കോടികൾ വില വരുന്ന കാറുകൾ കണ്ടുകെട്ടി ഇഡി, ശിൽപ്പ ഷെട്ടിയുടെ ഭർത്താവിന് എട്ടിൻ്റെ പണി
ബിജെപി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ് കൂടുതലായി എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റ് എന്ന പേര് കേൾക്കാൻ തുടങ്ങിയത്. അഴിമതി വീ രൻമാരെയും കളളപ്പണക്കാരേയും കുടുക്കുന്ന വിഭാഗമാണ് ഇത്. പല സെലിബ്രിറ്റികളും ഇവരുടെ ലിസ്റ്റിൽ പേര് വന്നവരാണ്. കഴിഞ്ഞ കുറച്ച് നാളുകളായി ഇഡിയുടെ ലിസ്റ്റിൽ ഒന്നാമതായി നിൽക്കുന്ന താരമാണ് സിനിമ നടി ശിൽപ്പ ഷെട്ടിയുടെ ഭർത്താവായ രാജ് കുന്ദ്ര. കോടികൾ വില വരുന്ന കാറുകളാണ് കണ്ടുകെട്ടിയിരിക്കുന്നത്. ഇതിൻ്റെ വിശദാംശങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
രാജ് കുന്ദ്ര എന്തുകൊണ്ടാണ് ഇഡിയുടെ ലിസ്റ്റിൽ വന്നതെന്ന് അദ്യം പരിശോധിക്കാം. ക്രിപ്റ്റോ കറൻസിയിലെ അഴിമതിയാണ് രാജ് കുന്ദ്രയെ ഇഡി നോട്ടമിടാനുളള പ്രധാന കാരണം. 2017-ൽ രണ്ട് വ്യക്തികൾ ചേർന്ന് ആരംഭിച്ചതാണ് കമ്പനി, പണം നിക്ഷേപിച്ചാൽ ഒരു മാസം 10 ശതമാനം കൂടുതൽ റിട്ടേൺ ആണ് അവരുടെ വാഗ്ദാനം. ഉക്രെയ്നിൽ ബിറ്റ്കോയിൻ ഖനന സൗകര്യങ്ങൾ സ്ഥാപിക്കാൻ 285 ബിറ്റ്കോയിനുകൾ ലഭിച്ചതിനാലാണ് രാജ് കുന്ദ്രയുടെ പേര് ഈ കേസിൽ ചേർത്തത്.

തുടർന്ന് ഈ കേസുമായി ബന്ധപ്പെട്ട നിരവധി പേരെ ഇഡി അറസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് രാജ് കുന്ദ്രയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയെന്നാണ് റിപ്പോർട്ട്. 80 കോടിയിലധികം വിലമതിക്കുന്ന ജുഹുവിലെ അവരുടെ നിലവിലെ വസതിയും അദ്ദേഹത്തിൻ്റെ പോർഷെ കയെൻ ജിടിഎസ് എസ്‌യുവിയും ബെൻ്റ്‌ലി ഫ്ലയിംഗ് സ്പർ സെഡാനും ഉൾപ്പെടുന്നു.
രാജ് കുന്ദ്ര വളരെ സമ്പന്നനായ ഒരു ബിസിനസുകാരൻ മാത്രമല്ല, കൂടാതെ അദ്ദേഹത്തിന് നിരവധി ആഡംബര കാറുകളും ഉണ്ട്. മുൻ തലമുറയിൽ നിന്നുള്ള ഒരു മഞ്ഞ ലംബോർഗിനി ഉറുസും വെള്ള റേഞ്ച് റോവർ വോഗും അദ്ദേഹത്തിനുണ്ട്. മുൻ തലമുറയിൽ നിന്ന് ഒരു വെളുത്ത ബെൻ്റ്ലി കോണ്ടിനെൻ്റൽ ജിടി കൂപ്പേയും അദ്ദേഹം സ്വന്തമാക്കിയിരുന്നു. എന്നിരുന്നാലും, ചില റിപ്പോർട്ടുകൾ പ്രകാരം അദ്ദേഹം ഈ ആഡംബര കൂപ്പെ വിറ്റു.

