പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര

മെർസിഡീസ് ബെൻസിൻ്റെ എസ്‌യുവി സ്വന്തമാക്കാത്ത ബോളിവുഡ് സെലിബ്രിറ്റികൾ കുറവാണ് എന്ന് വേണം പറയാൻ. ലിസ്റ്റിലേക്ക് പ്രശസ്ത നിർമാതാവായ ആർ ബാൽക്കി എന്നറിയപ്പെടുന്ന ആർ ബാലകൃഷ്ണൻ കൂട്ടിചേർത്ത് വേണം ഇനി വായിക്കാൻ. ഒബ്സിഡിയൻ കറുപ്പ് നിറമാണ് പുതിയ മെഴ്‌സിഡസ് ബെൻസ് ജിഎൽഇ അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്.

ജിഎൽഇ മോഡലിനെ കുറിച്ച് വിശദമായി നോക്കുകയാണെങ്കിൽ രണ്ട് ഉയർന്ന വേരിയൻ്റുകളിലും GLE ലഭ്യമാണ് എന്നതാണ് പ്രത്യേകത. ഒബ്സിഡിയൻ ബ്ലാക്ക് കൂടാതെ, പോളാർ വൈറ്റ്, സെലനൈറ്റ് ഗ്രേ, ഹൈടെക് സിൽവർ, സോഡലൈറ്റ് ബ്ലൂ എന്നീ നിറങ്ങളിലും GLE ലഭ്യമാണ്. രണ്ട് വേരിയന്റുകളിൽ എത്തുന്ന ഈ ലക്ഷ്വറി എസ്‌യുവിക്ക് 96.40 ലക്ഷം രൂപ മുതൽ 1.15 കോടി രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. രണ്ട് ഡീസൽ എഞ്ചിനുകളിലും ഒരു പെട്രോൾ എഞ്ചിനിലും വരുന്ന മെർസിഡീസ് ബെൻസ് GLE ഫെയ്‌സ്‌ലിഫ്റ്റിന്റെ ഏത് വേരിയന്റാണ് ആർ ബാലകൃഷ്ണൻ ഗരാജിലെത്തിച്ചിരിക്കുന്നതെന്ന് ഇപ്പോൾ വ്യക്തമല്ല.

ഡിസൈനിലേക്ക് നോക്കിയാൽ ആഡംബര കാറിന്റെ എല്ലാ ഭംഗിയും ഉൾക്കൊള്ളിച്ചാണ് ജർമൻ വാഹന നിർമാതാക്കൾ പുതിയ GLE എസ്‌യുവിയും പണിതിറക്കിയിരിക്കുന്നത്. മുൻവശത്ത് പുതുക്കിയ സിംഗിൾ-സ്ലാറ്റ് ഗ്രില്ലും എൽഇഡി ഹെഡ്‌ലൈറ്റ്, ഫ്രണ്ട് ബമ്പർ, പുതുക്കിയ ടെയിൽ ലൈറ്റ്, അലോയ് വീലുകൾ എന്നിവയാണ് വാഹനത്തെ എല്ലാവരുടേയും പ്രിയപ്പെട്ടതാക്കുന്നത ഘടകങ്ങൾ. ആഡംബരമേകുന്ന യാത്രകൾക്കായി മെയ്ബാക്ക് GLS ലക്ഷ്വറി എസ്‌യുവിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നവീകരിച്ച അകത്തളമാണ് മെർസിഡീസ് ബെൻസ് GLE മോഡലിൽ ഒരുക്കിയിട്ടുള്ളത്.

കപ്പാസിറ്റീവ് ടച്ച് കൺട്രോൾ പാനലുകളുള്ള മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, ഏറ്റവും പുതിയ MBUX സിസ്റ്റമുള്ള അപ്‌ഡേറ്റ് ചെയ്‌ത ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, സ്ലൈഡിംഗ് ഫംഗ്‌ഷനോടുകൂടിയ റീക്ലൈനബിൾ സീറ്റുകൾ എന്നീ സവിശേഷതകളാണ് എസ്‌യുവിയുടെ പ്രധാനപ്പെട്ട കാര്യങ്ങൾ. ഏതൊരു ബെൻസ് പ്രേമിയേയും ആകർഷിക്കുന്ന നിരവധി ഫീച്ചറുകൾ വാഹനത്തിൽ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതാണ് പ്രത്യേകത.

