Qualis മുതൽ Hycross വരെ! 22 വർഷം നീളുന്ന 'TOYOTA INNOVA'tion ഇങ്ങനെ

2005 -ൽ അരങ്ങേറ്റം കുറിച്ച ഇന്നോവ ടൊയോട്ടയ്ക്ക് വൻ വിജയമായിരുന്നു എന്ന് നമുക്ക് നിസംശയം പറയാം. ഇത് രാജ്യത്തെ ഒരു ജനപ്രിയ എംപിവി മാത്രമല്ല, അതിന്റെ സെഗ്‌മെന്റിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളിലൊന്നുമാണ്. കഴിഞ്ഞ ദശകത്തിൽ ഇന്നോവ ഒരുപാട് മാറ്റങ്ങളിലൂടെയും അപ്പ്ഡേറ്റുകളിലൂടെയും കടന്നുപോയിട്ടുണ്ട്.

ഇപ്പോൾ, പുതിയ സാങ്കേതികവിദ്യ ഇലക്ട്രിഫിക്കേഷൻ ഒരു പുതിയ പ്ലാറ്റ്‌ഫോം എന്നിവ അവതരിപ്പിച്ച് ടൊയോട്ട പുതിയ ഇന്നോവ ഹൈക്രോസ് പുറത്തിറക്കിയിരിക്കുകയാണ്. പുതുമുറക്കാരനെ കുറിച്ച് നാം ഇതിനോടകം പലതും അറിഞ്ഞു കഴിഞ്ഞും എന്നാൽ ഈ സമയത്ത് നമുത്ത് മുൻ തലമുറ മോഡലുകളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയാലോ. ടൊയോട്ട എംപിവികൾ ഇന്ത്യയിൽ പിന്നിട്ട യുഗങ്ങൾ ഇങ്ങനെ:

Qualis മുതൽ Hycross വരെ! 22 വർഷം നീളുന്ന TOYOTA INNOVAtion

ടൊയോട്ട ക്വാളിസ്:

ഇന്നോവയുടെ ചരിത്രം പറയണമോങ്കിൽ ആദ്യം ക്വാളിസിനെ കുറിച്ച് പറഞ്ഞേ മതിയാവൂ. 2000 -ൽ ക്വാളിസുമായി ടൊയോട്ട ഇന്ത്യൻ വിപണിയിൽ എത്തിയതോടെയാണ് ഇന്നോവയുടെ കഥ തുടങ്ങുന്നത്. മൂന്നാം തലമുറ കിജാങ്ങിനെ അടിസ്ഥാനമാക്കിയായിരുന്നു ക്വാളിസ് നിർമ്മാണം, എങ്കിലും കിജാങ്ങിന്റെ നാലാം തലമുറ മോഡലിന്റെ ബമ്പറുകൾ, സ്വിച്ച് ഗിയർ, ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയ ചില ഘടകങ്ങളും ഇത് കടമെടുത്തിരുന്നു. ടൊയോട്ട കിർലോസ്‌കർ മോട്ടോർ (TKM) ക്വാളിസിനെ FS, GS, GST എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ അവതരിപ്പിച്ചു. വാഹനത്തിന്റെ എക്സ്-ഷോറൂം വില 4.58 ലക്ഷം മുതൽ 7.39 ലക്ഷം രൂപ വരെയായിരുന്നു. നിലവിലെ എംപിവികളിൽ നിന്ന് വ്യത്യസ്തമായി, ക്വാളിസിന് വേരിയന്റിനെ ആശ്രയിച്ച് എട്ടോ പത്തോ യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുമായിരുന്നു എന്നതും ശ്രദ്ധേയമാണ്.

