Polo-യുടെ എഞ്ചില്‍ ബേയില്‍ 'റെസ്റ്റ്' എടുത്ത് കൂറ്റന്‍ പെരുമ്പാമ്പ്; കണ്ടെത്തിയത് സര്‍വീസിനിടെ

വാഹനങ്ങള്‍ക്കുള്ളില്‍ കയറിക്കൂടുന്ന ഇഴജന്തുക്കളെ കുറിച്ചുള്ള വാര്‍ത്തകള്‍ മുമ്പും നമ്മള്‍ ധാരാളം കണ്ടിട്ടുണ്ട്. സര്‍വീസ് ചെയ്യാനായി നല്‍കിയ ഫോക്സ്വാഗണ്‍ പോളോയുടെ എഞ്ചിന്‍ ബേയ്ക്കുള്ളില്‍ കൂറ്റന്‍ പെരുമ്പാമ്പ് 'റെസ്റ്റ്' എടുക്കുന്നതായി കണ്ടെത്തിയ സംഭവമാണ് അതില്‍ ഏറ്റവും പുതിയത്.

Polo-യുടെ എഞ്ചില്‍ ബേയില്‍ 'റെസ്റ്റ്' എടുത്ത് കൂറ്റന്‍ പെരുമ്പാമ്പ്; കണ്ടെത്തിയത് കാര്‍ സര്‍വീസിനിടെ

ശൈത്യകാലം ആയതിനാല്‍ കാര്‍ ഉടമകള്‍ വളരെയേറെ ശ്രദ്ധിക്കണമെന്ന കാണിച്ച് തരുന്ന ഒരു സംഭവമാണിത്. ഗോവയിലാണ് സംഭവം. സ്ഥലത്തെ എംഎല്‍എ ഇടപെട്ട് പാമ്പിനെ രക്ഷപെടുത്തി.

Polo-യുടെ എഞ്ചില്‍ ബേയില്‍ 'റെസ്റ്റ്' എടുത്ത് കൂറ്റന്‍ പെരുമ്പാമ്പ്; കണ്ടെത്തിയത് കാര്‍ സര്‍വീസിനിടെ

ഉടമ കാര്‍ സര്‍വീസിനായി നല്‍കി രണ്ട് ദിവസത്തിന് ശേഷം വാഹനത്തിന്റെ എഞ്ചിന്‍ ബോണറ്റ് തുറന്നപ്പോഴാണ് പെരുമ്പാമ്പ് അവിടെ ചുരുണ്ടുകൂടി വിശ്രമിക്കുന്ന കാഴ്ച മെക്കാനിക്ക് കണ്ടത്. പെരുമ്പാമ്പിനെക്കുറിച്ചുള്ള വാര്‍ത്ത പരന്നതോടെ കാഴ്ച കാണാന്‍ വന്‍ ജനക്കൂട്ടം സ്ഥലത്തെത്തി.

Polo-യുടെ എഞ്ചില്‍ ബേയില്‍ 'റെസ്റ്റ്' എടുത്ത് കൂറ്റന്‍ പെരുമ്പാമ്പ്; കണ്ടെത്തിയത് കാര്‍ സര്‍വീസിനിടെ

പാമ്പിനെ എഞ്ചിന്‍ ബേയില്‍ നിന്ന് പുറത്തെത്തിക്കാന്‍ ഗാരേജ് ജീവനക്കാര്‍ ശ്രമിച്ചെങ്കിലും വിഫലമായി. പെരുമ്പാമ്പിനെ പുറത്ത് ചാടിപ്പിക്കാനായി അവര്‍ വടി ഉപയോഗിച്ച് അടിച്ചെങ്കിലും അത് അനങ്ങിയില്ല. പിന്നാലെ ഒരു പാമ്പ് പിടുത്തക്കാരനെ വിളിച്ചുവരുത്തിയാണ് പാമ്പിനെ പിടികൂടിയത്. ശേഷം പെരുമ്പാമ്പിനെ വനംവകുപ്പിന് കൈമാറി.

Polo-യുടെ എഞ്ചില്‍ ബേയില്‍ 'റെസ്റ്റ്' എടുത്ത് കൂറ്റന്‍ പെരുമ്പാമ്പ്; കണ്ടെത്തിയത് കാര്‍ സര്‍വീസിനിടെ

ഇന്ത്യന്‍ റോക്ക് പൈത്തണ്‍ എന്നറിയപ്പെടുന്ന വിഷമില്ലാത്ത പെരുമ്പാമ്പാണ് കാറിനുള്ളില്‍ കയറിക്കുടിയത്. എങ്കിലും ഇരയെ വരിഞ്ഞ് മുറുക്കി കൊല്ലുന്ന ഇവ അപകടകരമാണ്.

