1.5 ലക്ഷത്തിന്റെ ഇ-സൈക്കിളില്‍ കറങ്ങി രണ്‍ബീര്‍ കപൂര്‍; ഇലക്ട്രിക് വാഹനങ്ങളെ സ്വീകരിച്ച് ബോളിവുഡ്

ബോളിവുഡ് താരദമ്പതികളായ രണ്‍ബീര്‍ കപൂറിനും ആലിയ ഭട്ടിനും അടുത്തിടെ പെണ്‍കുഞ്ഞ് പിറന്നിരുന്നു. വിവിധ ഇന്ത്യന്‍ മാധ്യമങ്ങള്‍ ഇത് ആഘോഷിച്ചിരുന്നു. വലിയ വാഹന പ്രേമി കൂടിയായ രണ്‍ബീര്‍ കപൂറിനെ പലപ്പോഴും ആഡംബര കാറുകളില്‍ നിരത്തുകളില്‍ പലപ്പോഴും കാണപ്പെട്ടിട്ടുണ്ട്. കാര്‍ പ്രേമിയായ രണ്‍ബീര്‍ വിലകൂടിയ കാറുകളില്‍ ചിലത് ഓടിക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്.

മിക്ക സമയത്തും കാറില്‍ കാണുന്ന രണ്‍ബീര്‍ കപൂറിനെ മോട്ടോര്‍ സൈക്കിളില്‍ അപൂര്‍വമായേ കാണാറുള്ളൂ. എന്നാല്‍ ബോളിവുഡ് താരം മുംബൈ നഗരത്തില്‍ ഒന്നര ലക്ഷം രൂപ വിലയുള്ള ഇലക്ട്രിക് ബൈസിക്കിള്‍ ഓടിക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണിപ്പോള്‍. കാര്‍സ് ഫോര്‍ യു ആണ് അവരുടെ യൂട്യൂബ് ചാനലില്‍ വീഡിയോ അപ്ലോഡ് ചെയ്തത്. ഒരു നിര്‍മ്മാണ സൈറ്റ് പോലെ കാണപ്പെടുന്ന സ്ഥലത്താണ് നടന്‍ ഇലക്ട്രിക്ക് സൈക്കിള്‍ ഓടിക്കുന്നത്. വീഡിയോ കണ്ടാല്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഒരു വീടാണെന്ന് തോന്നുന്നു.

1.5 ലക്ഷത്തിന്റെ ഇ-സൈക്കിളില്‍ കറങ്ങി രണ്‍ബീര്‍ കപൂര്‍; ഇലക്ട്രിക് വാഹനങ്ങളെ സ്വീകരിച്ച് ബോളിവുഡ്

എന്നാല്‍ ഇത് സിനിമ ഷൂട്ടിംഗ് സൈറ്റ് ആണോ എന്ന കാര്യം വ്യക്തമല്ല. മുംബൈയിലെ ബാന്ദ്ര പ്രദേശത്താണ് താരം ഇലക്ട്രിക് സൈക്കിള്‍ ഓടിച്ചതെന്നാണ് റിപ്പോര്‍ട്ട്. മുംബൈയിലെ ഏറ്റവും മോടി കൂടിയ പ്രദേശങ്ങളില്‍ ഒന്നാണ് ബാന്ദ്ര. വീഡിയോയില്‍ രണ്‍ബീര്‍ ഓടിക്കുന്ന ഇലക്ട്രിക് സൈക്കിള്‍ മേറ്റ് എക്‌സ് ഇലക്ട്രിക് ബൈക്കാണ്. രണ്‍ബീര്‍ ഇലക്ട്രിക് സൈക്കിളുമായി പുറത്തിറങ്ങുമ്പോള്‍ പാപ്പരാസികള്‍ വീഡിയോ എടുക്കാനായി ശ്രമിക്കുന്നുണ്ട്. ഒരാള്‍ രണ്‍ബീറിന്റെ വീഡിയോ പകര്‍ത്താന്‍ പിറകെ പായുന്നുണ്ടെങ്കിലും അയാളെ ഗൗനിക്കാതെ താരം സൈക്കിള്‍ ഓടിച്ച് പോയി.

ഒരുപക്ഷേ ഇതാദ്യമായാകും രണ്‍ബീര്‍ കപൂറിനെ ഒരു ഇലക്ട്രിക് സൈക്കിളില്‍ കാണപ്പെടുന്നത്. നടന്‍ ഇലക്ട്രിക് സൈക്കിളില്‍ കയറി നിര്‍മ്മാണ സ്ഥലത്തിന് പുറത്തേക്ക് ചവിട്ടുന്നത് വീഡിയോയില്‍ കാണാം. റോഡില്‍ എത്തിയ ശേഷം ചവിട്ടല്‍ നിര്‍ത്തിയ ശേഷം രണ്‍ബീര്‍ കപൂര്‍ സൈക്കിള്‍ ബാറ്ററി പവര്‍ ഉപയോഗിച്ച് ഓടിക്കാന്‍ തുടങ്ങി. മേറ്റ് എക്‌സ് ഇലക്ട്രിക് ബൈക്കുക്ള്‍ മൂന്ന് പതിപ്പുകളില്‍ ലഭ്യമാണ്. ബാറ്ററി പായ്ക്കിലാണ് മൂന്ന് വേരിയന്റുകളും വ്യത്യാസപ്പെട്ട് കിടക്കുന്നത്.

