷ് ബാര്‍-എന്‍ഡ് മിററുകളും ക്ലാസിക് ഹെഡ്ലൈറ്റിന് സംരക്ഷണം നല്‍കുന്ന പ്രത്യേക ഗ്രില്ലും ഈ മോഡലിന്റെ റെട്രോ ലുക്ക് വര്‍ദ്ധിപ്പിക്കുന്നു.

ഈ കോസ്‌മെറ്റിക് മാറ്റങ്ങള്‍ ഒഴിച്ചാല്‍ ബൈക്കില്‍ മെക്കാനിക്കല്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. മികച്ച പെര്‍ഫോമന്‍സ് നല്‍കുന്ന 334 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് DOHC എഞ്ചിനാണ് യേസ്ഡി റോഡ്സ്റ്ററിന് കരുത്ത് പകരുന്നത്. ഉയര്‍ന്ന വേഗതയിലും എഞ്ചിന്‍ ചൂടാകുന്നത് തടയാന്‍ ഈ ലിക്വിഡ് കൂളിംഗ് സംവിധാനം സഹായിക്കും.

satinder sartaaj buys yezdi roadster

7,500 ആര്‍പിഎമ്മില്‍ പരമാവധി 29.1 PS പവറും 6,000 ആര്‍പിഎമ്മില്‍ 29.6 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ സിറ്റിയിലും ഹൈവേയിലും ഒരുപോലെ മികച്ച പവര്‍ ഡെലിവറി ഉറപ്പാക്കുന്നു. ഈ എഞ്ചിന്‍ 6-സ്പീഡ് ഗിയര്‍ബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇതിനൊപ്പം ഗിയര്‍ ഷിഫ്റ്റിംഗ് കൂടുതല്‍ എളുപ്പമാക്കുന്നതിനായി അത്യാധുനിക 'അസിസ്റ്റ് ആന്‍ഡ് സ്ലിപ്പര്‍ ക്ലച്ച്' (Assist & Slipper Clutch) സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്.

പെട്ടെന്ന് ഗിയര്‍ ഡൗണ്‍ ഷിഫ്റ്റ് ചെയ്യുമ്പോള്‍ റിയര്‍ വീല്‍ ലോക്ക് ആകുന്നത് തടയാന്‍ ഈ സ്ലിപ്പര്‍ ക്ലച്ച് സാങ്കേതികവിദ്യ വലിയ രീതിയില്‍ സഹായിക്കും. മസ്‌കുലര്‍ ഡിസൈന്‍ ശൈലിയിലുള്ള ഈ മോട്ടോര്‍സൈക്കിളിന് വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്ലാമ്പ്, മനോഹരമായ ഫ്യുവല്‍ ടാങ്ക്, ട്വിന്‍ എക്സ്ഹോസ്റ്റ് (Twin Exhaust) എന്നിവയുണ്ട്.

satinder sartaaj buys yezdi roadster

റൈഡ് സേഫ്റ്റിക്കായി ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഓള്‍ എല്‍ഇഡി ലൈറ്റിംഗ്, ട്യൂബ്ലെസ് ടയറുകളോട് കൂടിയ അലോയ് വീലുകള്‍ എന്നിവയുണ്ട്. ബ്രേക്കിംഗിനായി മുന്നില്‍ 320 മില്ലീമീറ്റര്‍ ഡിസ്‌കും പിന്നില്‍ 240 മില്ലീമീറ്റര്‍ ഡിസ്‌ക് ബ്രേക്കുമാണ് നല്‍കിയിട്ടുള്ളത്. അധിക സുരക്ഷക്കായി ഡ്യുവല്‍ ചാനല്‍ എബിഎസും (ABS) സഇതിലുണ്ട്. സഡന്‍ ബ്രേക്കിംഗില്‍ ഉണ്ടാകുന്ന വഴുതിമാറല്‍ പൂര്‍ണമായും തടയാന്‍ ഈ സംവിധാനം റൈഡറെ സഹായിക്കും.

ഈ കിടിലന്‍ ബൈക്ക് സ്വന്തമാക്കിയ സതീന്ദര്‍ സര്‍താജിനെ കുറിച്ച് പറയുമ്പോള്‍ പഞ്ചാബി ഭംഗ്ര സംഗീതത്തെ ആഗോളതലത്തില്‍ എത്തിച്ച ഗായകരില്‍ ഒരാളാണ്. വിഖ്യാതമായ ലണ്ടന്‍ റോയല്‍ ആല്‍ബര്‍ട്ട് ഹാളില്‍ സംഗീതക്കച്ചേരി അവതരിപ്പിച്ച ആദ്യ കലാകാരന്മാരില്‍ ഒരാളാണ് അദ്ദേഹം. കൂടാതെ പ്രശസ്തമായ കാന്‍ ചലച്ചിത്രമേളയിലെ റെഡ് കാര്‍പ്പറ്റിലൂടെ തലപ്പാവ് ധരിച്ച് നടന്ന ആദ്യ ഇന്ത്യന്‍ പുരുഷന്‍ എന്ന ചരിത്രനേട്ടവും സര്‍താജിന് സ്വന്തമാണ്.

ഹോളിവുഡ് ചിത്രമായ 'ദി ബ്ലാക്ക് പ്രിന്‍സ്' (2017) എന്ന സിനിമയില്‍ മഹാരാജാ ദുലീപ് സിംഗായി വേഷമിട്ടുകൊണ്ട് അദ്ദേഹം അഭിനയത്തിലും തിളങ്ങി. ബ്രിട്ടന്‍ ഏഷ്യ ടിവി മ്യൂസിക് അവാര്‍ഡുകളില്‍ 'ബെസ്റ്റ് ഇന്റര്‍നാഷണല്‍ ആക്റ്റ്', ഫിലിംഫെയര്‍ അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 'സായി', 'ഉഡാരിയന്‍' എന്നിവ അദ്ദേഹത്തിന്റെ ചില ഹിറ്റ് ഗാനങ്ങളാണ്.

Article Published On: Sunday, June 14, 2026, 10:00 [IST]
English summary
Punjabi singer satinder sartaaj buys custom yezdi roadster motorcycle price specs
കൂടുതല്‍... #celebrity story #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X