ബുളളറ്റ് ട്രെയിൻ എന്ന സ്വപ്നം സാക്ഷാത്കരിക്കുമോ; ചിത്രങ്ങൾ പങ്കുവച്ച് ഇന്ത്യൻ റെയിൽവേ
ഇന്ത്യയിലുടനീളമുള്ള റെയിൽവേ സ്റ്റേഷനുകളുടെ കൗതുകകരമായ ചിത്രങ്ങൾ പങ്കുവയ്ക്കുകയും റെയിൽവേയിൽ നടക്കുന്ന സംഭവവികാസങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമായി റെയിൽവേ മന്ത്രാലയം അതിന്റെ സോഷ്യൽ മീഡിയ ഉപയോഗിക്കാറുണ്ട്. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി നിർമ്മിച്ച ഗുജറാത്തിലെ ഔറംഗ പാലത്തിന്റെ അതിശയിപ്പിക്കുന്ന ചിത്രമാണ് മന്ത്രാലയത്തിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ പങ്കുവെച്ചിരിക്കുന്നത്. വൽസാദ് ജില്ലയിലെ ഔറംഗ നദിയിലെ നദീപാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ 2023 ഓഗസ്റ്റിൽ പൂർത്തിയായി.
അഹമ്മദാബാദ്-മുംബൈ അതിവേഗ റെയിൽ കോറിഡോർ നിർമ്മാണത്തിനായി നാഷണൽ ഹൈ-സ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡിനെയാണ് (എൻഎച്ച്എസ്ആർസിഎൽ) ചുമതലപ്പെടുത്തിയിരിക്കുന്നത് . 2021 നവംബറിൽ പ്രവർത്തനം ആരംഭിച്ചതു മുതൽ ഈ പദ്ധതി ക്രമാനുഗതമായി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിൻ്റെ ഭാഗമായി വൽസാദ് ജില്ലയിലെ പർ, ഔറംഗ, നവ്സാരിയിൽ പൂർണ, മിന്ദോല, അംബിക, വെംഗനിയ എന്നീ ആറ് നദികൾക്ക് കുറുകെയാണ് പാലങ്ങൾ നിർമ്മിച്ചിരിക്കുന്നത്.

വാപി, ബിലിമോറ ഹൈ-സ്പീഡ് റെയിൽ (എച്ച്എസ്ആർ) സ്റ്റേഷനുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഔറംഗ പാലത്തിൽ എട്ട് ഫുൾ സ്പാൻ ഗർഡറുകൾ ഓരോന്നിനും 40 മീറ്റർ നീളമുണ്ട്. 20 മുതൽ 26 മീറ്റർ വരെ ഉയരമുള്ള പാലത്തിന്റെ തൂണുകൾ കൂടാതെ, 5 മീറ്ററും (ആകെ 7) 5.5 മീറ്ററും (ആകെ 2) വ്യാസമുള്ള വൃത്താകൃതിയിലുള്ള തൂണുകൾ പാലത്തിന്റെ ഡിസൈൻ വളരെ ഭംഗിയുളളതാക്കുന്നുണ്ട്.
നിരവധി ട്രെയിനുകൾ രാജ്യത്ത് അവതരിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ പദ്ധതിയിടുന്നുണ്ട്. പുതിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ പ്രോട്ടോടൈപ്പ് വരും മാസങ്ങളിൽ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഓട്ടോ പൈലറ്റ് സംവിധാനവും 160 കിലോമീറ്റർ വേഗത കൈവരിക്കാൻ ശേഷിയുള്ളതുമായ പുതിയ ട്രെയിൻ ദീർഘദൂര ഒറ്റരാത്രി യാത്രയ്ക്ക് രാജധാനി എക്സ്പ്രസ് ട്രെയിനുകളേക്കാൾ മികച്ചതായിരിക്കുമെന്നാണ് ഇന്ത്യൻ റെയിൽവേ അവകാശപ്പെടുന്നത്.

