ഖത്തര്‍ രാജകുമാരന്റെ അവന്റഡോര്‍ ലണ്ടന്‍ പൊലീസ് കസ്റ്റഡിയില്‍
24 വയസ്സുണ്ട് നാസ്സര്‍ അല്‍ താനി രാജകുമാരന്. ഈ പ്രായത്തില്‍ അത്യാവശ്യം കാര്യങ്ങള്‍ വകതിരിച്ചറിയാനുള്ള ശേഷിയൊക്കെ വന്നുകാണും എന്നാണ് പ്രതീക്ഷിക്കേണ്ടത്. എന്തുചെയ്യട്ടെ, യുകെയും ഖത്തറും തമ്മിലുള്ള വ്യത്യാസമെന്താണെന്നു പോലും പയ്യനറിയില്ല.
കഴിഞ്ഞയാഴ്ച ഒഴിവുകാലം ആസ്വദിക്കാനായി നാസ്സര്‍ ലണ്ടനില്‍ വന്നിറങ്ങി. വണ്ടിക്ക് ഇന്‍ഷൂറന്‍സില്ല എന്നതോ പോകട്ടെ, സ്വന്തം ലൈസന്‍സ് കൊട്ടാരത്തില്‍ വെച്ച് മറന്നിട്ടാണ് ലവന്‍ വന്നിരിക്കുന്നത്. ഖത്തറില്‍ രാജകുമാരന് ലൈസന്‍സും ഇന്‍ഷൂറന്‍സും ആവശ്യമില്ലായിരിക്കാം. ജനാധിപത്യ രാഷ്ട്രങ്ങളില്‍ സ്ഥിതി മറിച്ചാണ്. ചാള്‍സ് രാജകുമാരനായാലും ശരി ബുക്കും പേപ്പറുമില്ലാതെ റോഡിലിറങ്ങിയാല്‍ പണിപാളും.

നാസ്സര്‍ അല്‍ താനി വലിയ വാഹന ഭ്രാന്തനാണ്. വിലയേറിയ വാഹനങ്ങള്‍ വാങ്ങുന്നതില്‍ ഒതുങ്ങുന്നില്ല അദ്ദേഹത്തിന്റെ ആവേശം. അവയെ തനിക്കിഷ്ടമുള്ള പോലെ കസ്റ്റമൈസ് ചെയ്യുകയും ചെയ്യുന്നു.

ഇങ്ങനെ കസ്റ്റമൈസ് ചെയ്ത ഒരു വാഹനമാണ് ലണ്ടനില്‍ കൊണ്ടു ചെന്നിറക്കിയത്. പൊലീസ് വണ്ടി കയറ്റിക്കൊണ്ടുപോയി.

പര്‍പിള്‍ നിറത്തില്‍ ഓറഞ്ച് ലൈനുകള്‍ പായുന്ന ഈ ലംബോര്‍ഗിനി അവന്റഡോര്‍ കസ്റ്റമൈസ് ചെയ്തതാണ്.

ജപ്പാനിലെ ലിബര്‍ടി വാക്കില്‍ നിന്നുള്ള കസ്റ്റമൈസേഷന്‍ കിറ്റാണ് കുമാരന്‍ വാങ്ങിയത്.

കാര്‍ ലണ്ടനില്‍ പിടിച്ചെടുത്തപ്പോള്‍


Click it and Unblock the Notifications








