കോടീശ്വരൻ രാജേഷ് ഹിരാനന്ദാനി വന്നിറങ്ങിയ വണ്ടി കണ്ടോ, വൈറൽ വീഡിയോ കാണാം

ലോകത്തെമ്പാടുമുള്ള ശതകോടീശ്വരൻമാരായ വ്യവസായികൾ വിലകൂടിയ കാറുകളിലും എസ്‌യുവികളിലും യാത്ര ചെയ്യുന്നത് നമ്മളെല്ലാവരും കണ്ടിട്ടുണ്ട്. ഇവരിൽ ചിലർ വിലകൂടിയ കാറുകളിൽ ചുറ്റിക്കറങ്ങാൻ ഇഷ്ടപ്പെടുന്നുവരാണെങ്കിൽ, ചിലർ തങ്ങൾ ഒരുപാട് ആർഭാടം കാണിക്കാൻ ഇഷ്ടപ്പെടാത്തവരുമാണ് ഇന്ത്യയിൽ നിന്നുള്ള കോടീശ്വരനായ വ്യവസായി രാജേഷ് ഹിരാനന്ദാനിയുടെ അത്തരത്തിലുള്ള ഒരു വീഡിയോ ഓൺലൈനിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്.

രാജേഷ് ഹിരാനന്ദാനി തൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മുംബൈയിലെ ധീരുഭായ് അംബാനി സ്‌ക്വയറിൻ്റെ പ്രവേശന കവാടത്തിന് മുന്നിൽ ടാറ്റ നാനോ പാർക്ക് ചെയ്തിരിക്കുന്നത് വീഡിയോയിൽ കാണാം. രാജേഷ് മാളിൻ്റെ മുന്നിൽ ഒരു വാലറ്റുമായി സംസാരിക്കുന്നതും കാണാം. വണ്ടി ഇറക്കിയ ശേഷം രസീതും വാങ്ങി കാറിൽ നിന്നും ഇറങ്ങി നടക്കുകയാണ്.

നിരവധി ഇന്ത്യൻ വ്യവസായികൾ അവരുടെ നഗര യാത്രയ്‌ക്കായി ചെറിയ ഇക്കണോമിക്കൽ വാഹനങ്ങൾ ഉപയോഗിക്കുന്ന ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വന്നിട്ടുളളതാണ്.എന്നാൽ ടാറ്റ നാനോ ഉപയോഗിക്കുന്നത് വളരെ ചുരുക്കം ആളുകളെയുളളു. രത്തൻ ടാറ്റയ്ക്ക് ഒരു ടാറ്റ നാനോ ഉണ്ട്, എന്നാൽ അത് ഇവിടെ കാണുന്നതിൽ നിന്ന് വ്യത്യസ്തമാണ്. രത്തൻ ടാറ്റയുടെ നാനോ അദ്ദേഹത്തിന് സമ്മാനിച്ച കസ്റ്റം-ബിൽറ്റ് ഇലക്ട്രിക് കാറാണ്.

ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ കാറെന്ന ഖ്യാതിയുമായാണ് ടാറ്റ നാനോ വിപണിയിൽ ഇടംപിടിച്ചത്. ബിഎസ്-VI മലിനീകരണ നിലവാരത്തിലേക്ക്​ നാനോയെ ഉയർത്തേണ്ടതില്ലെന്നാണ്​ ടാറ്റയുടെ തീരുമാനം. മോഡലിന്റെ മോശം വിൽപ്പനയും ഉത്പാദനം നിർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു. പുതിയ ക്രാഷ് ടെസ്റ്റ് മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി നാനോയെ നവീകരിക്കുന്നതിനുള്ള ചെലവാണ് മറ്റൊരു ഘടകം.

624 സിസി ഇരട്ട സിലിണ്ടർ പെട്രോൾ എഞ്ചിനാണ് മോഡലിന് കരുത്ത് നൽകിയിരുന്നത്. 38 bhp കരുത്തും 51 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരുന്നു.നാല് സ്പീഡ് മാനുവൽ ഗിയർബോ‌ക്‌സും എഎംടി യൂണിറ്റും കുഞ്ഞൻ കാറിൽ വാഗ്‌ദാനം ചെയ്‌തിരുന്നു. 22 കിലോമീറ്റര്‍ മൈലേജാണ് ടാറ്റ വാഗ്‌ദാനം ചെയ്‌തിരുന്നത്. 2008 ല്‍ വിപണിയിലെത്തിയ നാനോ കാറിന്‍റെ വില ഒരുലക്ഷം രൂപയായിരുന്നു. എന്നാല്‍ ഗുണമേന്മയുടെ കാര്യത്തിൽ വളരെയധികം പിന്നിലായിരുന്നു വാഹനം.

