രാഹുൽ ഗാന്ധിയുടെ പാങ്കോങ് യാത്ര; ചിത്രങ്ങളും വീഡിയോകളും വൈറൽ

യാത്രകളെ ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തിയാണ് കോൺഗ്രസ് നേതാവായ രാഹുൽ ഗാന്ധി. സുരക്ഷാ പ്രശ്നങ്ങൾ കാരണം തൻ്റെ കെടിഎം ബൈക്ക് ഓടിക്കാൻ സാധിക്കുന്നില്ല എന്ന് രാഹുൽ യുട്യൂബിലൂടെ പറഞ്ഞിരുന്നു. ലഡാക്കിൽ സന്ദർശനം നടത്തുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ശനിയാഴ്ച പാങ്കോങ് തടാകത്തിലേക്ക് ബൈക്കിൽ പോകുന്നതിൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ചില ചിത്രങ്ങൾ രാഹുൽ ഗാന്ധി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലും പങ്കുവച്ചിട്ടുണ്ട്. ഞങ്ങളുടെ പാങ്കോങ് തടാകത്തിലേക്കുള്ള യാത്രയിൽ, എന്റെ അച്ഛൻ പറയാറുണ്ടായിരുന്നു, ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ്." ഇതായിരുന്നു രാഹുൽ ഗാന്ധി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവച്ച ചിത്രങ്ങൾക്ക് അടിക്കുറിപ്പ് നൽകിയിരുന്നത്.

രാഹുൽ ഗാന്ധിയുടെ പാങ്കോങ് യാത്ര; ചിത്രങ്ങളും വീഡിയോകളും വൈറൽ

ലഭിക്കുന്ന റിപോർട്ടുകൾ അനുസരിച്ച് രാഹുൽ ഗാന്ധി തന്റെ പിതാവ് രാജീവ് ഗാന്ധിയുടെ ജന്മദിനമായ ഓഗസ്റ്റ് 20 ന് പാംഗോങ് തടാകത്തിൽ പൂജ അർപ്പിക്കും. ലഡാക്കിലെ പാംഗോങ് തടാകത്തിലേക്ക് രാഹുൽ ഗാന്ധി ബൈക്ക് യാത്ര തുടങ്ങുകയും വെള്ളിയാഴ്ച ലഡാക്കിൽ യൂത്ത് കോൺഗ്രസ് നേതാക്കളുമായും പ്രവർത്തകരുമായും രാഹുൽ സംവാദിക്കുകയും ചെയ്തിരുന്നു, അതിന് ശേഷം അവിടെയൊരു ഫുട്ബോൾ മത്സരവും നടത്തിയിരുന്നു

പിന്നീട് ജില്ലയിൽ ഫുട്ബോൾ മത്സരവും നടത്തി. ആഭ്യന്തര ബ്രാന്‍ഡായ ബജാജുമായി കൈകോര്‍ത്താണ് ഓസ്ട്രിയന്‍ ബ്രാന്‍ഡായ കെടിഎം ഇന്ത്യയില്‍ ബൈക്കുകള്‍ വില്‍ക്കുന്നത്. കെടിഎം 390 ഡ്യൂക്ക്, RC 390, 390 അഡ്വഞ്ചര്‍ എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ കെടിഎം 390 ലഭ്യമാണ്. ആദ്യത്തേത് നേക്കഡും രണ്ടാമത്തേത് സ്പോര്‍ട്‌സ് ബൈക്കും മൂന്നാമത്തേത് അഡ്വഞ്ചര്‍ ബൈക്കുമാണ്.

രാഹുൽ ഗാന്ധിയുടെ പാങ്കോങ് യാത്ര; ചിത്രങ്ങളും വീഡിയോകളും വൈറൽ

ഒരു നേക്കഡ് മോട്ടോര്‍സൈക്കിളാണ് കെടിഎം 390 ഡ്യൂക്ക്. ഷാര്‍പ്പ് ഡിസൈനിനൊപ്പം പെര്‍ഫോന്‍സ് കൊണ്ട് കൂടി പേരുകേട്ട മോഡലാണിത്. 2.97 ലക്ഷം രൂപയാണ് ഈ മോട്ടോര്‍സൈക്കിളിന്റെ പ്രാരംഭ എക്സ്ഷോറൂം വില. 373.27 സിസി സിംഗിള്‍-സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ്, DOHC എഞ്ചിനാണിതിന് കരുത്ത് പകരുന്നത്.

