ട്രെയിൻ കഴുകാൻ പുത്തൻ സംവിധാനം അവതരിപ്പിച്ച് ഇന്ത്യൻ റെയിൽവേ, വീഡിയോ കാണാം

രാജ്യത്തെ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഒരു പൊതുഗതാഗത സംവിധാനമാണ് ഇന്ത്യൻ റെയിൽവേ. ഇന്ത്യയിലുടനീളമുള്ള റെയിൽവേ സ്റ്റേഷനുകളുടെ കൗതുകകരമായ ചിത്രങ്ങൾ പങ്കുവെക്കുന്നതിനും റെയിൽവേയിൽ നടക്കുന്ന സംഭവവികാസങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമായി റെയിൽവേ മന്ത്രാലയം തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ മികച്ച രീതിയിൽ തന്നെ ഉപയോഗിക്കാറുണ്ട്.

ട്രെയിനുകളെയും അവയുടെ നിരവധി സേവനങ്ങളെയും കുറിച്ചുള്ള രസകരമായ വസ്തുതകളും വിവരങ്ങളും മന്ത്രാലയം പങ്കിടുന്നത് പതിവാണ്. ഇത്തവണ, വന്ദേ ഭാരത് എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾ ഒരു ഓട്ടോമാറ്റിക് കോച്ച് വാഷിംഗ് പ്ലാൻ്റിൽ വൃത്തിയാക്കുന്നത് കാണിക്കുന്ന വീഡിയോ ആണ് മന്ത്രാലയം പങ്കിട്ടിരിക്കുന്നത്.

Railway Introduced Coach Washing Plants For Maintaining Cleanliness

ഉയർന്ന ശുചിത്വ നിലവാരം പുലർത്തുന്നു എന്ന തലക്കെട്ടോടെയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയിൽ പറയുന്നത് പ്രകാരം, 73 സ്ഥലങ്ങളിൽ കോച്ച് വാഷിംഗ് പ്ലാൻ്റുകൾ സ്ഥാപിച്ചിട്ടുണ്ട്, ഇത് വെള്ളത്തിൻ്റെയും അമിത ഉപയോഗം കുറയ്ക്കുന്നു. ഏകദേശം 15-20 മിനിറ്റിനുള്ളിൽ 24 കോച്ചുകളുടെ പുറംഭാഗം കഴുകാൻ ഈ പ്ലാൻ്റുകൾ കൊണ്ട് സാധിക്കുമെന്നാണ് റെയിൽവേ അവകാശപ്പെടുന്നത്.

കഴിഞ്ഞ ഒക്ടോബറിൽ, ട്രെയിനുകൾ വേഗത്തിൽ വൃത്തിയാക്കുന്നതിനായി ഇന്ത്യൻ റെയിൽവേ '14 മിനിറ്റ് ഓഫ് മിറാക്കിൾ' എന്ന ആശയം അവതരിപ്പിച്ചിരുന്നു, രാജ്യത്തുടനീളമുള്ള അതത് ലക്ഷ്യസ്ഥാനങ്ങളിൽ 29 വന്ദേ ഭാരത് ട്രെയിനുകൾ ആരംഭിക്കുകയും. വന്ദേ ഭാരത് ട്രെയിനുകളുടെ കൃത്യനിഷ്ഠയും സമയക്രമവും മെച്ചപ്പെടുത്തുന്നതിനായി 14 മിനിറ്റിനുള്ളിൽ അവ വൃത്തിയാക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞിരുന്നു.

Railway Introduced Coach Washing Plants For Maintaining Cleanliness

ജപ്പാനിലെ ഒസാക്ക, ടോക്കിയോ തുടങ്ങിയ വിവിധ സ്റ്റേഷനുകളിൽ ബുള്ളറ്റ് ട്രെയിനുകൾ വൃത്തിയാക്കി ഏഴ് മിനിറ്റിനുള്ളിൽ മറ്റൊരു യാത്രയ്ക്ക് തയ്യാറെടുക്കുന്ന '7 മിനിറ്റ് വണ്ടർ' എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് ഈ സംരംഭം ഇന്ത്യൻ റെയിൽവേ ആരംഭിച്ചത്. 2027-ഓടെ നിലവിലുള്ള ട്രെയിനുകളോട് ഏകദേശം 3,000 ട്രെയിനുകൾ കൂട്ടിച്ചേർക്കപ്പെടുമെന്നാണ് റെയിൽവേയുടെ ഭാഗത്ത് നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകൾ.

