20 കോടിയുടെ സ്വത്തുണ്ട്, പക്ഷേ സ്വന്തമായി കാറില്ല! ഇത്ര സിമ്പിളാണോ രാഹുല്‍ ഗാന്ധി

രാഷ്ട്രീയ നേതാവെന്ന നിലയില്‍ തന്നെ എഴുതിത്തള്ളാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തെളിയിച്ച പൊതുതെരഞ്ഞെടുപ്പാണ് കഴിഞ്ഞിരിക്കുന്നത്. 400 സീറ്റ് നേടുമെന്ന വീരവാദങ്ങളുമായി എത്തിയ ബിജെപിയെയും സഖ്യകക്ഷികളെയും 300-ന് താഴെ സീറ്റുകളില്‍ ഒതുക്കി രാഹുലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസും ഇന്ത്യ സഖ്യവും ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. കേന്ദ്രത്തില്‍ അധികാരം പിടിക്കാന്‍ സാധിച്ചില്ലെങ്കിലും വിശാല പ്രതിപക്ഷത്തിന് മുന്നോട്ടുള്ള പ്രയാണത്തിന് ഊര്‍ജ്ജം നല്‍കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് പുറത്തുവന്നിരിക്കുന്നത്. ഏതായാലും ഈ ലേഖനത്തില്‍ നമ്മള്‍ രാഹുല്‍ ഗാന്ധിക്ക് ഏതെങ്കിലും വാഹനങ്ങള്‍ സ്വന്തമായി ഉണ്ടോ?. അദ്ദേഹത്തിന് ബൈക്ക് ആണോ അതോ കാര്‍ ആണോ ഇഷ്ടം എന്നെല്ലാം അറിയാം.

2024 ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ വയനാട്ടില്‍ നിന്നും ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നിന്നും ജനവിധി തേടിയ രാഹുല്‍ രണ്ട് മണ്ഡലങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വെന്നിക്കൊടി പാറിച്ചിരുന്നു. വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പണ വേളയില്‍ രാഹുലിന്റെ സ്വത്തുവിവരങ്ങള്‍ പുറത്തുവന്നിരുന്നു. രേഖകള്‍ പ്രകാരം രാഹുല്‍ ഗാന്ധിക്ക് ആകെയുള്ളത് 20.4 കോടി രൂപയുടെ സ്വത്തുക്കളാണ്. കൈവശമുള്ളത് 55,000 രൂപയും.

rahul gandhi car collection

3.81 കോടി രൂപയുടെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപവും എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക് അക്കൗണ്ടുകളിലായി 26.25 ലക്ഷം രൂപയുടെ സമ്പാദ്യവും 4.3 കോടി രൂപയുടെ ഓഹരി വിപണി നിക്ഷേപവും ഉണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. സത്യവാങ്മൂലം പ്രകാരം പിപിഎഫ് അക്കൗണ്ടിലെ 61.52 ലക്ഷം രൂപയുടെ നിക്ഷേപം കൂടാതെ 4.20 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണവും സ്വന്തമായുണ്ട്.

2024 മാര്‍ച്ചിലെ കണക്കനുസരിച്ച് 15.21 ലക്ഷം രൂപ വിലയുള്ള സോവറിന്‍ ഗോള്‍ഡ് ബോണ്ടുകളും രാഹുല്‍ ഗാന്ധിക്ക് സ്വന്തമായുണ്ട്. എന്നാല്‍ തനിക്ക് സ്വന്തമായി കാറോ റസിഡന്‍ഷ്യല്‍ അപാര്‍ട്‌മെന്റുകളോ സ്വന്തമായി ഇല്ലെന്ന് അദ്ദേഹം വ്യക്താക്കിയിരുന്നു. താന്‍ ഒരു കാര്‍പ്രേമിയല്ലെന്നും മറിച്ച് ബൈക്കുകളോടാണ് ക്രേസ് എന്നും രാഹുല്‍ ഗാന്ധി മുമ്പ് പറഞ്ഞിരുന്നു. ഭാരത് ജോഡോ യാത്രയുടെ സമയത്ത് പാംഗോങ് തടാകത്തിലേക്ക് രാഹുല്‍ നടത്തിയ ബൈക്ക് റൈഡ് വൈറലായി മാറിയിരുന്നു.