ഈ എഞ്ചിന്‍ 9,000 rpm-ല്‍ 43 bhp പീക്ക് പവറും 7,000 rpm-ല്‍ 37 Nm പരമാവധി ടോര്‍ക്കും പുറപ്പെടുവിക്കുന്നു. ആറ് സ്പീഡ് ഗിയര്‍ബോക്സുമായാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. കെടിഎം RC 390, 390 അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളുകള്‍ക്കും ഇതേ എഞ്ചിനാണ് തുടിപ്പ് പകരുന്നത്. 6 സ്പീഡ് ഗിയര്‍ബോക്സുമായി ഇണചേര്‍ത്ത എഞ്ചിന്‍ അതേ പവര്‍ ഔട്ട്പുട്ടാണ് നല്‍കുന്നത്.

കെടിഎം ഇന്ത്യ പുതുക്കിയ 2023 മോഡൽ ഡ്യൂക്ക് 200 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. 1.96 ലക്ഷം രൂപയുടെ എക്സ്ഷോറൂം വില വരുന്ന മോട്ടോർസൈക്കിളിന് പുത്തൻ എൽഇഡി ഹെഡ്‌ലൈറ്റ് സമ്മാനിച്ചതാണ് പ്രധാന മാറ്റം. പുതിയ എൽഇഡി ഹെഡ്‌ലൈറ്റ് ഓപ്ഷനുള്ള വേരിയന്റിന് നിലവിലുള്ള 200 ഡ്യൂക്കിനെക്കാൾ 3,155 രൂപ കൂടുതലാണ് ചെലവഴിക്കേണ്ടി വരിക.

390 ഡ്യൂക്കിൽ നിന്നുള്ള പുതിയ എൽഇഡി ഹെഡ്‌ലാമ്പ് മാത്രമാണ് മോട്ടോർസൈക്കിളിന് ലഭിക്കുന്ന ഒരേയൊരു മാറ്റം എന്ന കാര്യവും എടുത്തു പറയേണ്ട ഒന്നാണ്. ഇലക്‌ട്രോണിക് ഓറഞ്ച്, മെറ്റാലിക് സിൽവർ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ മോട്ടോർസൈക്കിൾ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാനുമാവും. പുതിയ എൽഇഡി DRL പുത്തൻ എൽഇഡി ഹെഡ്‌ലാമ്പിനൊപ്പം കെടിഎം ഡ്യൂക്ക് 200 മോഡലിലേക്ക് കോർത്തിണക്കിയിരിക്കുന്നത്. ഈ ഹെഡ്‌ലാമ്പ് യൂണിറ്റിന് ബീമിനായി 6 റിഫ്‌ളക്ടറുകളുള്ള 32 എൽഇഡികളുടെ ഒരു ശ്രേണി ലഭിക്കുന്നുവെന്നാണ് കമ്പനി പറയുന്നത്.

ഇലക്ട്രിക് രംഗത്തേക്ക് കൂടി കടക്കാനാണ് കമ്പനിയുടെ ശ്രമം. ഇമോഷന്‍ കണ്‍സെപ്റ്റിനോട് സാമ്യമുള്ള ഒരു സ്പോര്‍ട്ടി, മസ്‌കുലാര്‍ ഇലക്ട്രിക് സ്‌കൂട്ടറാണ് സ്‌പൈ ചിത്രങ്ങളില്‍ ദൃശ്യമാകുന്നത്. യൂറോപ്പില്‍ കണ്ടെത്തിയ സ്‌കൂട്ടറിന് മാക്സി സ്‌കൂട്ടര്‍ ഡിസൈനാണുള്ളത്. സ്പൈ ചിത്രങ്ങളില്‍ നിന്ന് സ്‌കൂട്ടറിന്റെ ബോഡി പാനലുകള്‍ 3D പ്രിന്റഡ് പാര്‍ട്‌സുകളാണെന്ന് തോന്നുന്നത്.

2021-ല്‍ ഹസ്‌ക്വര്‍ണ വെക്ടര്‍ എന്ന പേരില്‍ ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചിരുന്നു. ഏതായാലും ബജാജിന്റെ പുതിയ അകുര്‍ദി പ്ലാന്റില്‍ ആയിരിക്കും ഇത് നിര്‍മിക്കുക. ഹസ്‌കവര്‍ണ വെക്ടര്‍ കണ്‍സെപ്റ്റില്‍ നിന്നുള്ള സൂചനകള്‍ ഒന്നും കാണാത്തതിനാല്‍ തന്നെ ഇത് സ്വീഡിഷ് കമ്പനിയുടെ ഉല്‍പ്പന്നമല്ലെന്ന് പറയാന്‍ പറ്റും. ഹസ്‌ക്വര്‍ണയ്ക്കായി ബജാജ് ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ വികസിപ്പിച്ചെടുക്കുകയാണെങ്കില്‍ വെക്ടറുമായി എന്തെങ്കിലും സാമ്യമുണ്ടാകുമെന്നുറപ്പാണ്.

More from DriveSpark

Article Published On: Saturday, August 19, 2023, 16:45 [IST]
English summary
Rahul gandhi rides ktm 390 duke bike to pangong lake viral photos
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X