45 കോടിയുടെ ആസ്തിയുള്ള സുന്ദരി നടി; 4.27 കോടിയുടെ മെയ്ബാക്കിൽ വന്നിറങ്ങിയാൽ ആരും നോക്കി പോകും
2010-ൽ സിനിമയിലേക്ക് ഒരു സുന്ദരിയുടെ അരങ്ങേറ്റം നടന്നു. കന്നഡ സിനിമയായ ഗില്ലിയിലൂടെ അഭിനയ രംഗത്തെത്തിയ നടി പിന്നീട് തമിഴിലേക്കും തെലുങ്കിലേക്കും ചേക്കേറുകയായിരുന്നു. ലൗക്യം, പണ്ടഗെ ചേസ്‌കോ, സാറായ്‌നോഡു, ധ്രുവ, നന്നക്കു പ്രേമതോ, സ്‌പൈഡര്‍ എന്നീ ചിത്രങ്ങളില്‍ വേഷമിട്ടു. പറഞ്ഞുവരുന്നത് കോടികൾ മുടക്കി ശങ്കർ സംവിധാനം ചെയ്ത ഇന്ത്യൻ 2 എന്ന ചിത്രത്തിലെ നായികയായ രാകുൽ പ്രീതിൻ്റെ കാര്യമാണ്. ചിത്രം വൻ ഫ്ലോപ്പായിരുന്നു എങ്കിലും ആഡംബരത്തിന് ഒരു കുറവും നടി വരുത്തിയിട്ടില്ല. താരത്തിൻ്റെ ഗാരേജിൽ കോടികളുടെ ആഡംബര വാഹനങ്ങളാണുളളത്. അതിൽ തന്നെ മെയ്ബാക്ക് എസ്‌യുവിയാണ്.
താരം ആഡംബര എസ്‌യുവിയിൽ വിമാനത്താവളത്തിൽ വന്നിറങ്ങുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 2022 ജൂണിലാണ് മെയ്ബാക്കിന്റെ ആദ്യ എസ്‌യുവി ഇന്ത്യന്‍ വിപണിയിലെത്തുന്നത്. ജിഎല്‍എസില്‍ നിരവധി ആഡംബര ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്ത വാഹനമാണ് മെയ്ബാക്ക് GLS 600. S ക്ലാസിന് ശേഷം ഇന്ത്യന്‍ വിപണിയിലെത്തുന്ന രണ്ടാമത്തെ മെയ്ബാക്ക് വാഹനമാണ് GLS.

ആകെ 2 വേരിയന്റുകളിലാണ് മെര്‍സിഡീസ് മെയ്ബാക്ക് GLS വില്‍പ്പനക്കെത്തുന്നത്. 600 4Matic, നൈറ്റ് സീരീസ് എന്നീ വേരിയന്റുകളില്‍ ഈ കാര്‍ വാങ്ങാം. യഥാക്രമം 3.90 കോടി രൂപയ്ക്കും 4.27 കോടി രൂപയ്ക്കുമാണ് ഇത് വില്‍ക്കുന്നത്. കരുത്തിൻ്റെ കാര്യത്തിൽ 4.0 ലീറ്റര്‍ ട്വീന്‍ ടര്‍ബോ V8 എഞ്ചിനും 48 വാട്ട് മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റവുമാണ് വാഹനത്തിന് കരുത്തേകുന്നത്.
550 bhp പവറും 770 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. 8 വോള്‍ട്ട് EQ ബൂസ്റ്റ് സിസ്റ്റം ആവശ്യമുള്ള സമയങ്ങളില്‍ 250 Nm അധിക ടോര്‍ക്കും 21 bhp പവറും നല്‍കും. വാഹനത്തില്‍ 9 സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്‌സാണുള്ളത്. വെറും 4.9 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള ശേഷിയും ഈ വാഹനത്തിനുണ്ട്.

ലിറ്ററിന് 10 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.4-5 സീറ്റിങ്ങ് ഓപ്ഷനുകളില്‍ മെയ്ബാക്ക് ലഭ്യമാണ്. 43.5 ഡിഗ്രിവരെ റിക്ലൈന്‍ ചെയ്യാവുന്ന സീറ്റുകള്‍ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുന്നതും മെമ്മറി ഫംഗ്ഷനുള്ളതുമാണ്. 4 സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ്, അഡാപ്റ്റീവ് എയര്‍ സസ്‌പെന്‍ഷന്‍, വെന്റിലേറ്റഡ് മുന്‍-പിന്‍ സീറ്റുകള്‍, 360 ഡിഗ്രി ക്യാമറ, ബര്‍മെസ്റ്റര്‍ 3ഡി സറൗണ്ട് സൗണ്ട് സിസ്റ്റം തുടങ്ങി നിരവധി ഫീച്ചറുകളുണ്ട്.
എട്ട് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ലൈന്‍ കീപ്പ് അസിസ്റ്റ്, ബ്ലൈന്റ് സ്‌പോട്ട് അസിസ്റ്റ്, ആക്ടീവ് ബ്രേക്ക് അസിസ്റ്റ്, സ്റ്റിയറിങ് അസിസ്റ്റ്, ടയര്‍ പ്രെഷര്‍ മോണിറ്റര്‍ തുടങ്ങിയ സേഫ്റ്റി ഫീച്ചറുകള്‍ യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കുന്നു. ഈ കാര്‍ ഉപഭോക്താക്കളുടെ തങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് പേഴ്‌സണലൈസ് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്.
ജര്‍മന്‍ വാഹന ഭീമനായ മെര്‍സിഡസ് ബെന്‍സിന്റെ സൂപ്പര്‍ ലക്ഷ്വറി വിഭാഗമായ മെയ്ബാക്കിന്റെ GLS 600 രാജ്യത്ത് ലോഞ്ച് ചെയ്തതിന് ശേഷം അര ഡസനിലേറെ സെലിബ്രിറ്റികള്‍ സ്വന്തമാക്കിയിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് മലയാള നടന്‍ ഷെയ്ന്‍ നിഗം ഇതേ കാര്‍ വാങ്ങിയത്. സിബിയു (കംപ്ലീറ്റ്‌ലി ബില്‍റ്റ്-അപ്പ്) വഴി ഇറക്കുമതി ചെയ്ത GLS 600 അള്‍ട്ര ലക്ഷ്വറി എസ്‌യുവിക്ക് 3.39 കോടി രൂപയാണ് എക്‌സ്‌ഷോറൂം വില.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








