അംബാനിക്ക് പോലും കിട്ടിയില്ല; 5 കോടി രൂപയുടെ ഈ സൂപ്പര്‍ കാര്‍ സ്വന്തമാക്കിയത് ഇയാളോ...
ഒരു യുവ ബിസിനസുകാരന്‍ ആദ്യമായി ഒരു കാര്‍ വാങ്ങുമ്പോള്‍ ഒരു മിഡ് ലെവല്‍ സെഡാനോ ഒരു എസ്‌യുവിയോ ആയിരിക്കും വാങ്ങുക. കാര്‍ വാങ്ങുമ്പോള്‍ വെറും ഒരു കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പക്ഷക്കാരനാണ് പര്‍പ്പിള്‍ സ്റ്റൈല്‍ ലാബ്സ് ഉടമ അഭിഷേക് അഗർവാൾ. മെര്‍സിഡീസ് മേബാക്ക് S-ക്ലാസ് S 680 വാങ്ങിയാണ് അദ്ദേഹം ചുറ്റുമുള്ളവരെ ഞെട്ടിച്ചത്.
2015-ല്‍ കമ്പനി ആരംഭിച്ച ശേഷം വാടക ഇന്നോവയില്‍ കറങ്ങിയിരുന്ന താന്‍ മെയ്ബാക്കിനായി കാത്തിരിക്കുകയായിരുന്നുവെന്നാണ് അഭിഷേക് പറയുന്നത്. പര്‍പ്പിള്‍ സ്റ്റൈല്‍ ലാബ്‌സിന്റെ സ്ഥാപകനും സിഇഒയുമായ അഭിഷേക് അഗര്‍വാളിന് പ്രായം വെറും 33 വയസാണ്. വെറും 3 കോടി രൂപ മുതല്‍മുടക്കില്‍ തുടങ്ങിയ പര്‍പ്പിള്‍ സ്റ്റൈല്‍ ലാബ്സ് ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യയിലെ ഫാഷന്‍ ലോകത്തെ നിറസാന്നിധ്യമായി മാറി. ഫാഷനും കാറുകളുമാണ് അഭിഷേക് അഗര്‍വാളിന്റെ ഏറ്റവും വലിയ പാഷന്‍.

ഇപ്പോള്‍ പര്‍പ്പിള്‍ സ്റ്റൈല്‍ ലാബ്സിന്റെ ഉടമ വീണ്ടും തലക്കെട്ടുകള്‍ സൃഷ്ടിക്കുകയാണ്. മക്ലാരന്‍ അര്‍തുറ സ്വന്തമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വ്യക്തിയായി അദ്ദേഹം മാറി. അഭിഷേക് അഗര്‍വാളിന്റെ കാര്‍ ഭ്രമം ഊട്ടിയുറപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ വാഹനം. കാറിനൊപ്പമുള്ള അഭിഷേകിന്റെ ചിത്രങ്ങള്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ശ്രദ്ധിക്കപ്പെട്ടു. പ്രശസ്ത സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ വൈറല്‍ ഭയാനിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.
എഞ്ചിനീയറിംഗിന്റെയും ഡിസൈനിംഗിന്റെയും മൂര്‍ത്തീഭാവം പ്രതിനിധീകരിക്കുന്ന മക്ലാരന്റെ ലൈനപ്പിലെ ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കലാണ് അര്‍തുറ. മക്‌ലാരന്റെ ഫസ്റ്റ് സീരീസ്-പ്രൊഡക്ഷന്‍ ഹൈ-പെര്‍ഫോമന്‍സ് ഹൈബ്രിഡ് (HPH) സൂപ്പര്‍കാര്‍ എന്ന നിലയില്‍ അഴക്, പവര്‍, കാര്യക്ഷമത എന്നിവയുടെ സമ്പൂര്‍ണ സംയോജനമാണ് അര്‍തുറയില്‍ നമുക്ക് കാണാന്‍ സാധിക്കുക. ഭാരം കുറഞ്ഞ കാര്‍ബണ്‍ ഫൈബര്‍ MCLA പ്ലാറ്റ്‌ഫോമിലാണ് ഈ കാര്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്.

