ഇന്ത്യൻ സിനിമയുടെ സ്വകാര്യ അഹങ്കാരം! കോടികളുടെ ആസ്തിയുണ്ടെങ്കിലും ഇങ്ങേര് വന്നിറങ്ങിയത് എംജി ഹെക്ടറിൽ
ഇന്ത്യൻ സിനിമയുടെ ജയിലറാണ് സൂപ്പർസ്റ്റാർ രജിനികാന്ത്. സൂപ്പർസ്റ്റാർ എന്നതിലുപരി അദ്ദേഹം ഒരു മികച്ച വാഹനപ്രേമി കൂടിയാണ്. ആദ്യമായി സ്വന്തമാക്കിയ ഫിയറ്റ് കാർ ഇപ്പോഴും അദ്ദേഹം പൊന്നുപോലെ സൂക്ഷിക്കുന്നുണ്ട്. സൂപ്പർസ്റ്റാറിൻ്റെ ഏതൊരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്താലും അത് കൊടൂര ഹിറ്റാണ്. അത്തരത്തിലൊരു വീഡിയോ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ജയിലർ 2 എന്ന ചിത്രത്തിൻ്റെ ഷൂട്ടിങ്ങിന് വേണ്ടി താരം പോകുന്നതിനിടയിൽ ആരാധകരുടെ അഭ്യർത്ഥന പ്രകാരം ഒരു അമ്പലത്തിൽ കയറി പ്രാർത്ഥിക്കുകയും ആരാധകർക്കൊപ്പം ചിത്രങ്ങളെടുക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. എംജി ഹെക്ടർ എസ്‌യുവിയിലാണ് തലൈവർ വന്നത്.
ഇന്ത്യന്‍ വിപണിയില്‍ എംജി ഹെക്ടര്‍ പ്ലസിന്റെ നിലവിലെ പ്രാരംഭ വില വെറും 17.50 ലക്ഷം രൂപ മാത്രമാണ്. അതേസമയം, ഈ കാറിന്റെ ഉയര്‍ന്ന വേരിയന്റിന് 23.67 ലക്ഷം രൂപ മുടക്കണം. എക്സ്-ഷോറൂം വിലകളാണ് ഇത്. എംജി ഹെക്ടര്‍ പ്ലസ് 6 സീറ്റര്‍, 7 സീറ്റര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. ഇന്ത്യയിലെ ആദ്യത്തെ ഇന്റര്‍നെറ്റ് കാര്‍ എന്ന വിശേഷണവുമായാണ് ഹെക്ടര്‍ എംജി പുറത്തിറക്കിയത്.

ഹെക്ടര്‍ പ്ലസില്‍ എംജി 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 2.0 ലിറ്റര്‍ ഡീസല്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു. അത്യാധുനിക സവിശേഷതകള്‍ക്ക് പേരുകേട്ട കാര്‍ കൂടിയാണ് ഹെക്ടര്‍. ഇതില്‍ 14 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 7 ഇഞ്ച് ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, വയര്‍ലെസ് സെല്‍ ഫോണ്‍ ചാര്‍ജര്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ് എന്നീ ഫീച്ചറുകള്‍ സജ്ജീകരിച്ചിരിക്കുന്നു.
എംജി ഹെക്ടര്‍ പ്ലസിന്റെ 5 സീറ്റര്‍ പതിപ്പിനെയാണ് എംജി ഹെക്ടര്‍ എന്ന പേരില്‍ വില്‍ക്കുന്നത്. എംജി ഹെക്ടര്‍ പ്ലസില്‍ വാഗ്ദാനം ചെയ്യുന്ന അതേ എഞ്ചിന്‍ ഓപ്ഷനുകള്‍ എംജി ഹെക്ടറിലും വാഗ്ദാനം ചെയ്യുന്നു. ടാറ്റ സഫാരി, മഹീന്ദ്ര XUV700, ഹ്യുണ്ടായി അല്‍കാസര്‍ തുടങ്ങിയ കാറുകള്‍ക്കെതിരെയാണ് എംജി ഹെക്ടര്‍ പ്ലസ് മത്സരിക്കുന്നത്. നടി ഹേമാ മാലിനി, നടന്‍ ഓംകാര്‍ കപൂര്‍, നടി പലക് തിവാരി എന്നിവരാണ് ഹെക്ടര്‍ ഉടമകളായ ഇന്ത്യന്‍ സെലിബ്രിറ്റികള്‍.
വിവിധ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം രജനിയുടെ ആസ്തി 430 കോടിയാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നാലാമത്തെ നടനാണ് അദ്ദേഹം. ഒരു സിനിമക്ക് 125 കോടി വരെ ഇദ്ദേഹം പ്രതിഫലം പറ്റുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കോടികളുടെ സമ്പത്തുള്ള വെള്ളിത്തിരയില്‍ സൂപ്പര്‍ താരമാണെങ്കിലും പൊതുമധ്യത്തില്‍ താരജാഡകളില്ലാതെ സിമ്പിള്‍ മനുഷ്യനായാണ് രജിനി എത്താറുള്ളത്. നരച്ച തലമുടിയും താടിയും പോലും പലപ്പോഴും അദ്ദേഹം കറുപ്പിക്കാറില്ല.
