ഷോറൂം കാണും മുന്നേ പൊളിഞ്ഞ റേഞ്ച് റോവറിന് രക്ഷയായി ട്രാൻസിറ്റ് ഇൻഷുറൻസ്! വിശദമായി അറിയാം
സ്വന്തം വാഹനം ആയാലും മറ്റൊരാളുടെ വാഹനമായാലും അപകടത്തിൽപെടുക എന്നത് ആർക്കും സഹിക്കാൻ സാധിക്കുന്ന കാര്യമല്ല, നിർമാണ കമ്പനിയിൽ നിന്ന് ഡീലർഷിപ്പിലേക്ക് വാഹനം എത്തിച്ചതിന് ശേഷം കണ്ടെയ്നറിൽ നിന്ന് ഇറക്കുന്നതിനിടയിൽ അപകടമുണ്ടായത് നിങ്ങൾ അറിഞ്ഞു കാണുമല്ലോ. വളരെ ദാരുണമായ സംഭവത്തിൽ ഒരാളുടെ ജീവനും നഷ്ടപ്പെട്ടിരുന്നു. റേഞ്ച് റോവറിൻ്റെ ഓട്ടോബയോഗ്രഫി മോഡലാണ് അപകടത്തിൽപ്പെട്ടത്. വാഹനമോടിച്ച് പരിചയമില്ലാത്ത യൂണിയൻ തൊഴിലാളിയായിരുന്നു വാഹനം ഡീലർഷിപ്പിലേക്ക് ഇറക്കിയതെന്നാണ് റിപ്പോർട്ടുകൾ. നിയന്ത്രണം വിട്ട് വാഹനം ഷോറൂം ജോലിക്കാരനെ ഇടിക്കുകയും മാർബിൾ കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
അതിന് ശേഷം വാഹനം മുന്നോട്ട് എടുത്ത് അടുത്തുള്ള പോസ്റ്റിൽ ഇടിച്ചു നിൽക്കുകയായിരുന്നു. ഇത്തരം അപകടം ഉണ്ടാകുമ്പോൾ പലരും ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമുണ്ട്. ഈ അപകടത്തിൻ്റെ നഷ്ടം ആരാണ് വഹിക്കുന്നത് എന്ന്. ഒരു സ്ഥലത്ത് നിന്ന് ചരക്ക് നീക്കത്തിനിടയ്ക്ക് ട്രാൻസിറ്റ് ഇൻഷുറൻസ് ഉണ്ടാകും. ഇപ്പോൾ ഇത് ഉദാഹരണമായി എടുത്താൽ കൊച്ചിയിലെ ഡീലർഷിപ്പും റേഞ്ച് റോവർ കമ്പനിയുമായി ഒരു ട്രാൻസിറ്റ് ഇൻഷുറൻസ് ഉണ്ടായിരിക്കും. വാഹനത്തിനുണ്ടാകുന്ന കേടുപാടുകൾ ഇതിൽ ക്ലെയിം ചെയ്യാൻ സാധിക്കും.