2.4 ലിറ്റർ, ഇൻലൈൻ-ഫോർ, എട്ട് വാൽവ് SOHC ഡീസൽ എഞ്ചിൻ, 'ഡിസ്ട്രിബ്യൂഷൻ ടൈപ്പ് ഫ്യൂവൽ ഇഞ്ചക്ഷൻ' സാങ്കേതികവിദ്യയോടെയാണ് ക്വാളിസ് അവതരിപ്പിച്ചത്. ടൊയോട്ടയുടെ 2.0 ലിറ്റർ ഫാമിലി എഞ്ചിനിൽ നിന്നാണ് ഇത് വന്നത്. ഈ യൂണിറ്റ് വിവിധ അന്താരാഷ്ട്ര വിപണികളിൽ മറ്റ് ടൊയോട്ട വാഹനങ്ങൾക്ക് കരുത്ത് പകർന്നിരുന്നു. ഈ മോട്ടോർ 4,200 rpm -ൽ 75 PS പവറും 2,400 rpm -ൽ 151 Nm torque ഉം ഉൽപ്പാദിപ്പിച്ചു. മണിക്കൂറിൽ 130 കിലോമീറ്ററായിരുന്നു ഇതിന്റെ ഉയർന്ന വേഗത എന്നത് ശ്രദ്ധേയമാണ്. 2002 -ന്റെ തുടക്കത്തിൽ, ക്വാളിസിന് 2.0 ലിറ്റർ, നാല് സിലിണ്ടർ, ഫ്യൂവൽ-ഇഞ്ചെക്റ്റഡ് SOHC 1RZ-E എഞ്ചിനും അവതരിപ്പിച്ചു. ഈ യൂണിറ്റ് 4,800 rpm-ൽ 93 PS പവറും 2,800 rpm-ൽ 150 Nm torque ഉം ഉണ്ടാക്കിയിരുന്നു. പെട്രോൾ എഞ്ചിൻ മണിക്കൂറിൽ 140 കിലോമീറ്റർ ടോപ്പ് സ്പീഡ് നൽകി. ക്വാളിസ് ടൊയോട്ടയുടെ വിജയകരമായ മോഡലായി മാറിയെങ്കിലും, ബ്രാൻഡ് 2005 -ൽ ഇത് നിർത്തലാക്കി. ഇതാണ് ഇന്നോവ എന്ന മോഡലിന് വഴിതുറന്നത്. 2000 -നും 2005 -നും ഇടയിൽ, ബ്രാൻഡ് ക്വാളിസിന്റെ 142,000 യൂണിറ്റുകൾ വിറ്റഴിച്ച് മൊത്തം എംപിവി വിപണിയുടെ 30 ശതമാനവും പിടിച്ചെടുത്തു.

Qualis മുതൽ Hycross വരെ! 22 വർഷം നീളുന്ന TOYOTA INNOVAtion

ടൊയോട്ട ഇന്നോവ:

ടൊയോട്ട കിർലോസ്‌കർ മോട്ടോർ (TKM) 200 -ന്റെ തുടക്കത്തിലാണ് ഇന്നോവ ഇന്ത്യയിൽ അവതരിപ്പിച്ചത്. വാഹനത്തിന്റെ എക്സ്-ഷോറൂം വില 6.74 ലക്ഷം രൂപയിൽ തുടങ്ങി 9.95 ലക്ഷം രൂപ വരെ ഉയർന്നു. ഇതോടെ, നാലാം തലമുറ ക്വാളിസിന് പകരക്കാരനായി അരങ്ങേറിയ ഇന്നോവ അഞ്ചാം തലമുറ മോഡലായതിനാൽ ഇന്ത്യൻ വിപണിയിൽ ക്വാളിസിന്റെ നാലാം തലമുറയെ ടൊയോട്ട ഒഴിവാക്കി.

