സ്വന്തമായി ബെന്‍സും ഔഡിയും; ദേ ഇപ്പോള്‍ 2.80 കോടിയുടെ ലക്ഷ്വറി എസ്‌യുവിയും വാങ്ങി താരദമ്പതികള്‍

ഹിന്ദി ടെലിവിഷന്‍ രംഗത്തെ പ്രയപ്പെട്ട ദമ്പതികളാണ് രാഹുല്‍ വൈദ്യയും ദിഷ പാര്‍മറും. ഹിന്ദി ടിവി സീരിയലുകളില്‍ വേഷമിടുന്ന പ്രമുഖ നടിയാണ് ദിഷ. 2012-ലാണ് ദിഷ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. 'പ്യാര്‍ കാ ദര്‍ദ് ഹേ മീത്താ മീത്ത പ്യാര്‍ പ്യാര' എന്ന ഹിറ്റ് സീരിയലിലെ പങ്കുരി ഗുപ്ത എന്ന കഥാപാത്രമായിരുന്നു ദിഷയെ പ്രശസ്തിയിലേക്ക് ഉയര്‍ത്തിയത്. പിന്നീട് നിരവധി ഹിറ്റ് സീരിയലുകളുടെ ഭാഗമായി. അേതസമയം ഇന്ത്യന്‍ ഐഡല്‍ റിയാലിറ്റി ഷോയിലൂടെ ഉയര്‍ന്ന് വന്ന ഗായകനാണ് രാഹുല്‍ വൈദ്യ.

രാജ്യത്തെ ഏറ്റവും പ്രശസ്തമായ മ്യൂസിക് റിയാലിറ്റി ഷോയുടെ ആദ്യ സീസണിലെ രണ്ടാം റണ്ണറപ്പായിരുന്നു രാഹുല്‍. പിന്നീട് രാഹുല്‍ വൈദ്യ ഗായകന്‍, സംഗീതജ്ഞന്‍ എന്നീ നിലകളില്‍ പേരെടുത്തു. ബിഗ് ബോസ് 14 റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയായി പങ്കെടുക്കുന്നതിനിടെയാണ് രാഹുല്‍ വൈദ്യ ദിഷ പാര്‍മറിനോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. വാലന്‍ൈറന്‍സ് ദിനത്തില്‍ ബിഗ് ബോസ് ഹൗസിനുള്ളില്‍ കയറി ദിഷ രാഹുലിനോട് യെസ് മൂളി. 2021 ജൂലൈയില്‍ മുംബൈയില്‍ വെച്ച് ഇരുവരും വിവാഹിതരായി.

disha parmar rahul vaidya

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ദമ്പതികള്‍ തങ്ങളുടെ ആദ്യത്തെ കണ്‍മണിയെ വരവേറ്റത്. ഇപ്പോള്‍ ഇരുവരുടെയും കുടുംബത്തിലേക്ക് ഒരു പുത്തന്‍ അതിഥി കൂടി എത്തിയിരിക്കുകയാണ്. പുതിയ ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ ലോംഗ് വീല്‍ബേസ് പതിപ്പാണ് ദമ്പതികള്‍ വാങ്ങിയിരിക്കുന്നത്. രാഹുല്‍ വൈദ്യയും ദിഷയും പുതിയ കാര്‍ വാങ്ങിയ വിവരം കാര്‍സ് ഫോര്‍ യു തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്. പുതിയ കാറുമായി ഇരുവരും പാപ്പരാസികള്‍ക്ക് മുന്നില്‍ ഫോട്ടോക്കായി പോസ് ചെയ്യുന്നുണ്ട്.

