സ്റ്റണ്ട് ബൈക്ക് എന്നാല്‍ ഇതാണ്! ഇതാണ്!!

ബൈക്ക് സ്റ്റണ്ട് എന്നാല്‍ സിഗ്നലില്‍ വാഹനങ്ങള്‍ നിലയ്ക്കുന്ന ഒന്നോ രണ്ടോ നിമിഷം കാട്ടിക്കൂട്ടുന്ന മുന്നും പിന്നും പൊന്തിക്കലാണെന്ന തെറ്റുധാരണ നിലവിലുണ്ട്. ഇക്കാരണത്താല്‍ തന്നെ ആളുകള്‍ക്ക് 'വീലി പയ്യന്മാരെ' കാണുന്നതുതന്നെ വെറുപ്പാണ്. സ്റ്റണ്ട് എന്നു കേള്‍ക്കുന്നത് അലര്‍ജിയാണ്. എന്നാല്‍ യഥാര്‍ത്ഥ ബൈക്ക് സ്റ്റണ്ട് കാണാത്തവരാണ് മിക്കവാറും നമ്മുടെ വീലിപ്പയ്യന്‍സ്. സംരക്ഷിക്കപ്പെടേണ്ട യാതൊന്നും തന്നെ തലയിലില്ലാത്തതിനാല്‍ ഇവര്‍ ഹെല്‍മെറ്റ് പോലും ധരിക്കാറില്ല.

മേല്‍പ്പറഞ്ഞ പ്രശ്‌നങ്ങളാല്‍, യഥാര്‍ത്ഥ സ്റ്റണ്ട് ഇതൊന്നുമല്ല എന്ന് ധരിപ്പിക്കേണ്ടണ്ടത് ഒരാവശ്യമായി മാറിയിട്ടുണ്ട്. ഇവിടെ റാഫേല്‍ പാസിയര്‍ബെക്ക് എന്ന ബൈക്ക് സ്റ്റണ്ടുകാരന്റെ പ്രകടനം കാണാം. സ്റ്റണ്ട് ഗ്രാന്‍ഡ് പ്രീ 2013ല്‍ വെച്ച് നടത്തിയ ഈ പ്രകടനം റാഫേലിന് ലോകത്തെമ്പാടുമായി വന്‍ ആരാധകനിരയെ നേടിക്കൊടുക്കുകയുണ്ടായി.

Rafal Pasierbek In Stunt Riding World

കാവസാക്കി സെഡ്എക്‌സ് 636 ബൈക്കിലാണ് റാഫേലിന്റെ പ്രകടനം. വലിയ തോതില്‍ മോഡിഫൈ ചെയ്തിട്ടുണ്ട് റാഫേല്‍ ഈ ബൈക്കിനെ. ഫെയറിംഗ് പൂര്‍ണമായും എടുത്തു മാറ്റിയിരിക്കുന്നു.

Rafal Pasierbek In Stunt Riding World

പോളണ്ടുകാരനാണ് 25കാരനായ റാഫാല്‍ പാസിയര്‍ബക്ക്. തന്റെ ഏഴാം വയസ്സുമുതല്‍ ബൈക്ക് റൈഡ് ചെയ്യുന്നുണ്ട് ഇദ്ദേഹം. തന്റെ മിുത്തച്ഛനാണ് ആദ്യമായി ബൈക്കില്‍ കയറാന്‍ അവസരമൊരുക്കിയതെന്ന് പറയുന്നു റാഫാല്‍. 15 വയസ്സ് പ്രായമുള്ളപ്പോള്‍ റാഫാലിന്റെ അമ്മ ഒരു ജാപ്പനീസ് ബൈക്ക് വാങ്ങി നല്‍കി. സുസൂക്കി ആര്‍ജി80 ആയിരുന്നു അത്.

Rafal Pasierbek In Stunt Riding World

സ്റ്റണ്ടര്‍13 എന്ന ഇരട്ടപ്പേര് സ്വയം സ്വീകരിച്ചിരിക്കുന്നു റാഫാല്‍. 13 എന്ന നമ്പര്‍ തനിക്ക് നിറയെ ഭാഗ്യം കൊണ്ടുവന്നിട്ടുണ്ടെന്നാണ് റാഫാല്‍ പറയുന്നത്.

Rafal Pasierbek In Stunt Riding World

റാഫാലിന്റെ സ്വിച്ച്ബാക്ക് റൈഡുകള്‍ വളരെ പ്രശസ്തമാണ്. അടുത്ത താളിലെ വീഡിയോയിലെ പ്രകടനത്തിലും സ്വിച്ച്ബാക്ക് റൈഡ് കാണാം.

Video

വീഡിയോ

More from DriveSpark

Article Published On: Friday, November 22, 2013, 14:50 [IST]
English summary
Rafal Pasierbek, a stunt biker who is known as atunter13 in the stuntriding world.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X