ഇത് തിരിച്ചറിഞ്ഞ ജനം കുഞ്ഞൻ കാറിനെ പൂർണമായും തള്ളിക്കളഞ്ഞു. വില പിടിച്ചുനിർത്താൻ ഗുണനിലവാരമില്ലാത്ത ഉൽപന്നങ്ങൾ നിർമാണത്തിന് ഉപയോഗിച്ചതാണ് ടാറ്റക്ക് വിനയായത്. സുരക്ഷയുടെ കാര്യത്തിലും നാനോ പിന്നിലായിരുന്നു. 2019 ഫെബ്രുവരിയിലാണ് അവസാന നാനോ നിരത്തിലെത്തിയത്. അതിനുശേഷം ഇതുവരെ ഒരു യൂണിറ്റ് ഉത്പാദനം പോലും നടന്നിട്ടില്ലെന്നും കമ്പനി അറിയിച്ചു. 2018 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 299 യൂണിറ്റുകളുടെ വില്‍പ്പനയാണ് നാനോയ്ക്ക് ലഭിച്ചത്.

ടാറ്റയുടെ മറ്റ് അനുബന്ധ വാർത്തകളിലേക്ക് നോക്കുകയാണെങ്കിൽ ടാറ്റ മോട്ടോര്‍സിന്റെ ഏറ്റവും പുതിയ പ്ലാന്റ് പ്ലാന്റുകളില്‍ ഒന്നാണ് ഗുജറാത്തിലെ സാനന്ദിലാണ് സ്ഥിതി ചെയ്യുന്നത്. 2010-ല്‍ സ്ഥാപിതമായ ഈ പ്ലാന്റ് നാനോ കാര്‍ നിര്‍മിക്കാനായിട്ടായിരുന്നു ആരംഭിച്ചത്. തുടക്കത്തില്‍ വര്‍ഷം 2.5 ലക്ഷം കാറുകള്‍ നിര്‍മിക്കാന്‍ ശേഷിയുള്ളതായിരുന്നു ഈ പ്ലാന്റ്. 3 ലക്ഷത്തില്‍ താഴെ നാനോ കാറുകള്‍ നിര്‍മിച്ച ശേഷം ജനപ്രിയ ഹാച്ച്ബാക്കുകളായ ടാറ്റ ടിയാഗോ, ടിഗോര്‍ എന്നീ മോഡലുകളും ഈ പ്ലാന്റില്‍ നിര്‍മാണത്തിന് കയറി.

2018-ലാണ് ഈ പ്ലാന്റ് മുഴുവന്‍ ശേഷിയിലെത്തിയത്. പിന്നാലെ ഏകദേശം 14 വര്‍ഷം മുമ്പ് ചെറുകാറുകള്‍ നിര്‍മിക്കാനായി സ്ഥാപിച്ച പ്ലാന്റ് ഇലക്ട്രിക് വാഹനങ്ങള്‍ക്കും ഫാക്ടറി ഫിറ്റഡ് സിഎന്‍ജി കാറുകള്‍ക്കുമുള്ള ലോഞ്ച് പാഡായി മാറി. ഇപ്പോള്‍ ടാറ്റയുടെ സാനന്ദ് പ്ലാന്റ് 1 ദശലക്ഷം കാറുകളുടെ ഉല്‍പ്പാദന നാഴികക്കല്ല് കൈവരിച്ചിരിക്കുകയാണ്. 2010-ല്‍ സ്ഥാപിതമായ സാനന്ദ് പ്ലാന്റ് 1100 ഏക്കറിലായാണ് വ്യാപിച്ചുകിടക്കുന്നത്.

More from DriveSpark

Article Published On: Wednesday, April 3, 2024, 14:19 [IST]
English summary
Rajesh hiranandani billionaire businessmen drives tata nano checkout the viral video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X