എളുപ്പത്തില്‍ മടക്കാനാകും എന്നതാണ് മേറ്റ് എക്സ് ഇലക്ട്രിക് സ്‌കൂട്ടറുകളെ അദ്വിതീയമാക്കുന്ന മറ്റൊരു കാര്യം. ഈ ഇലക്ട്രിക് സൈക്കിളിന് 1.5 ലക്ഷം രൂപ വിലയുണ്ടെന്നാണ് വീഡിയോയില്‍ പറയുന്നത്. അതിനാല്‍ തന്നെ ഇത് പരമാവധി 80 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്ന 750W പതിപ്പായിരിക്കുമെന്നും വീഡിയോ പരാമര്‍ശിക്കുന്നു. ഈ ഇലക്ട്രിക് സൈക്കിളുകളുടെ ഉയര്‍ന്ന വേഗത മണിക്കൂറില്‍ 32 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഒരു തമ്പ് ത്രോട്ടില്‍ ഇത് വാഗ്ദാനം ചെയ്യുന്നു.

ഡെന്മാര്‍ക്കിലെ കോപ്പന്‍ഹേഗനില്‍ നിന്നുള്ള ഒരു ജനപ്രിയ ഇലക്ട്രിക് ബൈക്ക് നിര്‍മാതാക്കളാണ് മേറ്റ് എക്‌സ് ആണ് ഇലക്ട്രിക് ബൈസിക്കിള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഏകദേശം 1.50 ലക്ഷം രൂപയാണ് രണ്‍ബീറിന്റെ പക്കലുള്ള ഇലക്ട്രിക് സൈക്കിളിന്റെ വില. ഡിസ്‌ക് ബ്രേക്കുകള്‍, ബാറ്ററി ഉപയോഗം, റേഞ്ച് തുടങ്ങിയ ആവശ്യമായ വിവരങ്ങള്‍ കാണിക്കുന്ന ഹാന്‍ഡില്‍ ബാറിലെ എല്‍സിഡി ഡിസ്പ്ലേ എന്നിങ്ങനെയുള്ള മറ്റ് സവിശേഷതകളും ഇ-ബൈക്കിന് ലഭിക്കുന്നു. ഹൈഡ്രോളിക് ബ്രേക്കിംഗ് സിസ്റ്റവും മേറ്റ് എക്‌സില്‍ കാണാം.

8 ഗിയറുകളും ഫുള്‍ സസ്‌പെന്‍ഷന്‍ സിസ്റ്റവും എല്ലാ പ്രതലങ്ങളിലൂടെയുമുള്ള യാത്രകള്‍ സുഖകരമാക്കുന്നു. 250 W ഇലക്ട്രിക് മോട്ടര്‍ റിയര്‍ ഹബിലാണ്. സാധാരണ ഇന്ത്യന്‍ വിപണിയില്‍ കാണുന്നതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഈ ഇലക്ട്രിക് സൈക്കിളിന്റെ ഡിസൈന്‍. ഒരുപക്ഷേ ഇതാദ്യമായായിരിക്കും ഒരു ബോളിവുഡ് സെലിബ്രിറ്റി ഇലക്ട്രിക് ബൈസിക്കിളില്‍ പോകുന്നത് നമ്മള്‍ കാണുന്നത്. ഇതിലൂടെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നമ്മുടെ നാട്ടില്‍ വര്‍ധിച്ച് വരുന്ന ജനപ്രിയത കൂടിയാണ്.

മുകളില്‍ സൂചിപ്പിച്ച പോലെ പൊതുവേ കാറുകളില്‍ പോകുന്ന രണ്‍ബീറിനെ ഇരുചക്രവാഹനങ്ങളില്‍ പൊതുവെ കാണാറില്ല. രണ്‍ബീറിന്റെയും ആലിയയുടെയും ഗാരേജില്‍ ആഡംബര കാറുകളും എസ്‌യുവി കളുടെയും മികച്ച ശേഖരം കാണാം. ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ വോഗ് മുന്‍ തലമുറ പതിപ്പ്, ഔഡി R8, മെര്‍സിഡീസ് ബെന്‍സ് G63 AMG, ഔഡി A8 L W12 തുടങ്ങിയ കാറുകള്‍ രണ്‍ബീറിന് സ്വന്തമായുണ്ട്. ഒപ്പം തന്നെ ആലിയക്ക് ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ വോഗ് മുന്‍ തലമുറ പതിപ്പ്, ഔഡി A6, ബിഎംഡബ്ല്യു 7-സീരീസ്, ഔഡി Q5 തുടങ്ങിയ കാറുകളുണ്ട്.

More from DriveSpark

Article Published On: Wednesday, November 30, 2022, 11:15 [IST]
English summary
Ranbir kapoor seen riding mate x electric bicycle worth rs 1 5 lakh in mumbai video viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X