മുന്നില്‍ പൂമാല ചാര്‍ത്തിയിരിക്കുന്നത് കാണാമെന്നതിനാല്‍ കാര്‍ ഡെലിവറിയെടുത്ത് വന്നതേയുള്ളൂവെന്ന് നമുക്ക് മനസ്സിലാക്കാം. കറുപ്പ് നിറത്തിലുള്ള റേഞ്ച് റോവറിന്റെ മുന്നില്‍ നിര്‍ത്തി സെലിബ്രിറ്റി ദമ്പതികളുടെ ചിത്രം പകര്‍ത്തുന്ന തിരക്കിലായിരുന്നു ക്യമാറമാന്‍മാര്‍. കുടുംബത്തില്‍ ഒരു പെണ്‍കുട്ടി പിറന്നതോടെ ലക്ഷ്മി ദേവി കടാക്ഷിച്ചിരിക്കുകയാണെന്നും മകള്‍ നവ്യക്ക് കാര്‍ സമര്‍പ്പിക്കുന്നതായും രാഹുല്‍ പറഞ്ഞു.

disha parmar rahul vaidya range rover

രാഹുലിന്റെയും ദിഷയുടെയും ഗരാജിലുള്ള ഏറ്റവും വില കൂടിയ കാറാണ് റേഞ്ച് റോവര്‍ LWB. ലോകത്തിലെ ഏറ്റവും ജനപ്രിയമായ ലക്ഷ്വറി എസ്‌യുവികളിലൊന്നായ റേഞ്ച് റോവറിന് 2.8 കോടി മുതല്‍ 4.9 കോടി രൂപ വരെയാണ് വില വരുന്നത്. വാഹന പ്രേമിയായ രാഹുലിന്റെ ഗരാജില്‍ ഇതിനോടകം തന്നെ മെര്‍സിഡീസ്, റേഞ്ച് റോവര്‍, ഔഡി കാറുകള്‍ ഉണ്ട്. അക്കൂട്ടത്തിലേക്കുള്ള പുത്തന്‍ എന്‍ട്രിയാണ് റേഞ്ച് റോവര്‍ LWB.

ഈ കാറിനെ കുറിച്ച് പറയുമ്പോള്‍ ലക്ഷ്വറി എസ്‌യുവിയുടെ ഇന്റീരിയര്‍ യാത്രാ സുഖം, സൗകര്യം, കണക്റ്റിവിറ്റി എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേ, ഡിജിറ്റല്‍ ഡ്രൈവര്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മസാജ് ഫംഗ്ഷനോടുകൂടിയ 24-വേ അഡ്ജസ്റ്റബിള്‍ ഹീറ്റഡ് ആന്‍ഡ് കൂള്‍ഡ് സീറ്റുകള്‍, ഹീറ്റഡ് വിന്‍ഡ്സ്‌ക്രീന്‍, പ്ലഷ് ഇന്റീരിയര്‍, കണക്റ്റഡ് കാര്‍ ടെക്, ഒന്നിലധികം ടച്ച്സ്‌ക്രീനുകള്‍, ഫ്‌ലഷ് ഫിറ്റിംഗ് ഡോര്‍ ഹാന്‍ഡിലുകളും എന്നിവ കാറിന്റെ പ്രധാന സവിശേഷതകളില്‍ പെടുന്നു.

ഒന്നിലധികം പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ റേഞ്ച് റോവര്‍ വാങ്ങാന്‍ സാധിക്കും. ഏറ്റവും ശക്തമായ 4.4 ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ 523 bhp പവറും 750 Nm പീക്ക് പവറും ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ നാല് വീലുകളിലേക്കും പവര്‍ അയക്കുന്നു. മാന്യമായ ഓഫ്-റോഡിംഗ് ശേഷിയും ഈ എസ്‌യുവിക്കുണ്ട്. എങ്കിലും ഭൂരിഭാഗം ഉടമകളും അത്തരം ഭൂപ്രദേശങ്ങള്‍ കീഴടക്കാന്‍ ശ്രമിക്കാറില്ല.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, August 5, 2024, 13:30 [IST]
English summary
Rahul vaidya and disha parmar bring home new range rover lwb worth rs 2 8 crore details
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X