കൂട്ടിയിടി, വാഹനങ്ങൾ മറിഞ്ഞു വീഴുക അതോടൊപ്പം തന്നെ ഭൂകമ്പം, വെള്ളപ്പൊക്കം, കൊടുങ്കാറ്റ് , തീപിടുത്തം, സ്ഫോടനം, ദുരുദ്ദേശ്യപരമായ നാശനഷ്ടം എല്ലാം ഇതിൽ ഉൾപ്പെടുന്നുതാണ്. ട്രാൻസിറ്റ് ഇൻഷുറൻസ് എടുക്കുന്നത് എപ്പോഴും നിർബന്ധമുളളതല്ല, എന്നാൽ സാധനങ്ങളോ ചരക്കോ കൊണ്ടുപോകുന്ന ബിസിനസുകൾക്കോ വ്യക്തികൾക്കോ ഇത് വളരെ ഗുണം ചെയ്യും. കാരണം, കൊച്ചിയിൽ സംഭവിച്ചത പോലെയുളള അപകടങ്ങളിൽ നിന്ന് നഷ്ടം സംഭവിക്കാതിരിക്കാൻ ഇത് സഹായിക്കും.
കൊച്ചിയിൽ അപകടത്തിൽപ്പെട്ട ഓട്ടോബയോഗ്രഫി ഇനി എന്ത് ചെയ്യുമെന്ന സംശയം പലർക്കും ഉണ്ടാകും, സാധാരണ രീതിയിൽ ഡീലർഷിപ്പ് ഇൻഷുറൻസ് ക്ലെയിം ചെയ്തതിന് ശേഷം വാഹനം ഇൻഷുറൻസ് കമ്പനിക്ക് കൈമാറും. അവർ വാഹനത്തിൻ്റെ കേടുപാടുകൾ പരിഹരിച്ച് ചിലപ്പോൾ ലേലത്തിൽ വയ്ക്കാനുള്ള സാധ്യതയുണ്ട്. എന്തായാലും വാഹനം റോഡിലിറങ്ങുമെന്ന കാര്യത്തിൽ സംശയം വേണ്ട.

റേഞ്ച് റോവർ ഓട്ടോബയോഗ്രഫിയുടെ ഓൺറോഡ് വില തന്നെ 4 കോടി രൂപയോളം രൂപ വരും. ശക്തമായ 3.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ഈ കാറിന് തുടിപ്പേകുന്നത്. പരമാവധി 394 bhp പവറും 550 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു. ഇതിലൂടെ കാറിന്റെ 4 ചക്രങ്ങളിലേക്കും പവര്‍ എത്തിക്കുന്നു. ഡ്രൈവിങ്ങ് വശമുണ്ടെന്ന് കരുതി ഇത്തരം വാഹനങ്ങൾ ഓടിക്കാൻ സാധിക്കില്ല. ഇതിന് ചില മോഡുകളും രീതികളുമുണ്ട്.
പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി വെറും അതിനാല്‍ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി വെറും 5.9 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് നിര്‍മാതാക്കള്‍ പറയുന്നു. ഓഫ് റോഡ് ശേഷിയും മികച്ച പെര്‍ഫോമന്‍സുമുള്ള കാര്‍ ആണെങ്കില്‍ കൂടി റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫിയുടെ ക്യാബിനില്‍ ആഡംബരത്തിന് ഒട്ടും കുറവില്ല.

നിരവധി പ്രീമിയം ഫീച്ചറുകളാൽ സമ്പന്നമായ ലക്ഷ്വറി സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് 22 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, സിഗ്നേച്ചർ ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഫ്ലഷ്-ടൈപ്പ് ഡോർ ഹാൻഡിലുകൾ, ഹീറ്റഡ് വിൻഡ്‌സ്‌ക്രീൻ, എൽിഡി ഫോഗ് ലൈറ്റുകൾ എന്നിവ പോലുള്ള മൊഞ്ചൻ സെറ്റപ്പുകളാണ് പ്രധാനമായും ലഭിക്കുന്നത്. നിരവധി വ്യത്യസ്ത ഇന്റീരിയർ ഓപ്ഷനുകളിലാണ് റേഞ്ച് റോവർ വരുന്നത്.
13 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 24 രീതിയില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന കൂള്‍ഡ്-ഹീറ്റഡ് സംവിധാനമുള്ള മസാജ് സീറ്റുകള്‍, ഓട്ടോമാന്‍ സംവിധാനമുള്ള പിന്‍നിര സീറ്റുകള്‍, പിന്നിലെ യാത്രക്കാര്‍ക്കുള്ള എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീനുകള്‍, കാർവേ ലെതർ സീറ്റുകൾ, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, 24-വേ അഡ്ജസ്റ്റ് ചെയ്യാവുന്ന ഇലക്ട്രിക് ഫ്രണ്ട് സീറ്റുകൾ, എക്സിക്യൂട്ടീവ് റിയർ സീറ്റുകൾ, മറ്റ് നിരവധി ഉയർന്ന ഫീച്ചറുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








