ഒരുകാലത്ത് സൈക്കിള്‍ വാങ്ങാന്‍ പറ്റാതിരുന്നവന്‍ ഇന്ന് റോള്‍സ് റോയ്‌സ് ഉടമ; പ്രചോദനമാണ് ഈ കണ്ണൂര്‍ക്കാരന്‍

ആഡംബര കാറുകളുടെ തറവാടായ കേരളത്തിലേക്ക് ഒരു പുത്തന്‍ റോള്‍സ് റോയ്‌സ് (Rolls-Royce) കൂടി എത്തിച്ചേര്‍ന്നിരിക്കുകയാണ്. പ്രമുഖ ആഗോള ബിസിനസ് സംരംഭമായ ജുമാന ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ (Jumana Group) ഉടമയും വ്യവസായിയുമായ റാഫി ആയിച്ചസ് ആണ് ഈ പുത്തന്‍ ബ്രിട്ടീഷ് ആഡംബര കാര്‍ സ്വന്തമാക്കിയത്. രാജ്യത്തെ അതിസമ്പന്നരുടെ ഗരാജുകള്‍ അലങ്കരിക്കുന്ന റോള്‍സ് റോയ്‌സ് നിരയിലേക്ക്, ഏറ്റവും പുതിയ പതിപ്പായ റോള്‍സ് റോയ്‌സ് ഗോസ്റ്റ്' (Rolls-Royce Ghost) മോഡലാണ് കണ്ണൂര്‍ സ്വദേശി വാങ്ങിയത്.

റാഫി ആയിച്ചസും അദ്ദേഹത്തിന്റെ കുടുംബവും ചേര്‍ന്ന് റോള്‍സ് റോയ്‌സ് ഡീലര്‍ഷിപ്പില്‍ നിന്നും വാഹനം ഡെലിവറി എടുക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇതിനകം തരംഗമായിക്കഴിഞ്ഞു.ഒരുകാലത്ത് ഒരു സൈക്കിള്‍ പോലും വാങ്ങാന്‍ ശേഷിയില്ലാത്ത നിലയില്‍ നിന്ന് ശതകോടീശ്വരന്‍മാര്‍ സ്വന്തമാക്കുന്ന നിലയിലേക്കുള്ള റാഫിയുടെ ജീവിതം ആരെയും പ്രചോദിപ്പിക്കുന്നതാണ്. കഠിനാധ്വാനവും നിശ്ചയദാഢ്യവും കൊണ്ട് ഉയരങ്ങള്‍ കീഴടക്കിയ ഇദ്ദേഹത്തിന്റെ കഥ ബിസിനസില്‍ വിജയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു പാഠപുസ്തകമാക്കാം.

keralas latest rolls royce owner rafi ayichss

റോള്‍സ് റോയ്സ് സെഡാന്‍ എന്ന നിലയില്‍ ഗോസ്റ്റിനെ കൂടുതല്‍ ലളിതവും ഡ്രൈവര്‍-കേന്ദ്രീകൃതവുമായാണ് കണക്കാക്കുന്നത്. ഫാന്റത്തിനേക്കാള്‍ ചെറുതാണെങ്കിലും ബ്രാന്‍ഡിന്റെ സിഗ്‌നേച്ചര്‍ സൈലന്റ് ക്യാബിന്‍, V12 എഞ്ചിന്‍, ഹാന്‍ഡ്ക്രാഫ്റ്റഡ് ഇന്റീരിയര്‍ എന്നിവ ഇപ്പോഴും ഇതില്‍ ലഭ്യമാണ്. സ്റ്റാന്‍ഡേര്‍ഡ്, എക്‌സ്റ്റെന്‍ഡഡ്, ബ്ലാക്ക് ബാഡ്ജ് പതിപ്പുകളില്‍ ഇത് ലഭ്യമാണ്.

ഇന്ത്യയില്‍, റോള്‍സ് റോയ്സ് ഗോസ്റ്റ് സീരീസ് II മോഡലിന്റെ എക്‌സ്-ഷോറൂം വില 8.95 കോടി മുതല്‍ 10.52 കോടി രൂപ വരെയാണ്. എന്നാല്‍ ഉപഭോക്താക്കളുടെ താല്‍പര്യപ്രകാരം വരുത്തുന്ന ആഡ്-ഓണ്‍ മാറ്റങ്ങളും കസ്റ്റമൈസേഷനും അനുസരിച്ച് വാഹനത്തിന്റെ ഓണ്‍-റോഡ് വില ഇതിലും വളരെ ഉയര്‍ന്നതായിരിക്കും.