Polo-യുടെ എഞ്ചില്‍ ബേയില്‍ 'റെസ്റ്റ്' എടുത്ത് കൂറ്റന്‍ പെരുമ്പാമ്പ്; കണ്ടെത്തിയത് കാര്‍ സര്‍വീസിനിടെ

ഒരു കൂറ്റന്‍ പെരുമ്പാമ്പ് മുംബൈയില്‍ ഗതാഗത തടസ്സമുണ്ടാക്കിയ വാര്‍ത്ത ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് പുറത്തുവന്നത്. റോഡിന്റെ ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്തേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു പെരുമ്പാമ്പ്. പാമ്പ് റോഡ് മുറിച്ചുകടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ആളുകള്‍ വാഹനങ്ങള്‍ നിര്‍ത്തി. പെരുമ്പാമ്പ് പൂര്‍ണമായും റോഡ് മുറിച്ചുകടക്കുന്നതുവരെ കാത്തുനിന്നതോടെ നീണ്ട ഗതാഗതക്കുരുക്ക് അനഭവപ്പെടുകയായിരുന്നു.

Polo-യുടെ എഞ്ചില്‍ ബേയില്‍ 'റെസ്റ്റ്' എടുത്ത് കൂറ്റന്‍ പെരുമ്പാമ്പ്; കണ്ടെത്തിയത് കാര്‍ സര്‍വീസിനിടെ

ഇന്ത്യയില്‍ ഇതാദ്യമായല്ല കാറുകള്‍ക്കുള്ളില്‍ പാമ്പ് കയറുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കാറില്‍ പാമ്പ് കയറിയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒപ്പം തന്നെ മോട്ടോര്‍ സൈക്കിളുകളിലും സ്‌കൂട്ടറുകളിലും പാമ്പുകള്‍ കയറുന്നു. ഇഴജന്തുക്കളെ നഗര പ്രദേശങ്ങളില്‍ അധികം കാണാറില്ലെങ്കിലും പച്ചപ്പുള്ള മറ്റ് പ്രദേശങ്ങളില്‍ ഇവ സാധാരണമാണ്.

Polo-യുടെ എഞ്ചില്‍ ബേയില്‍ 'റെസ്റ്റ്' എടുത്ത് കൂറ്റന്‍ പെരുമ്പാമ്പ്; കണ്ടെത്തിയത് കാര്‍ സര്‍വീസിനിടെ

ശരീരത്തിന് ചൂട് നിലനിര്‍ത്താനായിട്ടാണ് ചൂടുള്ള അന്തരീക്ഷം പാമ്പുകള്‍ തേടുന്നത്. ലോഹം കൊണ്ട് നിര്‍മ്മിച്ച വാഹനങ്ങള്‍ ഇഴജന്തുകള്‍ നല്ല ഓപ്ഷനാക്കി മാറ്റും. അതിനാല്‍ വാഹനത്തില്‍ കയറുന്നതിന് മുമ്പ്

നല്ല ശ്രദ്ധ വേണം.

Polo-യുടെ എഞ്ചില്‍ ബേയില്‍ 'റെസ്റ്റ്' എടുത്ത് കൂറ്റന്‍ പെരുമ്പാമ്പ്; കണ്ടെത്തിയത് കാര്‍ സര്‍വീസിനിടെ

പാമ്പുകള്‍ക്ക് ചെറിയ വിള്ളലുകളിലൂടെ വാഹനത്തിനുള്ളില്‍ പ്രവേശിക്കാന്‍ പറ്റും. അതിനാല്‍ വണ്ടി എടുക്കുന്നതിന് മുമ്പ് ബൂട്ട് തുറന്ന് ചെറിയ പരിശോധന നടത്തുന്നത് നല്ലതാണ്. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം കാര്‍ ഉപയോഗിക്കുകയാണെങ്കില്‍ ഇത് നിര്‍ബന്ധമായും ചെയ്യണം.

Polo-യുടെ എഞ്ചില്‍ ബേയില്‍ 'റെസ്റ്റ്' എടുത്ത് കൂറ്റന്‍ പെരുമ്പാമ്പ്; കണ്ടെത്തിയത് കാര്‍ സര്‍വീസിനിടെ

പുല്ലുകള്‍ നിറഞ്ഞ പ്രദേശത്ത് കാര്‍ പാര്‍ക്ക് ചെയ്യുന്നത് കഴിയുന്നതും ഒഴിവാക്കണം. ഒരുപക്ഷേ നിങ്ങളുടെ വാഹനത്തില്‍ പാമ്പിനെ കണ്ടുവെന്ന് വെക്കുക. അതിനെ ഒഴിവാക്കാന്‍ സ്വയം തുനിഞ്ഞിറങ്ങുന്നതിന് പകരം വിദഗ്ധരായ ആളുകളെുയാ മൃഗസംരക്ഷണ സംഘത്തെയോ വിളിക്കുക.

More from DriveSpark

Article Published On: Friday, November 18, 2022, 13:45 [IST]
English summary
Python was found resting inside the engine bay of a volkswagen polo taken to service station
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X