ട്രെയിൻ യാത്ര കംഫർട്ട് അല്ലെങ്കിൽ റീഫണ്ട് എന്ന റെയിൽവേ; പക്ഷേ അപേക്ഷിക്കേണ്ടത് ഇങ്ങനെ

രാജ്യത്തെ ഏറ്റവും വലിയ പൊതുഗതാഗത സംവിധാനമാണ് ഇന്ത്യൻ റെയിൽവേ, ഒരു ദിവസം ലക്ഷകണക്കിനാളുകളാണ് റെയിൽവേ സംവിധാനത്തെ ആശ്രയിക്കുന്നത്. ജനങ്ങളുടെ എന്ത് ആവശ്യങ്ങൾക്കും ഇന്ത്യൻ റെയിൽവേ കൂടെ നിൽക്കാറുണ്ട്. പ്രത്യേകിച്ച് ജനങ്ങളുടെ അസൗകര്യങ്ങൾ കണക്കിലെടുത്ത് പല പുതിയ സംവിധാനങ്ങളും ഇന്ത്യൻ റെയിൽവേ അവതരിപ്പിക്കാറുണ്ട്. അതിലേക്ക് പുതിയ ഒരു കാര്യം എന്താണെന്ന് വച്ചാൽ നിങ്ങളുടെ ട്രെയിൻ യാത്രയിൽ നിങ്ങൾ ഏതെങ്കിലും വിധത്തിൽ അസൗകര്യങ്ങൾ സംഭവിച്ചാൽ അതിന് റീഫണ്ട് ഓപ്ഷൻ ലഭിക്കുമെന്നതാണ് പുതിയതായി ഇന്ത്യൻ റെയിൽവേ അവതരിപ്പിക്കുന്ന കാര്യം.

വിശദമായി നോക്കിയാൽ മൂന്ന് മണിക്കൂറിൽ കൂടുതൽ വൈകി ഓടുന്ന ട്രെയിനുകൾ, ട്രെയിനിലെ എസി പ്രവർത്തിക്കാതെ ഇരുന്നാൽ, അല്ലെങ്കിൽ നിങ്ങളുടെ ട്രെയിൻ മറ്റൊരു റൂട്ടിലൂടെ സഞ്ചരിക്കുന്നത് തുടങ്ങിയ കാര്യങ്ങൾക്ക് ടിക്കറ്റ് ഡെപ്പോസിറ്റ് രസീത് (ടിഡിആർ) ഫയൽ ചെയ്യാൻ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ ആപ്പിലൂടെ സാധിക്കുന്നു. നിങ്ങൾക്ക് ട്രെയിൻ നഷ്ടമായാലോ അല്ലെങ്കിൽ ആ ട്രെയിൻ വൈകിയാലോ, വഴിതിരിച്ചുവിടലുകൾ ഉണ്ടായാലോ, കോച്ച് മാറ്റങ്ങൾ സംഭവിച്ചാലോ ഐആർസിടിസി വെബ്‌സൈറ്റിലോ ആപ്പിലോ ഒരു ടിഡിആർ ഫയൽ ചെയ്യാൻ സാധിക്കുന്നു.

railway introduced refund for inconvenience

ഇന്ത്യൻ റെയിൽവേയുടെ ടിക്കറ്റ് നിരക്കിൻ്റെ പുതുക്കിയ നിരക്കുകളിലേക്ക് നോക്കിയാൽ നോണ്‍-എസി മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് ഇനി മുതല്‍ ഒരു കിലോമീറ്ററിന് 1 പൈസ കൂടുതല്‍ മുടക്കേണ്ടതായി വരും. രാജ്യത്തുടനീളമുളം എല്ലാദിവസവും സര്‍വീസ് നടത്തുന്ന ഏകദേശം 13,000 നോണ്‍-എസി മെയില്‍, എക്‌സ്പ്രസ് ട്രെയിനുകള്‍ ഉണ്ടെന്നാണ് കണക്ക്. ഈ ട്രെയിനുകളില്‍ യാത്ര ചെയ്യുന്നവരെ നിരക്ക് വര്‍ധനവ് നേരിയ തോതില്‍ ബാധിക്കുമെന്ന് ഒരു മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥന്‍ അറിയിച്ചിരുന്നു.

