സമ്പത്തിൻ്റെ കാര്യത്തിൽ ബോളിവുഡിലെ ടോപ്പ് കുടുംബം, വീട്ടിലെ കാരണവർ വാങ്ങിയത് 2 കോടിയുടെ എംപിവി

90 സ് കിഡ്സിൻ്റെ സിനിമ കമ്പത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ വ്യക്തിയാണ് രാകേഷ് റോഷൻ എന്ന നിർമാതാവും, നടനും, സംവിധായകനും തിരകഥാകൃത്തുമൊക്കെ. ഏതൊരു മക്കളുടേയും ആഗ്രഹമാണ് തൻ്റെ പേരിൽ അച്ഛനും അമ്മയും അറിയപ്പെടണമെന്നത്. രാകേഷ് റോഷൻ എന്ന പേര് ഇപ്പോഴത്തെ പിളേളർക്ക് മനസിലായില്ല എങ്കിൽ ഹൃത്വിക്ക് റോഷൻ്റെ പിതാവ് എന്ന് പറഞ്ഞാൽ മതിയാകും. രാകേഷ് റോഷൻ ഇപ്പോൾ താൻ പുതിയതായി വാങ്ങിയ ടൊയോട്ട വെൽഫെയർ എംപിവിയിൽ വന്നിറങ്ങുന്ന ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

നിലവിൽ സെലിബ്രിറ്റികൾക്കിടയിൽ ഏറെ ജനപ്രിയമായ കാറാണ് ടൊയോട്ട വെൽഫയർ. അത്യാഡംബര സവിശേഷതകളാൽ സമ്പന്നമായ വാഹനം വിവിഐപി ഗയമിലുള്ള യാത്രകളാണ് സമ്മാനിക്കുന്നത്. 4,995 മില്ലീമീറ്റർ നീളവും 1,850 മില്ലീമീറ്റർ വീതിയും 1,950 മില്ലീമീറ്റർ ഉയരവും 3,000 മില്ലീമീറ്റർ വീൽബേസുമാണ് ഈ എംപിവിക്കുള്ളത്.

rakesh roshan toyota vellfire

ഹായ്, വിഐപി എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ വരുന്ന ടൊയോട്ട വെൽഫയറിന് 1.32 കോടി രൂപയോളമാണ് ഇന്ത്യയിൽ വരുന്ന എക്സ്ഷോറൂം വില. ടാക്‌സും ഇൻഷുറൻസും എല്ലാമായി 2 കോടി രൂപയോളം വരും വെൽഫയറിന്റെ മുംബൈയിലെ ഓൺ-റോഡ് വിലയെന്നാണ് കണക്കുകൾ. 4 ഡോറുകളുള്ള എംപിവി അതിൻ്റെ കാരവാൻ പോലെയുള്ള യാത്രാ അനുഭവത്തിന് പേരുകേട്ടതാണ്. 2023 ഓഗസ്റ്റിലാണ് എംപിവിയുടെ ഏറ്റവും പുതിയ മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്.

ഇതിന് ശേഷമാണ് ഇവൻ സെലിബ്രിറ്റികളുടെ പ്രിയവാഹനമായി മാറുന്നത്. ആദ്യ നോട്ടത്തിൽ തന്നെ ആരേയും വശീകരിക്കുന്ന ലുക്കാണ് വെൽഫയറിന്റെ പ്രധാന ഹൈലൈറ്റ്. മുൻവശത്തെ വലിയ സിക്‌സ് സ്ലാറ്റ് ഗ്രില്ലും സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകളും ഇതിന് താഴെയായി കൊടുത്തിരിക്കുന്ന എൽഇഡി ഡിആർഎല്ലുകളും കൂടിയാവുമ്പോൾ വണ്ടി അഴകനായി മാറുന്നുണ്ട്. ഫ്രണ്ട് ബമ്പറിൻ്റെ വീതിയിൽ പ്രവർത്തിക്കുന്ന യു ആകൃതിയിലുള്ള ക്രോം സ്ട്രിപ്പും മനോഹരമാണ്.

rakesh roshan toyota vellfire

വശക്കാഴ്ച്ചയിലേക്ക് വന്നാൽ കൂറ്റൻ ഗ്ലാസ് ഏരിയയും 19 ഇഞ്ച് ഡ്യുവൽ ടോൺ അലോയ് വീലുകളുമാണ് വെൽഫയറിന് വിവിഐപി ലുക്ക് സമ്മാനിക്കുന്നത്. പിൻവശത്ത് മുൻ പതിപ്പിനെ അപേക്ഷിച്ച് കണക്റ്റിംഗ് എൽഇഡി ബാറുള്ള റീഡിസൈൻ ചെയ്ത എൽഇഡി ടെയിൽ ലാമ്പുകളാണ് എടുത്തു പറയേണ്ട സംഗതി. പുറത്തുനിന്ന് കാണുന്നതിലും ലക്ഷ്വറിയിലാണ് എംപിവിയുടെ ഇന്റീരിയറിൽ ടൊയോട്ട ഒരുക്കിയിട്ടുള്ളത്.

വലിയ 14 ഇഞ്ച് യൂണിറ്റാണ് വെൽഫയറിന്റെ ഡാഷ്ബോർഡിൽ ആധിപത്യം പുലർത്തുന്നത്. സീറ്റ് ഡിസൈനും അപ്ഹോൾസ്റ്ററിയും പുതിയ കാലത്തിനൊത്തതാണ്. ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, വെന്റിലേറ്റഡ്, ഹീറ്റഡ് ഫംഗ്ഷനുകളുള്ള സീറ്റുകൾ, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന സ്റ്റിയറിംഗ് വീൽ, രണ്ടാമത്തെയും മൂന്നാം നിരയിലെയും യാത്രക്കാർക്ക് ഇലക്ട്രിക് വിൻഡോ കർട്ടനുകൾ എന്നിവയെല്ലാം ടൊയോട്ടയുടെ എംപിവിയിലുണ്ട്.

toyota vellfire

മധ്യ നിരയിൽ സുഖപ്രദമായ ക്യാപ്റ്റൻ സീറ്റുകളുള്ളതിനാൽ യാത്രാ സുഖം ഗംഭീരമായിരിക്കും. ആറ് എയർബാഗുകൾ, സ്റ്റെബിലിറ്റി കൺട്രോൾ, പാർക്ക് അസിസ്റ്റ്, ഹിൽ അസിസ്റ്റ് കൺട്രോൾ, ടൊയോട്ട സേഫ്റ്റി സെൻസ് ADAS, 360-ഡിഗ്രി ക്യാമറ പോലുള്ളവയാണ് വാഹനത്തിന്റെ സേഫ്റ്റി ഫീച്ചറുകൾ. ടൊയോട്ട വെൽഫയറിന് കരുത്തേകുന്നത് ഹൈബ്രിഡ് 2.5 ലിറ്റർ, 4-സിലിണ്ടർ പെട്രോൾ എഞ്ചിനാണ്. 193 bhp പവറിൽ 240 Nm torque ഉത്പാദിപ്പിക്കാൻ കഴിയുന്ന എഞ്ചിൻ ഇ-സിവിടി ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, December 17, 2024, 14:00 [IST]
English summary
Rakesh roshan recently purchase new toyota vellfire video goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X