കേരളത്തിലെ സുന്ദരികളുടെ ഖൽബ് കട്ട മൊഞ്ചൻ; നായകൻ വന്നിറങ്ങിയ ആഡംബര വണ്ടി കണ്ടോ

സെലിബ്രിറ്റികളുടേയും ബിസിനസ് വമ്പൻമാരുടേയും ഇഷ്ടവാഹനങ്ങളുടെ ലിസ്റ്റിൽ ഇപ്പോൾ പ്രമുഖനാണ് ലെക്സസ് എൽഎം 350h. ജാപ്പനീസ് ബ്രാന്‍ഡായ ടൊയോട്ടയുടെ ലക്ഷ്വറി കാര്‍ ഡിവിഷനാണിത്. ലക്ഷ്വറി എംപിവികള്‍ക്ക് പ്രചാരമേറി വന്ന സാഹചര്യത്തിലാണ് LM 350H എന്ന പേരില്‍ ആഡംബര എംപിവി ലെക്‌സസ് ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചത്. പുതിയ ലെക്സസ് LM 350h ലക്ഷ്വറി എംപിവിയുടെ ഏറ്റവും പുതിയ തലമുറ പതിപ്പാണ് ഇപ്പോള്‍ വിപണിയിലുളളത്. 7 സീറ്റര്‍, 4 സീറ്റര്‍ ഓപ്ഷനുകളിലാണ് LM 350h ലെക്‌സസ് ഇന്ത്യയിലെത്തിച്ചിരിക്കുന്നത്. ഇവക്ക് യഥാക്രമം 2 കോടി, 2.5 കോടി രൂപയാണ് എക്സ്ഷോറൂം വില.

ടൊയോട്ട വെല്‍ഫയറിന് അടിവരയിടുന്ന GA-K മോഡുലാര്‍ പ്ലാറ്റ്‌ഫോമിലാണ് ലെക്‌സസ് LM 350h എംപിവിയും പണികഴിപ്പിച്ചിരിക്കുന്നത്. എന്നാല്‍ വെല്‍ഫയറിനേക്കാള്‍ എക്‌സോട്ടിക് ലുക്കിലും ഫ്യൂച്ചറിസ്റ്റിക് ഡിസൈനുമാണ് ലെക്‌സസ് മോഡലിന് ലഭിക്കുന്നത്. ടൊയോട്ട വെല്‍ഫെയര്‍ 1.2 കോടി രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ഇന്ത്യയില്‍ വില്‍ക്കുന്നത്. കാറിന്റെ മുന്‍ഭാഗത്ത് ട്രിപ്പിള്‍-ബീം എല്‍ഇഡി ഹെഡ്ലൈറ്റുകള്‍ ലഭിക്കുന്നു.

ലെക്‌സസ് പറയുന്നതനുസരിച്ച്, ഈ ഹെഡ്ലൈറ്റുകള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന ഗ്രില്‍ ഏരിയ എഞ്ചിന് ആവശ്യമായ വായു നല്‍കാന്‍ മാത്രമല്ല, ഡ്രൈവിംഗ് അനുഭവം മെച്ചപ്പെടുത്താനും സഹായിക്കുന്നു. എംപിവിയുടെ പിന്‍വശത്ത് ഫുള്‍ വീതിയിലുള്ള എല്‍ഇഡി ടെയില്‍ ലാമ്പ് ലഭിക്കുന്നു. പരമാവധി ക്യാബിന്‍ സ്‌പെയ്‌സ് ലഭ്യമാക്കുന്നതിനായി ബോക്‌സി ഡിസൈനാണ് നല്‍കിയിരിക്കുന്നത്.