എസി ക്ലാസ് യാത്രക്കാര്‍ക്ക് കിലോമീറ്ററിന് 2 പൈസയാണ് വര്‍ധനവ്. പുതിയ നിരക്ക് ഘടന യാത്രക്കാരുടെ ബഡ്ജറ്റിനെ കാര്യമായി ബാധിക്കില്ലെന്ന് റെയില്‍വേ ഉദ്യോഗസ്ഥന്‍ ഉറപ്പ് നല്‍കി. സാധാരണക്കാര്‍ക്ക് ആശ്വാസമായി സബര്‍ബന്‍ ട്രെയിന്‍ നിരക്കുകളിലും പ്രതിമാസ സീസണ്‍ ടിക്കറ്റ് (എംഎസ്ടി) നിരക്കുകളിലും മാറ്റമില്ല. കൂടാതെ, സാധാരണ സെക്കന്‍ഡ് ക്ലാസില്‍ 500 കിലോമീറ്റര്‍ വരെ യാത്ര ചെയ്യുന്ന യാത്രക്കാരെ നിരക്ക് വര്‍ധന ബാധിക്കില്ല.

railway introduced refund for inconvenience

അതേസമയം, ജനറല്‍ സെക്കന്‍ഡ് ക്ലാസില്‍ 500 കിലോമീറ്ററില്‍ കൂടുതല്‍ യാത്രചെയ്യുന്നവര്‍ക്ക് കിലോമീറ്ററിന് അര പൈസ വീതം നിരക്ക് വര്‍ധിക്കും. ഉദാഹരണത്തിന് 600 കിലോമീറ്റര്‍ യാത്ര ചെയ്യുന്ന ഒരാള്‍ക്ക് 50 പൈസയുടെ വര്‍ധനവ് മാത്രമേ ഉണ്ടാകൂ. ഇത് വളരെ തുച്ഛമായ ഒരു തുകയാണെല്ലോ. നിരക്ക് വര്‍ധനവ് അല്ലാതെ മറ്റ് ചില പരിഷ്‌കാരങ്ങളും 2025 ജൂലൈ 01 മുതല്‍ റെയില്‍വേ നടപ്പാക്കുന്നുണ്ട്.

2025 ജൂലൈ 01 മുതല്‍ തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കിയതായി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് റെയില്‍വേ പ്രഖ്യാപിച്ചത്. പെട്ടെന്ന് ഉണ്ടാകുന്ന യാത്രകള്‍ക്ക് യാത്രക്കാര്‍ക്ക് ടിക്കറ്റ് ലഭിക്കാനുള്ള അവസരമെന്ന നിലയിലാണ് തത്കാല്‍ പ്രയോജനപ്പെടുത്തുന്നത്. യാത്രയുടെ തൊട്ട് തലേദിവസമാണ് ഈ ടിക്കറ്റ് ബുക്ക് ചെയ്യാനാകുക. എന്നാല്‍ തത്കാല്‍ ടിക്കറ്റ് ബുക്കിംഗ് ഏജന്റുമാര്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് വ്യാപക വിമര്‍ശനം വന്നതോടെയാണ് റെയില്‍വേ ടിക്കറ്റ് ബുക്കിംഗിന് ആധാര്‍ നിര്‍ബന്ധമാക്കുന്നത്.

തത്കാല്‍ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ സാധാരണ ജനങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഏജന്റുമാരുടെ ദുരുപയോഗം തടയുന്നതിനും ലക്ഷ്യമിട്ടാണ് ഈ നടപടിയെന്ന് റെയില്‍വേ മന്ത്രാലയം 2025 ജൂണ്‍ 10-ന് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഇന്ത്യന്‍ റെയില്‍വേയുടെ അറിയിപ്പ് അനുസരിച്ച് 2025 ജൂലൈ 1 മുതല്‍ ആധാര്‍ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയ യാത്രക്കാര്‍ക്ക് മാത്രമേ തത്കാല്‍ ടിക്കറ്റുകള്‍ ലഭ്യമാകൂ. ഔദ്യോഗിക IRCTC വെബ്‌സൈറ്റ് അല്ലെങ്കില്‍ ആപ്പ് വഴി മാത്രമേ ബുക്കിംഗ് നടത്താന്‍ സാധിക്കുകയുള്ളൂ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, June 30, 2025, 20:24 [IST]
English summary
Railways introduced apply for refund in case of any inconvenience while traveling details inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X