ആഡംബരത്തിന്റെ പര്യായമായാണ് റോള്‍സ് റോയ്‌സ് കാറുകള്‍ വിലയിരുത്തപ്പെടുന്നത്. രജനീകാന്തിന് രണ്ട് റോള്‍സ് റോയ്‌സ് കാറുകള്‍ ഉണ്ട്. റോള്‍സ് റോയ്സ് ഗോസ്റ്റാണ് അതില്‍ ഒന്ന്. ഈ കാര്‍ മോഡലിന്റെ വില 6.95 കോടി മുതല്‍ 7.95 കോടി രൂപ വരെയാണ.് 6.75 ലിറ്റര്‍ ട്വിന്‍ ടര്‍ബോ V12 എഞ്ചിനാണ് റോള്‍സ് റോയ്സ് ഗോസ്റ്റിന്റെ ഹൃദയം.

ഗോസ്റ്റിനേക്കാള്‍ വില കൂടിയ റോള്‍സ് റോയ്‌സ് കാറാണ് ഫാന്റം. സീരീസ്-2, എക്‌സ്റ്റെന്‍ഡഡ് വീല്‍ബേസ് എന്നിങ്ങനെ 2 വേരിയന്റുകളില്‍ ഇത് വാങ്ങാനാകും. റോള്‍സ് റോയ്‌സ് ഫാന്റത്തിന്റെ വില 8.99 കോടി രൂപ മുതല്‍ 10.48 കോടി രൂപ വരെയാണ്. എക്സ്ഷോറൂം വിലയാണിത്. നിരത്തിലെത്തിക്കാന്‍ ലക്ഷങ്ങള്‍ വീണ്ടും പൊടിക്കേണ്ടതായുണ്ട്. വിപുലമായ കസ്റ്റമൈസേഷന്‍ ഓപ്ഷനുകളും ഈ കാറുകളില്‍ ബ്രിട്ടീഷ് ബ്രാന്‍ഡ് വാഗ്ദാനം ചെയ്യുന്നു.
ഇറ്റാലിയന്‍ വാഹന നിര്‍മാതാക്കളായ ലംബോര്‍ഗിനിയുടെ ആദ്യ എസ്‌യുവിയാണ് ഉറൂസ്. ഉറൂസിന്റെ വരവോടെ ലംബോര്‍ഗിനി ഇന്ത്യക്കാര്‍ക്കിടയിലടക്കം കൂടുതല്‍ ജനപ്രിയമായി. സെലിബ്രിറ്റികളുടെയും സമ്പന്നരുടെയും ഗരാജിലെ ഒഴിച്ചുകൂടാനാകാത്ത അംഗമായി ഉറൂസ് മാറിക്കൊണ്ടിരിക്കുകയാണ്. രജനീകാന്തും ഇറ്റാലിയന്‍ ബ്രാന്‍ഡില്‍ നിന്നുള്ള ഈ എസ്‌യുവി സ്വന്തമാക്കിയിട്ടുണ്ട്. ഈ ആഡംബര എസ്‌യുവിയുടെ വില 4.57 കോടി രൂപയാണ്. എക്‌സ്‌ഷോറൂം വിലയാണിത്.

ജര്‍മന്‍ ആഡംബര കാര്‍ ബ്രാന്‍ഡായ ബിഎംഡബ്ല്യുവിന്റെ ആഡംബര എസ്‌യുവിയാണ് X5. എക്സ്‌ലൈന്‍, M സ്പോര്‍ട്ട് എന്നീ രണ്ട് വേരിയന്റുകളിലായാണ് X5 വിപണിയില്‍ എത്തുന്നത്. ബിഎംഡബ്ല്യു X5 ആഡംബര എസ്‌യുവിയുടെ എക്സ്‌ഷോറൂം വില 97 ലക്ഷം മുതല്‍ 1.12 കോടി രൂപ വരെ നീളുന്നു. എന്നാല്‍ കാറിന്റെ ഏത് വേരിയന്റാണ് സൂപ്പര്‍ സ്റ്റാറിന്റെ ഗരാജിലുള്ളതെന്ന് വ്യക്തമല്ല. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ഈ ബിഎംഡബ്ല്യു കാര്‍ ഓഫര്‍ ചെയ്യുന്നുണ്ട്.
ജര്‍മന്‍ ആഡംബര കാര്‍ ബ്രാന്‍ഡിന്റെ ഏറ്റവും ജനപ്രിയമായ കാറുകളില്‍ ഒന്നാണ് G-ക്ലാസ്. നടന്‍ രജനികാന്തിന്റെ പക്കല്‍ ഏകദേശം 2.55 കോടി രൂപ വില വരുന്ന മെര്‍സിഡീസ് G-ക്ലാസ് ആഡംബര എസ്‌യുവിയുണ്ട്. ബോക്‌സി ഡിസൈനും ഓഫ്‌റോഡ് ശേഷിയുമുള്ള ഈ ഐക്കണിക് കാറും സെലിബ്രിറ്റികളുടെ ഇഷ്ട ചോയ്‌സുകളില്‍ ഒന്നാണ്. ജി-ക്ലാസിന്റെ ഇലക്ട്രിക് പതിപ്പും വിപണിയില്‍ എത്തിച്ചിട്ടുണ്ട്.

