വിദേശ മലയാളികളുടെ ശ്രദ്ധയ്ക്ക്, സർപ്രൈസ് വെളളപ്പൊക്കത്തിൽ നിന്ന് വാഹനം എങ്ങനെ സംരക്ഷിക്കാം

ഗൾഫ് മലയാളികൾ കുറച്ച് ദിനസങ്ങളായി വെളളപ്പൊക്കത്തിൽ മുങ്ങിയിരിക്കുകയായിരുന്നല്ലോ, ഒരുപാട് വാഹനങ്ങൾ വെളളത്തിൽ മുങ്ങിപോകുകയും ഒരുപാട് നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഇവിടെയാണ് വാഹനങ്ങളുടെ ഇൻഷുറൻസിനും അത് പോലെ തന്നെ അപ്രതീക്ഷിത് വെള്ളപ്പൊക്കത്തിൽ നിങ്ങളുടെ വാഹനം എങ്ങനെ സംരക്ഷിക്കാം എന്ന കാര്യങ്ങൾക്ക് പ്രാധാന്യം കൂടുന്നത്.

ആഡംബര കാറുകൾ ഉൾപ്പടെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച വാഹനങ്ങൾ കാണാൻ കഴിയുന്ന ഒരു സ്ഥലമാണ് യുഎഇ. അത് കൊണ്ട് തന്നെ പെട്ടെന്നുളള വെളളപ്പൊക്കത്തിൽ പല കാറുടമകളും പകച്ചു പോയി. ഇങ്ങനെയുളള സമയത്ത് നിങ്ങളുടെ കാറുകൾ എങ്ങനെ സംരക്ഷിക്കാം എന്നാണ് നമ്മൾ ഇവിടെ പങ്കു വയ്ക്കാൻ പോകുന്നത്. കൂടുതലറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

അദ്യമായി നിങ്ങളുടെ വാഹനത്തിന് ഇൻഷുറൻസ് പരിരക്ൽ ഉറപ്പാക്കുക എന്നതാണ് പ്രധാനമായി ചെയ്യേണ്ടത്.അതിൽ വെളളപ്പൊക്കത്തിൽ നിന്നുളള കവറേജ് ഉണ്ട് എന്ന് പ്രത്യേകം ശ്രദ്ധിക്കുക. ഒരു കോംബ്രിഹൻസിവ് ഇൻഷുറൻസാണ് നിങ്ങൾ എടുക്കുന്നതെങ്കിൽ അതിൻ്റെ നിബന്ധനകൾ മുഴുവനായി വായിച്ചു നോക്കുകയും അതിൽ വെളളപ്പൊക്കത്തിൽ നിന്നുളള പരിരക്ഷ ഉണ്ട് എന്ന് ഉറപ്പാക്കുകയും വേണം. ഇനി അഥവാ ഇല്ലെങ്കിൽ അത് കൂട്ടിച്ചേർക്കാനായി പ്രത്യേകം ശ്രദ്ധിക്കുക. മറ്റൊരു തെരഞ്ഞെടുക്കുന്നതും നല്ലത് തന്നെ.

അടുത്തതായി ശ്രദ്ധിക്കേണ്ടത് നിങ്ങളുടെ വാഹനം ഉയരമുളള സ്ഥലത്ത് പാർക്ക് ചെയ്യാൻ ശ്രദ്ധിക്കുക എന്നതാണ്. കാരണം വെളളപ്പൊക്കവും മഴയും ഒന്നും നമ്മളുടെ നിയന്ത്രണത്തിൽ നിൽക്കുന്നത് അല്ലാത്തത് കൊണ്ട് തന്നെ ഏത് നിമിഷവും ഇത് സംഭവിക്കാം. നിങ്ങൾ സ്ഥിരമായി പാർക്ക് ചെയ്യുന്ന സ്ഥലം വെളളം കയറാൻ സാധ്യതയുളളതാണെങ്കിൽ എത്രയും പെട്ടെന്ന് വാഹനം ഉയർന്ന് സ്ഥലത്തേക്ക് മാറ്റിയിടാൻ വൈകരുത്.