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ലോകോത്തര പാസഞ്ചർ സുഖസൗകര്യങ്ങൾ നൽകുന്നവയായിരിക്കും, ജെർക്-ഫ്രീ റൈഡുകൾ, വേഗത കുറയ്ക്കൽ എന്നിവയെക്കുറിച്ച് ട്രെയിൻ സെറ്റിനൊപ്പം വേഗതയേറിയ യാത്രാ ഓപ്ഷനും നൽകുന്നവയാണ്. പുതിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ബിഇഎംഎൽ, ഐസിഎഫ് ചെന്നൈ മുൻ കർണാടക പ്ലാന്റിലായിരിക്കും നിർമ്മിക്കുക.
00 കിലോമീറ്റർ വരെയുള്ള ഹ്രസ്വദൂര യാത്രയ്ക്ക് വേണ്ടി പുതിയ പ്രീമിയം ട്രെയിനായിരിക്കും ഐസിഎഫ് ചെന്നൈയിൽ നിർമ്മിക്കുന്ന വന്ദേ മെട്രോ . വന്ദേ ഭാരത് ട്രെയിനുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, വന്ദേ മെട്രോ ട്രെയിൻ യാത്രക്കാർക്ക് വേഗതയേറിയ എയർ കണ്ടീഷൻഡ് യാത്രാ ഓപ്ഷൻ നൽകും. മണിക്കൂറിൽ 130 കിലോമീറ്റർ വേഗമാണ് ട്രെയിനുനുണ്ടാകുക. വന്ദേ മെട്രോ ട്രെയിനുകളുടെ ഓരോകോച്ചിലും 100 പേർക്ക് ഇരിക്കാവുന്ന സീറ്റുകളും 200 പേർക്ക് നിൽക്കാനുള്ള ശേഷിയും ഉണ്ടായിരിക്കും.

വരാനിരിക്കുന്ന വന്ദേ മെട്രോ ട്രെയിനുകളുടെ ചില പ്രധാന സവിശേഷതകൾ നോക്കിയാൽ: സിസിടിവി, ക്യാമറകൾ, എൽസിഡി ഡിസ്പ്ലേകളുള്ള പിഐഎസ് സിസ്റ്റം, വാക്വം ഇവാക്വേഷൻ സംവിധാനമുള്ള മോഡുലാർ ടോയ്‌ലറ്റ്, എയറോഡൈനാമിക്കായി രൂപകൽപ്പന ചെയ്‌ത ഡ്രൈവിംഗ് എൻഡ്, പൂർണ്ണമായും സീൽ ചെയ്ത ഗാംഗ്‌വേകൾ, ലൈറ്റ് വെയ്റ്റ് കുഷ്യൻഡ് ഇരിപ്പിടങ്ങൾ, ഡിഫ്യൂസ്ഡ് ലൈറ്റിംഗ്, റൂട്ട് ഇൻഡിക്കേറ്റർ ഡിസ്‌പ്ലേകൾ, റോളർ ബ്ലൈന്റുകളുള്ള വിശാലമായ പനോരമിക് സീൽ ചെയ്ത വിൻഡോകൾ, എമർജൻസി ടോക്ക് ബാക്ക് യൂണിറ്റ്, മൊബൈൽ ചാർജിംഗ് സോക്കറ്റുകൾ, KAVACH ട്രെയിൻ ആന്റി കൊളിഷൻ സിസ്റ്റം തുടങ്ങിയവയൊക്കെയാണ്.
ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും പുതിയ ഓഫറാണ് അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ. നിലവിൽ ഓരോ അറ്റത്തും ലോക്കോമോട്ടീവുള്ള പുതിയ പുഷ് പുൾ ട്രെയിനുകളിൽ സെക്കൻഡ് ക്ലാസ് സ്ലീപ്പർ, ജനറൽ ക്ലാസ് അൺ റിസർവ്ഡ് കോച്ചുകളാണുള്ളത്. പുതിയ ട്രെയിനുകൾ വന്ദേ ഭാരത് എക്‌സ്‌പ്രസ് ശൈലിയിലുള്ള നിരവധി യാത്രാ സൗകര്യങ്ങളായ സീൽഡ് ഗ്യാങ്‌വേകൾ, ജെർക്ക് ഫ്രീ റൈഡുകൾ, മികച്ച ടോയ്‌ലറ്റുകൾ, കുഷ്യൻ സീറ്റുകൾ എന്നിവയും അതിലേറെയും നൽകും.



Click it and Unblock the Notifications