വെറും 1489 കിലോഗ്രാം ആണ് ഭാരം. വലിപ്പം നോക്കുമ്പോള്‍ 4539 മില്ലിമീറ്റര്‍ നീളവും 1913 മില്ലിമീറ്റര്‍ വീതിയും 2640 മില്ലിമീറ്റര്‍ വീല്‍ബസുമാണ് കാറിനുള്ളത്. മക്ലാരന്റെ ഈ 2 സീറ്റ് മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ കൂപ്പെ സെഗ്മെന്റിലാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് V6 എഞ്ചിനും ഒരു ഇലക്ട്രിക് മോട്ടോറും ചേരുന്നതാണ് ഇതിന്റെ പവര്‍ട്രെയിന്‍. ഇവ ഗംഭീര പെര്‍ഫോമന്‍സിനൊപ്പം അസാധാരണമായ ഡ്രൈവിംഗ് അനുഭവവും നല്‍കുന്നു.
671 bhp കരുത്തും 720 Nm ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ള 3.0 ലിറ്റര്‍ V6 ട്വിന്‍-ടര്‍ബോ പെട്രോള്‍ എഞ്ചിനും 7.4 kWh ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കുമാണ് അര്‍തുറയ്ക്ക് കരുത്തേകുന്നത്. 93 bhp ഇലക്ട്രിക് മോട്ടോറും കരുത്തേകാനുണ്ട്. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനിലാണ് സൂപ്പര്‍ കാര്‍ വരുന്നത്. പെര്‍ഫോമന്‍സ് വശം പരിശോധിക്കുമ്പോള്‍ വെറും 3 സെക്കന്‍ഡ് കൊണ്ട് ഈ കാര്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കി.മീ വേഗത കൈവരിക്കും.

മണിക്കൂറില്‍ 330 കിലോമീറ്ററാണ് പരമാവധി വേഗത. മക്ലാരന്റെ ഏറ്റവും ഇന്ധനക്ഷമതയുള്ള മോഡല്‍ കൂടിയാണ് അര്‍തുറ. ബാറ്ററി പവറില്‍ മാത്രം കാര്‍ 31 കി.മീ ഓടുകയും 130 kph വേഗത കൈവരിക്കാന്‍ സാധിക്കുകയും ചെയ്യും. കംബൈന്‍ഡ് ഫ്യുവല്‍ ഇക്കോണമി 20 മുതല്‍ 22 കിലോമീറ്റര്‍ വരുമെന്നാണ് പറയപ്പെടുന്നത്. ഇ-മോഡ്, കംഫര്‍ട്ട്, സ്‌പോര്‍ട്ട്, ട്രാക്ക് എന്നിങ്ങനെ നാല് ഡ്രൈവിംഗ് മോഡുകള്‍ മക്ലാരന്‍ അര്‍തുറ വാഗ്ദാനം ചെയ്യുന്നു.
eHVAC, ഒരു പുതിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സ്മാര്‍ട്ട്ഫോണ്‍ മിററിംഗ് തുടങ്ങിയ ഫീച്ചറുകള്‍ കാറില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അര്‍തുറ സ്വന്തമാക്കിയതോടെ ആഢംബരത്തോടൊപ്പം പുത്തന്‍ സാങ്കേതികതയെ പുല്‍കാനുള്ള തന്റെ മനോഭാവം കൂടിയാണ് അഗര്‍വാള്‍ പ്രകടമാക്കിയത്. ഒപ്പം കാര്‍ വാങ്ങുമ്പോള്‍ ഏറ്റവും മികച്ചത് തന്നെ വേണമെന്ന തന്റെ തീരുമാനവും ഇതിന് നാന്നിയായെന്ന് കരുതാം.5.09 കോടി രൂപ മുതലാണ് ഈ ഹൈബ്രിഡ് സൂപ്പര്‍ കാറിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്.
Image Courtesy: Viral Bhayani


Click it and Unblock the Notifications