ഇതോടൊപ്പം തന്നെ ഇലക്ട്രിക്കലി ഓപ്പറേറ്റ് ചെയ്യാവുന്ന സൺ ബ്ലൈൻ്റുകൾ, ഫാസ്റ്റ് ചാർജിംഗ് യുഎസ്ബി-സി പോർട്ടുകൾ, 4-സോൺ ക്ലൈമറ്റ് കൺട്രോൾ ബർമെസ്റ്റർ സറൗണ്ട് സൗണ്ട് സിസ്റ്റം, 360-ഡിഗ്രി വ്യൂ ക്യാമറകൾ, ആക്റ്റീവ് പാർക്കിംഗ് അസിസ്റ്റ്, കൂടാതെ ജെസ്റ്റർ നിയന്ത്രിത, പവർഡ് ടെയിൽഗേറ്റ്, ബ്ലൈൻഡ് സ്പോട്ട് അസിസ്റ്റൻസ് സിസ്റ്റം, 9 എയർബാഗുകൾ തുടങ്ങിയ ഫീച്ചറുകളുടെ അകമ്പടിയും വാഹനത്തിനെ ആഡംബര പൂർണമാക്കുന്നുണ്ട്.

മുകളിൽ പറഞ്ഞതു പോലെ മെർസിഡീസ് ബെൻസ് GLE പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. എൻട്രി ലെവൽ 300d വേരിയന്റിന് 265 bhp പവറിൽ 550 Nm torque ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ് തുടിപ്പേകുന്നത്. 375 bhp കരുത്തിൽ 500 Nm torque സൃഷ്ടിക്കുന്ന 3.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് GLE 450 മോഡൽ ഉപയോഗിക്കുന്നത്.

ടോപ്പ്-എൻഡ് 450d ഡീസൽ വേരിയൻ്റ് മോഡലിൻ്റെ വിശദാംശങ്ങളിലേക്ക് വന്നാൽ 362 bhp പവറിൽ 750 Nm torque നൽകുന്ന 3.0 ലിറ്റർ ടർബോചാർജ്ഡ് എഞ്ചിനാണ് ലക്ഷ്വറി എസ്‌യുവി ഉപയോഗിക്കുന്നത്. മൂന്ന് എഞ്ചിൻ ഓപ്‌ഷനുകൾക്കും 48V മൈൽഡ് ഹൈബ്രിഡ് സിസ്റ്റം ലഭിക്കുന്നത് പെർഫോമൻസും കാര്യക്ഷമതയും വർധിപ്പിക്കാൻ സഹായിക്കും. എല്ലാ എഞ്ചിൻ ഓപ്ഷനുകളും 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. ഇത് ജർമൻ ബ്രാൻഡിന്റെ 4MATIC ഓൾ-വീൽ-ഡ്രൈവ് സിസ്റ്റം വഴി നാല് വീലുകളിലേക്കും പവർ അയയ്ക്കുകയും ചെയ്യുന്നുണ്ട്.

ഏതൊരു വാഹന പ്രേമിയുടേയും ഇഷ്ടവാഹനമാണ് മെർസിഡാസ് ബെൻസ് എന്നത്. നിങ്ങൾക്ക് സ്വന്തമായി ബെൻസിൻ്റെ ഏതെങ്കിലും മോഡലുണ്ടോ, അല്ലെങ്കിൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുണ്ടോ എങ്കിൽ നിങ്ങളുടെ സ്വപ്നം ഞങ്ങളുമായി പങ്കുവയ്ക്കാൻ മറക്കരുതേ. നിങ്ങൾ ഒരു ബെൻസ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുണ്ടോ, എങ്കിൽ ഏത് മോഡലാണ് എന്നും ഞങ്ങളുമായി പങ്കുവയ്ക്കുക, നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ബോക്സിൽ രേഖപ്പെടുത്തുക.

More from DriveSpark

Article Published On: Thursday, April 18, 2024, 19:54 [IST]
English summary
R balakrishnan famous filmmaker bought mercedes benz gle photos goes viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X