keralas latest rolls royce owner rafi ayichss

മെക്കാനിക്കല്‍ വശങ്ങളിലേക്ക് നോക്കിയാല്‍ 6.75 ലിറ്റര്‍, ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് V12 പെട്രോള്‍ എഞ്ചിനാണ് ആഡംബര സെഡാന് കരുത്ത് പകരുന്നത്. ഈ എഞ്ചിന്‍ പരമാവധി 563 bhp പവറും 850 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ഈ കരുത്തുറ്റ എഞ്ചിന്‍ 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായാണ് ഘടിപ്പിച്ചിരിക്കുന്നത്.

ഭീമന്‍ വാഹനമാണെങ്കിലും നിശ്ചലാവസ്ഥയില്‍ നിന്നും മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ റോള്‍സ് റോയ്‌സ് ഗോസ്റ്റിന് വെറും 4.8 സെക്കന്‍ഡുകള്‍ മാത്രം മതി. റോള്‍സ് റോയ്‌സ് കാറുകളുടെ ഏറ്റവും വലിയ സവിശേഷത അവ നല്‍കുന്ന അസാധ്യമായ യാത്രാസുഖമാണ്. ഇതിനായി ഈ വാഹനത്തില്‍ അത്യാധുനിക 'പ്ലാനര്‍ സസ്‌പെന്‍ഷന്‍ സിസ്റ്റം' (Planer Suspension System) കമ്പനി ഒരുക്കിയിട്ടുണ്ട്.

keralas latest rolls royce owner rafi ayichss

റോഡിലെ കുഴികളും തടസങ്ങളും ക്യാമറ വഴി മുന്‍കൂട്ടി കണ്ട് സസ്‌പെന്‍ഷന്‍ സ്വയം ക്രമീകരിക്കുന്ന സംവിധാനമാണിത്. ഇതിലൂടെ മാജിക് കാര്‍പെറ്റ് റൈഡ് (Magic Carpet Ride) അഥവാ വായുവില്‍ ഒഴുകി നീങ്ങുന്നതുപോലുള്ള അനുഭൂതിയാണ് യാത്രക്കാര്‍ക്ക് ലഭിക്കുന്നത്. ഇതിനുപുറമെ ഓള്‍-വീല്‍ ഡ്രൈവ് (AWD), ഓള്‍-വീല്‍ സ്റ്റിയറിംഗ് എന്നീ സാങ്കേതിക സവിശേഷതകളും വാഹനത്തിന്റെ നിയന്ത്രണം സുഗമമാക്കാന്‍ സഹായിക്കുന്നു.വാഹനത്തിന്റെ ഇന്റീരിയറിലേക്ക് കടന്നാല്‍ പൂര്‍ണമായും ശബ്ദരഹിതമായ ശാന്തവുമായ അന്തരീക്ഷമാണ് ഒരുക്കിയിരിക്കുന്നത്.

ഇതിനായി മികച്ച ശബ്ദപ്രതിരോധ സാമഗ്രികളാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. പ്രശസ്തമായ സ്റ്റാര്‍ലൈറ്റ് ഹെഡ്ലൈനര്‍, മികച്ച ലെതര്‍ സീറ്റുകള്‍, കസ്റ്റമൈസ്ഡ് ഓഡിയോ സിസ്റ്റം എന്നിവ ക്യാബിനെ ആഡംബരപൂര്‍ണമാക്കുന്നു. മുന്‍ സീറ്റിലും പിന്‍സീറ്റിലും ഇരുന്ന് ആസ്വദിക്കാന്‍ കഴിയുന്ന ഒരു റോള്‍സ് റോയ്സ് ആഗ്രഹിക്കുന്ന ഉപഭോക്താക്കളെയാണ് ഗോസ്റ്റ് ആകര്‍ഷിക്കുന്നത്. ഡ്രൈവറെ വെച്ച് കൊണ്ടുനടക്കാന്‍ കഴിയുന്നത്ര ആഡംബരപൂര്‍ണമാണെങ്കിലും സ്വയം ഓടിക്കാന്‍ ഇഷ്ടപ്പെടുന്ന ഉടമകളെ ഇത് നിരാശപ്പെടുത്തുന്നില്ല.

Article Published On: Thursday, July 2, 2026, 9:56 [IST]
English summary
Rafi ayichss jumana group keralas latest rolls royce ghost owner viral video
കൂടുതല്‍... #auto news #india #luxury car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X