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട പ്രീമിയം എംപിവിയാണ് ടൊയോട്ട ഇന്നോവ. വിലകൂടിയ കാറുകള്‍ ഗരാജിലുള്ളവര്‍ പോലും ദൈനംദിന യാത്രകള്‍ക്ക് ഇന്നോവ ഉപയോഗിക്കുന്നു. 20-30 ലക്ഷം രൂപ റേഞ്ചില്‍ ഈ കാര്‍ വാങ്ങാനാകും. മുകളില്‍ പറഞ്ഞ കാറുകള്‍ കൂടാതെ ഹോണ്ട സിവിക്, പ്രീമിയര്‍ പദ്മിനി, ഹിന്ദുസ്ഥാന്‍ മോട്ടോര്‍സ് അംബാസഡര്‍ എന്നിവ താരത്തിന്റെ ഉടമസ്ഥതയിലുള്ളതായാണ് വിവരം. അംബാസഡറില്‍ അദ്ദേഹത്തെ ധാരാളം പൊതുമധ്യത്തില്‍ കണ്ടിട്ടുണ്ട്.
രജനികാന്ത് വിമാനത്തിൽ യാത്ര ചെയ്യുന്ന നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അദ്ദേഹം വിമാനയാത്രയ്ക്കിടെ ഫോണിൽ ഗെയിം കളിക്കുന്നതും, വീഡിയോകൾ കണ്ട് രസിക്കുന്നതുമായ നിരവധി വീഡിയോകളുണ്ട്. താരം വ്യവസാ പ്രമുഖനായ എംഎ യുസഫലിയോടൊപ്പം ദുബായിൽ യാത്ര ചെയ്തത് യൂസഫലിയുടെ റോൾസ് റോയ്സ് കലിനൻ മോഡലിലായിരുന്നു.
ഇന്ത്യയിൽ മാത്രമല്ല വിദേശത്തും വിലകൂടിയതും വിചിത്രവുമായ നിരവധി കാറുകളാണ് യൂസഫലിക്കുള്ളത്. ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളായ റോൾസ് റോയ്‌സ് നിർമിച്ച ആദ്യത്തെ എസ്‌യുവിയാണ് കലിനൻ എന്ന പ്രത്യേകതയുമുണ്ട്. എസ്‌യുവി സമ്പന്നർക്ക് ഇടയിൽ വലിയ പ്രചാരം നേടുകയും ചെയ്‌തിട്ടുണ്ട്. സെഡാനുകളിൽ നിന്ന് എസ്‌യുവികളിലേക്ക് ആളുകളുടെ താൽപ്പര്യം മാറുന്ന സമയത്താണ് കലിനനുമായി കമ്പനി വിപണിയിലേക്ക് എത്തുന്നത്.
നിരവധി ഇന്ത്യൻ സെലിബ്രിറ്റികളും ബിസിനസുകാരും ഈ എസ്‌യുവി സ്വന്തമാക്കിയുട്ടുണ്ടെന്നത് വണ്ടിയുടെ ഇമേജും വർധിപ്പിച്ചിട്ടുണ്ട്. മറ്റ് റോൾസ് റോയ്‌സ് മോഡലുകളെപ്പോലെ കലിനനും വളരെ പ്രീമിയവും ആഡംബരവുമുള്ള ഇന്റീരിയറാണ് വാഗ്ദാനം ചെയ്യുന്നത്. ഒപ്പം വാങ്ങുന്നവരുടെ അഭിരുചിക്കനുസരിച്ച് കസ്റ്റമൈസേഷൻ ഓപ്ഷനുകളുടെ ഒരു നീണ്ട പട്ടികയും ബ്രിട്ടീഷ് ബ്രാൻഡ് ഒരുക്കിയിട്ടുണ്ട്. ഇത് തെരഞ്ഞെടുക്കുന്നത് അനുസരിച്ച് കാറിൻ്റെ വില ഉയരുകയും ചെയ്യും.
569 bhp കരുത്തിൽ പരമാവധി 850 Nm torque ഉത്പാദിപ്പിക്കാൻ കഴിയുന്ന 6.75 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് റോൾസ് റോയ്‌സ് കലിനന് തുടിപ്പേകുന്നത്. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് സ്റ്റാൻഡേർഡായി വരുന്നത്. രജിനിയുടെ പുതിയ വീഡിയോയെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണെന്ന് കമൻ്റ് ബോക്സിൽ രേഖപ്പെടുത്താൻ മറക്കരുതേ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