rahul gandhi riding bike in ladakh

കെടിഎം ബൈക്കിലായിരുന്നു തെരഞ്ഞെടുക്കപ്പെട്ട റൈഡര്‍മാര്‍ക്കൊപ്പമുള്ള രാഹുലിന്റെ സവാരി. ഡല്‍ഹിയിലെ കാരോള്‍ ബാഗിലെ ബൈക്ക് മെക്കാനിക്കുകളുമായി സംസാരിക്കുന്ന വേളയില്‍ തനിക്ക് ഒരു കെടിഎം 390 മോട്ടോര്‍ സൈക്കിള്‍ ഉണ്ടെന്ന് അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ ആ മോട്ടോര്‍സൈക്കിള്‍ വാങ്ങിയതല്ലാതെ താന്‍ ഓടിക്കാറില്ലെന്നും ഉപയോഗശൂന്യമായി കിടക്കുകയാണെന്നുമാണ് രാഹുല്‍ പറയുന്നത്. സുരക്ഷാ പ്രോട്ടോക്കോള്‍ കാരണമാണ് കെടിഎം 390 ഓടിക്കാന്‍ സാധിക്കാത്തതെന്നാണ് രാഹുല്‍ ഗാന്ധി കാരണമായി പറഞ്ഞത്.

ഇതുകൂടാതെ ജോഡോ യാത്രക്കിടെ മാഷബിള്‍ ഇന്ത്യയുമായുള്ള അഭിമുഖത്തില്‍ ആധുനിക ഫോര്‍-സ്ട്രോക്ക് മോട്ടോര്‍സൈക്കിളുകളേക്കാള്‍ ടൂ-സ്ട്രോക്ക് മോട്ടോര്‍സൈക്കിളുകളെയാണ് താന്‍ ഇഷ്ടപ്പെടുന്നതെന്ന് അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. ഇന്നത്തെ യുവതലമുറയില്‍ നിന്ന് വ്യത്യസ്തമായി താന്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ ആരാധകനല്ലെന്നാണ് രാഹുല്‍ ഗാന്ധി വ്യക്തമാക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളിനേക്കാള്‍ പഴയ ടു-സ്ട്രോക്ക് യമഹ RD350 താന്‍ തെരഞ്ഞെടുക്കുമെന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്.

ഇരുചക്രവാഹനങ്ങളോടുള്ള തന്റെ ഇഷ്ടം വിവരിക്കുന്നതിനിടെ തനിക്ക് സ്വന്തമായി ഒരു കാറില്ലെന്ന കാര്യവും രാഹുല്‍ ഗാന്ധി ആ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതുവരെ തന്നെ കണ്ട എല്ലാ വാഹനങ്ങളും ഉപയോഗത്തിനായി സര്‍ക്കാര്‍ നല്‍കിയ വാഹനങ്ങളാണെന്നാണ് അദ്ദേഹം പറഞ്ഞത്. എംപിയായ രാഹുല്‍ ഗാന്ധിയെ പലപ്പോഴും കണ്ടിട്ടുള്ളത് വെള്ള നിറത്തിലുള്ള ലാന്‍ഡ് ക്രൂയിസര്‍ കാറിലാണ്.

ജാപ്പനീസ് വാഹന നിര്‍മാതാക്കളുടെ ഏറ്റവും ജനപ്രിയമായ എസ്‌യുവികളില്‍ ഒന്നാണ് ലാന്‍ഡ് ക്രൂയിസര്‍. 2.1 കോടി രൂപയാണ് ഈ കാറിന്റെ നിലവില്‍ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. അതേപാലെ തന്നെ ലെക്‌സസ് XL പോെല ഒരു ആഡംബര കാറിലും പലപ്പോഴും രാഹുലിനെ കാണ്ടിട്ടുണ്ട്. എന്നിരുന്നാലും രാഹുലിന്റെ പ്രിയപ്പെട്ട കാര്‍ ടാറ്റ സഫാരിയാണെന്ന് പറയാം. രാഹുല്‍ ഒരുപക്ഷേ ഏറ്റവും കൂടുതല്‍ യാത്ര ചെയ്തിട്ടുണ്ടാകുക ഈ കാറിലായിരിക്കും.

rahul gandhi tata safari

രാഹുലിന്റെ അമ്മയും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയുമായ സോണിയ ഗാന്ധിയും ഈ കാറിലായിരുന്നു സഞ്ചരിച്ചിരുന്നത്. ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ എസ്‌യുവികളിലൊന്നാണ് ടാറ്റ സഫാരി. കരുത്തുറ്റ രൂപകല്‍പന, സുഖപ്രദമായ ക്യാബിന്‍, ഓഫ്-റോഡ് കഴിവുകള്‍ എന്നിവയ്ക്ക് പേരുകേട്ടതാണ് ഇത്. ഗാന്ധി കുടുംബത്തിലെ ടാറ്റ സഫാരി ബുള്ളറ്റ് പ്രൂഫ് കാറാണെന്നാണ് സൂചന.

More from DriveSpark

Article Published On: Wednesday, June 5, 2024, 13:19 [IST]
English summary
Rahul gandhi owns no car have assets worth over rs 20 crore details inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X