ആദ്യ തലമുറ ഇന്നോവയും ക്വാളിസും പെർഫോമെൻസിനോടൊപ്പം എക്സ്റ്റീരിയർ, ഇന്റീരിയർ, ഫീച്ചറുകൾ എന്നിവയുടെ കാര്യത്തിൽ വ്യത്യസ്തത പുലർത്തിയിരുന്നു. 136 PS പവറും 190 Nm torque ഉം ഉൽപ്പാദിപ്പിക്കുന്ന 2.0 ലിറ്റർ, ഫോർ സിലിണ്ടർ പെട്രോൾ VVT-i പെട്രോൾ എഞ്ചിനാണ് ഇതിന് കരുത്ത് പകർന്നിരുന്നത്, അതോടൊപ്പം 102 PS പവറും 200 Nm torque ഉം പുറപ്പെടുവിക്കുന്ന 2.5 ലിറ്റർ, ഇൻലൈൻ-ഫോർ ടർബോ-ഡീസൽ യൂണിറ്റും നിർമ്മാതാക്കൾ അവതരിപ്പിച്ചിരുന്നു. രണ്ടാം തലമുറ മോഡൽ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ് ഇന്നോവയ്ക്ക് ഒട്ടനവധി മിഡ്-സൈക്കിൾ ഫെയ്‌സ്‌ലിഫ്റ്റ് അപ്‌ഡേറ്റുകൾ ലഭിച്ചു എന്നത് ശ്രദ്ധേയമാണ്. അവയിൽ തന്നെ ടൈപ്പ് 4 മോഡലിന് ഒരു പ്രത്യേക ഫാൻബേസ് ഉണ്ട് എന്നതും എടുത്ത് പറയേണ്ടതാണ്.

ടൊയോട്ട ഇന്നോവ ക്രിസ്റ്റ:

ഇന്ത്യയിൽ 2016 ഓട്ടോ എക്‌സ്‌പോയിൽ ടൊയോട്ട രണ്ടാം തലമുറ ഇന്നോവ പ്രദർശിപ്പിച്ചു. ഇന്നോവ ക്രിസ്റ്റ എന്നാണ് വിപണിയിലെ എംപിവിയുടെ അടുത്ത തലമുറയ്ക്ക് ബ്രാൻഡ് നൽകിയ പേര്. 2016-ന്റെ മധ്യത്തിൽ ലോഞ്ച് ചെയ്ത ഇന്നോവ ക്രിസ്റ്റ അതിന്റെ മുൻഗാമിയെ അപേക്ഷിച്ച് ഡിസൈനിലും ഇന്റീരിയറിലും ഒരു വഴിത്തിരിവായിരുന്നു. വാഹനം ആധുനികവും സവിശേഷതകളാൽ സമ്പന്നവും കൂടുതൽ ശക്തവും കാര്യക്ഷമവുമായ പവർട്രെയിനുകളുമായിട്ടാണ് വന്നത്.

149 PS/343 Nm റേറ്റുചെയ്ത പവർ ഔട്ട്പുട്ടുകളുള്ള 2.4-ലിറ്റർ ടർബോ-ഡീസൽ, 177 PS പവറും 360 Nm torque ഉം സൃഷ്ടിക്കുന്ന 2.8-ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ചോയിസുകളോടെയാണ് എംപിവി ലഭ്യമായിരുന്നത്. ആദ്യത്തേത് അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി മാത്രം ലഭ്യമായിരുന്നപ്പോൾ, രണ്ടാമത്തേത് അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി കണക്ട് ചെയ്തിരുന്നു. കർശനമായ എമിഷൻ മാനദണ്ഡങ്ങൾ കാരണം ടൊയോട്ട പിന്നീട് 2.8 ലിറ്റർ ഡീസൽ എഞ്ചിൻ ഘട്ടം ഘട്ടമായി നിർത്തലാക്കി. 168 PS പവറും 245 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.7 ലിറ്റർ ഡ്യുവൽ VVTi പെട്രോൾ മോട്ടോർ ഉപയോഗിച്ചാണ് ഇത് മാറ്റി സ്ഥാപിച്ചത്. രണ്ടാം തലമുറ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ 2020 നവംബറിൽ ഇന്ത്യയിൽ അവതരിപ്പിച്ചു. ബിഎസ് VI-കംപ്ലയിന്റ് 2.7 ലിറ്റർ പെട്രോൾ എഞ്ചിനൊപ്പം 2.4 ലിറ്റർ ഡീസൽ മോട്ടോറുമായിരുന്നു ഇതിന് കരുത്തേകിയിരുന്നത്. ഫെയ്‌സ്‌ലിഫ്റ്റിന്റെ ഭാഗമായി, പുതിയ ഗ്രില്ല്, പുതിയ ബമ്പറുകൾ, ട്വീക്ക് ചെയ്‌ത ടെയിൽ ലൈറ്റുകൾ, പുതിയ അലോയി വീലുകൾ എന്നിവയുൾപ്പെടെ പുത്തൻ പുറംഭാഗം ഇന്നോവ ക്രിസ്റ്റ അവതരിപ്പിച്ചു.

