പടങ്ങളൊക്കെ എറിഞ്ഞ് പൊട്ടിയാലും ആഡംബരത്തിന് കുറവില്ല! സുന്ദരിയുടെ യാത്ര 4.5 കോടിയുടെ ആഡംബര എസ്‌യുവിയിൽ
ബോളിവുഡിൽ ഒരു നായികാ പട്ടം കിട്ടി കഴിഞ്ഞാൽ പിന്നീട് റിലീസ് ആകുന്ന പടങ്ങളൊക്കെ എറിഞ്ഞ് പൊട്ടിയാലും ആഡംബരത്തിന് കുറവ് കാണില്ല. അങ്ങനെ മൊത്തത്തിൽ അടച്ച് സംസാരിക്കുന്നുവെന്ന് ദയവായി വിചാരിക്കരുതേ. സമയം ചിലപ്പോൾ ശരിയാകും ചിലപ്പോൾ ശരിയാകില്ല. ഇതൊക്കെ ഒരു ഭാഗ്യമല്ലേ. തെലുഗു, തമിഴ്, ഹിന്ദി സിനിമകളിലെ മുന്‍നിര താരമാണ് രാകുല്‍ പ്രീത് സിംഗിൻ്റെ കാര്യവും അങ്ങനെ തന്നെ. നിരവധി ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും അടുത്തിടെ വന്ന പടങ്ങളെല്ലാം എട്ടുനിലയിൽ പൊട്ടിയിരുന്നു, എന്നാലും താരത്തിൻ്റെ ആരാധകരുടെ എണ്ണത്തിൽ ഒരു കുറവും വന്നിട്ടില്ല.
താരത്തിൻ്റെ പക്കൽ ഏവരുടേയും പ്രിയപ്പെട്ട ആഡംബര എസ്‌യുവിയായ മെർസിഡീസ് ബെൻസ് മെയ്ബാക്ക് GLS ഉണ്ട്. താരം അതിലേക്ക് കയറുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഈ കാര്‍ ഉപഭോക്താക്കളുടെ തങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് പേഴ്‌സണലൈസ് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ് എന്ന പ്രത്യേകതയും ഉണ്ട്.

അത്യാഡംബരങ്ങള്‍ നിറഞ്ഞ ഒരു മോഡലാണ് മെര്‍സിഡീസ്-ബെന്‍സ് മെയ്ബാക്ക് GLS. അത് കൊണ്ട് തന്നെ കമ്പനിയുടെ എസ്‌യുവി നിരയിലെ അത്യാഡംബര മോഡലാണിതെന്ന പ്രത്യേകം പറയേണ്ടതില്ലല്ലോ. മെയ്ബാക്കിന്റെ സിഗ്‌നേച്ചര്‍ അലങ്കാരമുള്ള എക്സ്റ്റീരിയറും അത്യാഡംബര തുളുമ്പുന്ന ഇന്റീരിയറുമാണ് ഈ മോഡലിന്റെ ആകര്‍ഷണം.2022 ജൂണിലാണ് മെയ്ബാക്കിന്റെ ആദ്യ എസ്‌യുവി ഇന്ത്യന്‍ വിപണിയിലെത്തുന്നത്.
ജിഎല്‍എസില്‍ നിരവധി ആഡംബര ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്ത വാഹനമാണ് മെയ്ബാക്ക് GLS 600. S ക്ലാസിന് ശേഷം ഇന്ത്യന്‍ വിപണിയിലെത്തുന്ന രണ്ടാമത്തെ മെയ്ബാക്ക് വാഹനമാണ് GLS. ആകെ 2 വേരിയന്റുകളിലാണ് മെര്‍സിഡീസ് മെയ്ബാക്ക് GLS വില്‍പ്പനക്കെത്തുന്നത്. 600 4Matic, നൈറ്റ് സീരീസ് എന്നീ വേരിയന്റുകളില്‍ ഈ കാര്‍ വാങ്ങാം. യഥാക്രമം 3.90 കോടി രൂപയ്ക്കും 4.27 കോടി രൂപയ്ക്കുമാണ് ഇത് വില്‍ക്കുന്നത്.

4.0 ലീറ്റര്‍ ട്വീന്‍ ടര്‍ബോ V8 എഞ്ചിനും 48 വാട്ട് മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റവുമാണ് വാഹനത്തിന് കരുത്തേകുന്നത്. 550 bhp പവറും 770 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. 8 വോള്‍ട്ട് EQ ബൂസ്റ്റ് സിസ്റ്റം ആവശ്യമുള്ള സമയങ്ങളില്‍ 250 Nm അധിക ടോര്‍ക്കും 21 bhp പവറും നല്‍കും.
വാഹനത്തില്‍ 9 സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്‌സാണുള്ളത്. വെറും 4.9 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള ശേഷിയും ഈ വാഹനത്തിനുണ്ട്. ലിറ്ററിന് 10 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന് പറയപ്പെടുന്നു.4-5 സീറ്റിങ്ങ് ഓപ്ഷനുകളില്‍ മെയ്ബാക്ക് ലഭ്യമാണ്. 43.5 ഡിഗ്രിവരെ റിക്ലൈന്‍ ചെയ്യാവുന്ന സീറ്റുകള്‍ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുന്നതും മെമ്മറി ഫംഗ്ഷനുള്ളതുമാണ്.
4 സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ്, അഡാപ്റ്റീവ് എയര്‍ സസ്‌പെന്‍ഷന്‍, വെന്റിലേറ്റഡ് മുന്‍-പിന്‍ സീറ്റുകള്‍, 360 ഡിഗ്രി ക്യാമറ, ബര്‍മെസ്റ്റര്‍ 3ഡി സറൗണ്ട് സൗണ്ട് സിസ്റ്റം തുടങ്ങി നിരവധി ഫീച്ചറുകളുണ്ട്. എട്ട് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ലൈന്‍ കീപ്പ് അസിസ്റ്റ്, ബ്ലൈന്റ് സ്‌പോട്ട് അസിസ്റ്റ്, ആക്ടീവ് ബ്രേക്ക് അസിസ്റ്റ്, സ്റ്റിയറിങ് അസിസ്റ്റ്, ടയര്‍ പ്രെഷര്‍ മോണിറ്റര്‍ തുടങ്ങിയ സേഫ്റ്റി ഫീച്ചറുകള്‍ യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