അദ്ദേഹത്തിൻ്റെ ഗാരേജിലെ ഏറ്റവും വില കൂടിയ വാഹനമാണ് ഉറൂസ്. ഇറ്റലിയില്‍ നിന്ന് കടല്‍ കടന്നെത്തിയ ഈ മാസ്റ്റര്‍പീസിന്റെ സവിശേഷതകളില്‍ ആകൃഷ്ടരാകാതിരിക്കുന്നവര്‍ കുറവായിരിക്കും. അതിന്റെ അതുല്യമായ സസ്‌പെന്‍ഷന്‍ സജ്ജീകരണമാണ് പെര്‍ഫോര്‍മന്റെ വേരിയന്റില്‍ നിന്ന് ഉറൂസ് S-നെ വേറിട്ടുനിര്‍ത്തുന്നത്. അസാധാരണമായ ഹാന്‍ഡ്‌ലിംഗിനായി രൂപകല്‍പ്പന ചെയ്ത ലോവേര്‍ഡ് ഫിക്‌സ്ഡ് കോയില്‍ സസ്പെന്‍ഷന്‍ സജ്ജീകരണമാണ് പെര്‍ഫോര്‍മന്റെ എഡിഷനില്‍ സജ്ജീകരിച്ചിരിക്കുന്നത്.
ക്യാബിനിനുള്ളിലേക്ക് കടന്നാല്‍ ലെതര്‍ അപ്‌ഹോള്‍സ്റ്ററിയാണ് സ്റ്റാന്‍ഡേര്‍ഡ് ആയി വരുന്നത്. ഇത് അല്‍കന്റാര ഉപയോഗിച്ച് കസ്റ്റമൈസ് ചെയ്യാവുന്നതാണ്. എന്നാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ലംബോര്‍ഗിനിയുടെ അകത്തളം ഏത് മെറ്റീരിയല്‍ കൊണ്ടാണ് അലങ്കരിച്ചതെന്ന കാര്യം നമുക്ക് കൃത്യമായി അറിയില്ല. 4.0-ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് V8 എഞ്ചിനാണ് ലംബോര്‍ഗിനി ഉറൂസ് S-ന് കരുത്തേകുന്നത്.
ഈ എഞ്ചിന്‍ 666 bhp പരമാവധി കരുത്തും 850 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു. പെര്‍ഫോമന്‍സ് നോക്കിയാല്‍ വെറും 3.5 സെക്കന്‍ഡില്‍ ഈ കാര്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലൂടെ നാല് ചക്രങ്ങളിലേക്കും അനായാസമായി പവര്‍ കൈമാറുന്നു. ഇത് മൂന്ന് ഓഫ് റോഡ് മോഡുകളും വാഗ്ദാനം ചെയ്യുന്നു.
ലംബോർഗിനി ഉറൂസിന് 5,113 മില്ലീമീറ്റർ നീളവും 2,017 മില്ലീമീറ്റർ വീതിയും 1,638 മില്ലീമീറ്റർ ഉയരവും 3,002 മില്ലീമീറ്റർ നീളമുള്ള വീല്‍ബേസ് ഉണ്ട്. അതേസമയം എസ്‌യുവിക്ക് 2,200 കിലോഗ്രാം ഭാരമുണ്ടെന്നാണ് ഇറ്റാലിയൻ സ്പോർട്‌സ് കാർ നിർമാതാക്കൾ അവകാശപ്പെടുന്നത്. നിങ്ങളുടെ അഭിപ്രായം കമൻ്റ് ബോക്സിൽ രേഖപ്പെടുത്താൻ മറക്കരുതേ.


Click it and Unblock the Notifications