വിമാനത്തിലെ ഫസ്റ്റ് ക്ലാസ് സീറ്റുകളോട് കിടപിടിക്കുന്ന കംഫര്‍ട്ടബിള്‍ ക്യാബിനാണ് ഈ എംപിവിയുടെ ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്ന്. ലക്ഷ്വറി മൂവര്‍ എന്നാണ് ഈ എംപിവിയുടെ പേരിലുള്ള LM എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. വാഹനത്തിന്റെ 4 സീറ്റര്‍ പതിപ്പാണ് ഏറ്റവും കെങ്കേമമായ ക്യാബിന്‍ ഓഫര്‍ ചെയ്യുന്നത്. ഫ്രണ്ട്, റിയര്‍ പാസഞ്ചര്‍മാര്‍ തമ്മിലുള്ള പാര്‍ടീഷനാണ് അതില്‍ ഒന്ന്.

വിമാനത്തിന് സമാനമായ റിക്ലൈനര്‍ സീറ്റുകള്‍, 23 സ്പീക്കര്‍ സറൗണ്ട് സൗണ്ട് സിസ്റ്റം, പില്ലോ സ്‌റ്റൈലിലുള്ള ഹെഡ്‌റെസ്റ്റ്, 48 ഇഞ്ച് ടിവി, ഫ്രിഡ്ജ് എന്നീ സൗകര്യങ്ങള്‍ അകത്തളത്തില്‍ ഒരുക്കിയിരജക്കുന്നു. ഇന്‍ഫ്രാറെഡ് സെന്‍സറുള്ള എസി, പവര്‍ സീറ്റ് ലോംഗ് സ്ലൈഡ് റെയില്‍, വിവിധ രീതികളില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന ടില്‍റ്റ്-അപ്പ് സീറ്റ്, വൈബ്രേഷനുകള്‍ മനസ്സിലാക്കാന്‍ കഴിയുന്ന പിസ്റ്റണ്‍ വാല്‍വ് എന്നിവയാണ് മറ്റ് ചില സവിശേഷതകള്‍.

ഈ ആഡംബര എംപിവിയിൽ കേരളത്തിലെ കോളേജിൽ തൻ്റെ പുതിയ ചിത്രമായ ഖൽബിൻ്റെ പ്രമോഷന് വേണ്ടി എത്തിയതാണ് നടൻ രഞ്ജിത്ത് സജീവൻ. താരം വാഹനത്തിൽ വന്ന് ഇറങ്ങുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് തന്നെ വൈറലായിരിക്കുകയാണ്. നീലകുയിൽ എൻ്റർടെയൻമെൻ്റ്സാണ് താരം കോളേജിൽ വന്നിറങ്ങുന്ന വീഡിയോ തങ്ങളുടെ പേജിൽ പങ്കുവച്ചിരിക്കുന്നത്.

വാഹനത്തിൻ്റെ കൂടുതൽ വിവരങ്ങളിലേക്ക് നോക്കിയാൽ ലെക്‌സസ് സേഫ്റ്റി സിസ്റ്റത്തിനൊപ്പം ADAS സ്യൂട്ടും ചേരുന്നതിനാല്‍ സേഫ്റ്റിയുടെ കാര്യത്തിലും തിരിഞ്ഞുനോക്കേണ്ട കാര്യമില്ല. പവര്‍ട്രെയിന്‍ വശം നോക്കുമ്പോള്‍ ഒരു ഹൈബ്രിഡ് സിസ്റ്റമാണ് ലെക്‌സസ് LM350h എംപിവിയില്‍ വരുന്നത്. 246 bhp പവറും 239 Nm ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ള 2.5 ലിറ്റര്‍ 4-സിലിണ്ടര്‍ പെട്രോള്‍ ഹൈബ്രിഡ് എഞ്ചിനാണ് ഈ വാഹനത്തിന്റെ ഹൃദയം. ഉയര്‍ന്ന കാര്യക്ഷമതയ്ക്കായി എഞ്ചിന്‍ നിക്കല്‍-മെറ്റല്‍ ഹൈഡ്രൈഡ് ബാറ്ററിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. എഞ്ചിന്‍ eCVT ഗിയര്‍ബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, January 25, 2025, 14:40 [IST]
English summary
Qalb movie hero ranjith sajeev in lexus lm 350h video goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X