റാലിക്കിടെ ഹ്യൂണ്ടായ് ഐ20 ടയര്‍ പങ്ചറായപ്പോള്‍
മോട്ടോര്‍സ്‌പോര്‍ട്‌സില്‍ സമയത്തിനും വേഗത്തിനുമുള്ള പ്രാധാന്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. അനിശ്ചിതത്വം നിറഞ്ഞ സാഹചര്യങ്ങളെ എപ്പോഴും നേരിടേണ്ടതുണ്ട് എന്നതിനാല്‍ ഏറ്റവും പൊസിറ്റീവായ സമീപനം ആവശ്യമുള്ള ഒരു സ്‌പോര്‍ട്‌സ് ഇനം കൂടിയാണിത്. ഇവിടെ ഡബ്ല്യുആര്‍സിയിലെ ഒരു സംഭവം കാണാം.
ഹ്യൂണ്ടായ് ഐ20യാണ് കാര്‍. ഡ്രൈവ് ചെയ്യുന്നത് തിയറി നൂവില്ലെ. നേവിഗേറ്ററായി നിക്കോളാസ് ഗില്‍സോള്‍. കാര്‍ ഇടയ്ക്കുവെച്ച് പങ്ചറായപ്പോള്‍ ഇരുവരും ചേര്‍ന്ന് നിമിഷങ്ങള്‍ കൊണ്ട് അത് മാറ്റിയിടുന്നു. വെറും 45 സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഇരുവരും ചേര്‍ന്ന് കാര്യം സാധിച്ചു.


Click it and Unblock the Notifications