അതായത് 2027 -ൽ ഒരാൾ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ കൺഫേം ആകാനുളള സംവിധാനം ഒരുക്കും. ഇന്ത്യൻ റെയിൽവേ അതിന്റെ പാസഞ്ചർ ട്രെയിനുകളുടെ പ്രവർത്തനങ്ങൾ കോവിഡിന് മുമ്പുള്ള കാലഘട്ടത്തിൽ 10,186 ൽ നിന്ന് പ്രതിദിനം 10,747 ട്രെയിനുകളായി ഉയർത്തിയിരുന്നു. പ്രതിദിനം ട്രെയിൻ ഓപ്പറേഷൻ 13,0000 ആയി ഉയർത്തുക എന്നതാണ് റെയിൽവേയുടെ ലക്ഷ്യം. വരും വർഷങ്ങളിൽ യാത്രക്കാരുടെ എണ്ണം 800 കോടിയിൽ നിന്ന് 1000 കോടിയായി ഉയരുമെന്ന പ്രതീക്ഷയിലാണ് റെയിൽവേ.

Railway Introduced Coach Washing Plants For Maintaining Cleanliness

ഒരു ട്രെയിൻ ഓടിക്കുമ്പോൾ, ലോക്കോ പൈലറ്റ് ട്രെയിനിന്റെ വേഗത ചുരുക്കുകയോ കൂട്ടുകയോ ചെയ്യണം. ഇടയ്ക്കിടെ ഹോൺ പ്രയോഗിക്കണം. ഇത് ചെയ്യുന്നതിലൂടെ, ലോക്കോ പൈലറ്റ് ഉണർന്നിരിക്കുകയാണെന്നും തീവണ്ടി പൂർണ്ണ സുരക്ഷയിലാണ് മുന്നോട്ട് പോകുന്നതെന്നും ട്രെയിനിന്റെ എഞ്ചിൻ ഇൻസ്റ്റാൾ ചെയ്ത സിസ്റ്റത്തിന് തിരിച്ചറിയാൻ കഴിയും. ട്രെയിനിന്റെ പൈലറ്റ് ഒരു മിനിറ്റ് നിശ്ചലമായാൽ എഞ്ചിനിലെ ഗാഡ്‌ജെറ്റ് എല്ലാം സജീവമാകുകയും ചെയ്യും.

ഇന്ത്യൻ ഗതാഗത സംവിധാനത്തിന്റെ ജീവനാഢിയായ റെയിൽവേ കഴിഞ്ഞ 167 വർഷമായി ഉപയോഗിക്കുന്ന സിഗ്നലിംഗ് സംവിധാനമാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. പ്രധാനമായും ഈ സിഗ്‌നല്‍ പച്ച, മഞ്ഞ, ചുവപ്പ് എന്നിങ്ങനെ മൂന്ന് തരത്തിലാണുള്ളത്. എല്ലാവർക്കും അറിയാവുന്നപോലെ പച്ചയാണെങ്കില്‍ അനുവദിച്ച പരമാവധി വേഗത്തില്‍ ട്രെയിനിന് മുന്നോട്ടുപോകാം. മഞ്ഞ പൊതുവേ വാർണിംഗ് സിഗ്നലായാണ് ഉപയോഗിക്കുന്നത്. അത് പതുക്കെ മുന്നോട്ടുപോവാനുള്ളതിനെയാണ് സൂചിപ്പിക്കുന്നത്. ചുവപ്പാണെങ്കില്‍ മുന്നോട്ട് പോകാന്‍ പറ്റില്ല.

തീവണ്ടികള്‍ ഒരു നിശ്ചിതപാളത്തില്‍ക്കൂടി പോകുന്നതിനാണ് സിഗ്‌നലുകള്‍ നല്‍കുന്നത്. അതുകൊണ്ടുതന്നെ സിഗ്‌നല്‍ തയ്യാറാകുമ്പോള്‍ പോകേണ്ട ട്രാക്കും സജ്ജമായിരിക്കും. ഇന്ന് പൊതുവേ വൈദ്യുതിയിൽ പ്രവര്‍ത്തിക്കുന്ന എല്‍ഇഡി സിഗ്‌നലുകളാണ് ട്രാക്കിൽ ഉപയോഗിക്കുന്നത്. അതിന് മുമ്പേ വൈദ്യുതിയിൽ തന്നെ പ്രവര്‍ത്തിക്കുന്ന കളര്‍ലൈറ്റ് സിഗ്‌നലുകള്‍ ആയിരുന്നു ഉപയോഗിച്ചിരുന്നത്. അതായത് കാറുകൾക്കും ബൈക്കുകളിലേതും പോലെ തന്നെ ഇന്നത്തെ എൽഇഡി യൂണിറ്റുകൾ കൂടുതൽ പ്രായോഗികമാണ്.

More from DriveSpark

Article Published On: Monday, February 19, 2024, 14:38 [IST]
English summary
Railway introduced coach washing plants for maintaing high standards of cleanliness details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X