റോഡിലൂടെ പോകുമ്പോൾ താഴ്ന്ന പ്രദേശങ്ങളിലൂടെ പോകാതിരിക്കുക, കാരണം അവിടെ പെട്ടെന്ന് വെളളക്കെട്ടുകൾ ഉണ്ടാകാനുളള സാധ്യത കൂടുതലാണ്. അത് പോലെ തന്നെ സുരക്ഷ മുന്‍നിര്‍ത്തി അപരിചിതമായ റോഡുകള്‍ ഒഴിവാക്കി പരിചയമുള്ള റോഡുകളിലൂടെയാക്കണം യാത്ര. വെള്ളം കയറിയാല്‍ റോഡിന്റെ യഥാര്‍ത്ഥ അവസ്ഥ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കില്ല. സമുദ്രനിരപ്പില്‍ നിന്ന് താഴ്ന്ന പ്രദേശത്ത് കൂടിയുള്ള അപരിചിതമായ റോഡുകളിലൂടെ പോയാല്‍ എഞ്ചിനിലും എന്തിനേറെ പറയുന്നു ഇന്റീരിയറിലടക്കം വെള്ളം കയറിയേക്കാം.

നിങ്ങളുടെ വാഹനത്തിൻ്റെ ടയറിന്റെ പകുതിയേക്കാൾ പൊക്കത്തിൽ വെള്ളമുണ്ടെന്ന് കണ്ടാൽ വണ്ടി നിർത്തുക. കാരണം സാധാരണയായി, എക്‌സ്‌ഹോസ്റ്റ് സിസ്റ്റം ടയറിന്റെ പകുതി ഉയരത്തിന് സമാന്തരമായിട്ടാണ് സ്ഥാപിച്ചിരിക്കുന്നത്. എക്‌സ്‌ഹോസ്റ്റ് സിസ്റ്റത്തിലേക്ക് വെള്ളം ഒഴുകാനുള്ള സാധ്യത സൃഷ്ടിക്കുകയും, കാറിന് കേടുപാടുകൾ വരികയും ചെയ്യും.

അംഗീകൃത സർവീസ് സെന്ററിൽ വിളിച്ച് ഒരു വിദഗ്ദ്ധനെക്കൊണ്ട് കാർ വലിച്ചുകൊണ്ടുപോകുന്നതാണ് ഉചിതം. ഇതാണ് ശരിയായ ആദ്യ തീരുമാനങ്ങളിൽ ഒന്ന്. പക്ഷേ, വാഹനങ്ങൾ സ്വയം പരിപാലിക്കാൻ ഇഷ്ടപ്പെടുന്ന ചിലരുണ്ട്. ഇത്തരക്കാർ ശ്രദ്ധിക്കേണ്ട ആദ്യ കാര്യങ്ങളിൽ ഒന്ന് പറയാം. ആദ്യമേ കാർ സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുന്നതാവും പലരും ചെയ്യുന്ന കാര്യം. എന്നാൽ വാഹനത്തിനുള്ളിൽ വെള്ളം കയറി എന്ന് തോന്നിയാൽ ഒരു കാരണവശാലും വാഹനം സ്റ്റാർട്ട് ചെയ്യാതിരിക്കുക.

സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചാൽ എഞ്ചിനുള്ളിൽ വെള്ളം കയറി പണിയാവാൻ സാധ്യതയുണ്ട്. എഞ്ചിൻ സ്റ്റാർട്ടിംഗ് മാത്രമല്ല, വാഹനത്തിലെ ഏതെങ്കിലും ഇലക്ട്രിക്കൽ സിസ്റ്റം പോലും ഓണാക്കാൻ ശ്രമിക്കരുത്. കൂടാതെ കാർ പൂർണമായും ഉണങ്ങാൻ അനുവദിക്കുകയും പ്രോസസ് വേഗത്തിലാക്കാൻ ആവശ്യമെങ്കിൽ ഒരു പോർട്ടബിൾ ഫാൻ ഉപയോഗിക്കുകയും ചെയ്യുക. ഇത്തരം കാര്യങ്ങൾ എല്ലാം ഓർമ്മയിൽ വയ്ക്കുക. നിങ്ങളുടെ വാഹനം ഇത്തരത്തിൽ മുങ്ങിപോയ അനുഭവം ഉണ്ടെങ്കിൽ ഞങ്ങളുമായി പങ്കുവയ്ക്കാൻ മറക്കരുതേ.

More from DriveSpark

Article Published On: Tuesday, April 23, 2024, 14:14 [IST]
English summary
Quick tips to uae residents protect your vehicle from damage caused by flood
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X