സൂപ്പർകാറിലും 'കബാലി' മയം!!!
തമിഴ് സ്റ്റൈൽ മന്നൻ രജനികാന്തിന്റെ കബാലിയ്ക്ക് വൻ പിൻതുണ പ്രഖ്യാപിച്ച് മലേഷ്യയിൽ നിന്നും ഒരു സൂപ്പർകാർ. കബാലിയുടെ റിലീസിംഗ് മുന്നോടിയായി ഇതിനകം തന്നെ നിരവധി പ്രചാരണങ്ങൾ വന്നുക്കഴിഞ്ഞു.
എയർ ഇന്ത്യയിൽ പറക്കൂ ട്രെയിൻ നിരക്കിൽ
എയർ ഏഷ്യ, മാരുതി സ്വിഫ്റ്റ് എന്നിവരും പ്രചരണാത്തിന്റെ ഭാഗമായുള്ള എഡിഷനും പുറത്തിറക്കി. മലേഷ്യയിൽ കോലാലംപൂരിൽ നിന്നുള്ള ഒരു രജനി ഫാനാണ് ലംബോർഗിനി ഗല്ലാർഡോയെ കബാലി രൂപത്തിൽ ഇറക്കിയിരിക്കുന്നത്.

ലോകത്താകമാനം ഇത്തരത്തിലുള്ള പ്രചരണങ്ങൾ നടക്കുന്ന വേളയിൽ കബാലിയെ വലിയ പ്രതീക്ഷയോടെയാണ് ഏവരും ഉറ്റുനോക്കുന്നത് എന്നതിൽ സംശയമില്ല.

കബാലിയുടെ പ്രചാരണത്തിന്റെ ഭാഗമായും രജനിയോടുള്ള കടുത്താരാധനയും വെളിവാക്കാനാണ് താൻ ഗല്ലാർഡോയ്ക്ക് കബാലി പരിവേഷം നൽകിയതെന്നാണ് കാർ ഉടമ വ്യക്തമാക്കിയത്.

കബാലിയിലുള്ള ചില രംഗങ്ങളുടെ പോസ്റ്ററുകളാണ് കാറിൽ മൊത്തമായും പതിപ്പിച്ചിരിക്കുന്നത്.

വളരെയേറെ ജനശ്രദ്ധ നേടിയാണ് കബാലി പോസ്റ്റർ പതിപ്പിച്ചുള്ള ഈ സൂപ്പർകാർ നഗരവീഥികളിലൂടെ ചീറിപ്പായുന്നത്.

ജൂലായ് 22ന് ലോകത്താകമാനം റിലീസ് ചെയ്യുന്ന കബാലിയുടെ രംഗങ്ങളെല്ലാം ചെന്നൈ, മലേഷ്യ, ഹോംങ്കോഗ്, ബാംക്കോക്ക് എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

സ്വിഫ്റ്റിലും താരം കബാലി തന്നെ

കബാലി ഡാ; ഇത് പറക്കും കബാലി


Click it and Unblock the Notifications