Qualis മുതൽ Hycross വരെ! 22 വർഷം നീളുന്ന TOYOTA INNOVAtion

ടൊയോട്ട ഇന്നോവ ഹൈക്രോസ്:

ജാപ്പനീസ് വാഹന നിർമ്മാതാക്കൾ മൂന്നാം തലമുറ ഇന്നോവ ഹൈക്രോസ് 2022 നവംബർ 25 -ന് ഇന്ത്യയിൽ അനാവരണം ചെയ്തു. ഈ തലമുറയുടെ അപ്‌ഡേറ്റ് ഇന്നോവയിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്, പുതിയ മോണോകോക്ക് ഷാസിയും ചങ്കി ക്ലാഡിംഗോടുകൂടിയ എസ്‌യുവി ശൈലിയിലുള്ള പുറംഭാഗവും ഇതിൽ ഉൾപ്പെടുന്നു. വാഹനത്തിന് 4,755 mm നീളവും 1,850 mm വീതിയും 1,795 mm ഉയരവും 2,850 mm വീൽബേസും ഉണ്ട്.

അഞ്ചാം തലമുറ സെൽഫ് ചാർജിംഗ് സ്ട്രോംഗ് ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കിയ 2.0 ലിറ്റർ ഇൻലൈൻ-ഫോർ പെട്രോൾ TNGA എഞ്ചിനാണ് ഇന്നോവയ്ക്ക് കരുത്തേകുന്നത്. ഈ പവർട്രെയിൻ ഒരു e-CVT ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു. ഇത് ഒരു നോൺ-ഹൈബ്രിഡ് പതിപ്പിൽ അതായത് 2.0 -ലിറ്റർ പെട്രോൾ TNGA മോട്ടോറുമായി ലഭിക്കുന്നു. കൂടാതെ ഒരു CVT ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഈ യൂണിറ്റിറ്റ് ബന്ധിപ്പിച്ചിരിക്കുന്നു. ഹൈബ്രിഡ് പവർട്രെയിൻ 186 PS പവറും 188 Nm torque ഉം ഉൽപ്പാദിപ്പിക്കുന്നു, അതേസമയം പെട്രോൾ മാത്രമുള്ള പവർട്രെയിൻ 174 PS 205 Nm torque ഉം സൃഷ്ടിക്കുന്നു. 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, 7.0 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ, പവർഡ് ഡ്രൈവർ സീറ്റ്, ഓട്ടോ-ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, വയർലെസ് ഫോൺ ചാർജിംഗ് പാഡ്, യുഎസ്ബി ടൈപ്പ്-C, ഡ്യുവൽ സോൺ ടെമ്പറേച്ചർ കൺട്രോൾ (മുന്നിലും രണ്ടാം നിരയും), ടൊയോട്ടയുടെ കണക്റ്റഡ് കാർ സവിശേഷതകൾ തുടങ്ങി നിരവധി സവിശേഷതകളോടെ ഇന്നോവ ഹൈക്രോസ് സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ ആദ്യമായി, ഇത് ADAS-നോടൊപ്പം വരുന്നു. 2023 ന്റെ തുടക്കത്തിൽ ടൊയോട്ട ഇന്നോവ ഹൈക്രോസ് ഇന്ത്യയിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Qualis to hycross 22 years of toyota mpv innovation expalined
Story first published: Friday, December 9, 2022, 19:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
X