ആള്‍ട്ടോയേക്കാള്‍ കുറഞ്ഞ വിലയില്‍ 'റേഞ്ച് റോവര്‍'! ഉണ്ടാക്കിയ ടീംസിനെ അറിഞ്ഞാല്‍ ചിലപ്പോള്‍ വാങ്ങൂല
ലോകത്തിലെ ഏറ്റവും ജനപ്രിയമായ എസ്‌യുവികളില്‍ ഒന്നാണ് ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍. ഒട്ടുമിക്ക സമ്പന്നരുടെയും സെലിബ്രിറ്റികളുടെയും ഗരാജിലെ സ്ഥിരം സാന്നിധ്യം. ഒട്ടുമിക്ക വണ്ടിപ്രാന്തന്‍മാര്‍ക്കും ഒരു റേഞ്ച് റോവര്‍ സ്വന്തമാക്കിയാല്‍ കൊള്ളാമെന്നുണ്ടെങ്കിലും അതിന്റെ വില കാരണം അടുക്കാന്‍ പറ്റില്ല. എന്നാല്‍ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള കാറായ മാരുതി സുസുക്കി ആള്‍ട്ടോയുടെ ബേസ് വേരിയന്റിനേക്കാള്‍ കുറഞ്ഞ വിലയില്‍ ഒരു 'റേഞ്ച് റോവര്‍' കിട്ടിയാലോ?. അടിച്ച് മോനെ ലോട്ടറി എന്ന് വിചാരിക്കാന്‍ വരട്ടെ. ഒരു ചൈനീസ് കമ്പനി പുറത്തിറക്കിയ ലക്ഷ്വറി എസ്‌യുവിയുടെ മിനി പതിപ്പിനെ കുറിച്ചാണ് പറഞ്ഞത്.
ഇലക്‌ട്രോണിക് ഗാഡ്ജറ്റുകളായാലും വാഹനങ്ങളായാലും അതിന്റെ ക്ലോണ്‍ പതിപ്പുകള്‍ പുറത്തിറക്കുന്നതില്‍ വീരന്‍മാരാണ് ചൈനക്കാര്‍ എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ഇതേ ശൈലിയിലാണ് അവര്‍ ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ കാറും കോപ്പിയടിച്ചത്. ലാന്‍ഡ്‌റോവര്‍ പുറത്തിറക്കുന്ന വമ്പന്‍ എസ്‌യുവിയെ അപേക്ഷിച്ച് ചൈനീസ് മോഡല്‍ ആള് ഇത്തിരി കുഞ്ഞനാണ്. റേഞ്ച് റോവറിന്റെ അതേ സ്‌റ്റൈലിംഗ് ഘടകങ്ങള്‍ പക്ഷേ ഇതില്‍ കാണാം.

4000 യുഎസ് ഡോളറില്‍ താഴെയാണ് ഇതിന്റെ വില. അതായത് 3.50 ലക്ഷം രൂപയില്‍ താഴെ വിലയ്ക്കാണ് ഈ കാര്‍ ചൈനയില്‍ വില്‍ക്കുന്നത്. ഒരു ലാന്‍ഡ് റോവര്‍ റേഞ്ച് റോവറിന് ഒരു കോടി രൂപയിലധികം (150,000 ഡോളര്‍) വിലവരും എന്നത് ശ്രദ്ധിക്കേണ്ടതാണ്.അമേരിക്കയില്‍ ഇറക്കുമതി ചെലവുകള്‍ ചേര്‍ത്താല്‍ പോലും കാറിന് 10000 ഡോളര്‍ മാത്രമേ വില വരികയുള്ളൂ.
റേഞ്ച് റോവര്‍ കാറിനോട് ഏറെ കൊതിയുള്ളവരെ ആകര്‍ഷിക്കാനാണ് ചൈനീസ് കമ്പനി ഈ കാര്‍ മോഡല്‍ വളരെ താങ്ങാവുന്ന വിലയില്‍ വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. സൂപ്പര്‍ കാര്‍ ബ്ലോണ്ടി എന്ന യൂട്യൂബ് ചാനലില്‍ ഈ ചൈനീസ് റേഞ്ച് റോവറിനെ കുറിച്ചുള്ള വീഡിയോ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വീഡിയോ ചെയ്യാന്‍ വേണ്ടി മാത്രമായി അവര്‍ ഈ കാര്‍ ഇറക്കുമതി ചെയ്തതായാണ് തോന്നുന്നത്.

ഇറക്കുമതി തീരുവയടക്കം 9 ലക്ഷം രൂപ മാത്രം മുടക്കിയാണ് യൂട്യൂബേഴ്‌സ് 1 കോടി രൂപ വിലയുള്ള റേഞ്ച് റോവര്‍ കാര്‍ മോഡലിന്റെ മിനി പതിപ്പ് വാങ്ങിയത്. ഓണ്‍ലൈനായാണ് ഈ കാര്‍ ഓര്‍ഡര്‍ ചെയ്തത്. വലിപ്പം കുറവാണെങ്കിലും കാഴ്ചയില്‍ റേഞ്ച് റോവറിനെ പ്രതിഫലിപ്പിക്കുന്നുണ്ട് ചൈനീസ് കോപ്പി. ഹെഡ്ലൈറ്റുകള്‍, ഇന്‍ഡിക്കേറ്ററുകള്‍, ഗ്രില്‍, ബോണറ്റ്, ബമ്പര്‍, സൈഡ് പാനല്‍ ഡിസൈന്‍ എന്നിവയെല്ലാം റേഞ്ച് റോവറിന് സമാനമാണ്.
റേഞ്ച് റോവര്‍ മോഡലില്‍ ഫ്‌ലഷ് ഫിറ്റിംഗ് ഡോര്‍ ഹാന്‍ഡിലുകളാണ് വരുന്നത്. എന്നാല്‍ ചൈനീസ് മോഡലില്‍ സാധാരണ ഡോര്‍ ഹാന്‍ഡിലുകളാണ് നല്‍കിയിരിക്കുന്നത്. കുറഞ്ഞ വിലയില്‍ ലഭ്യമാകുന്ന കാര്‍ ആയതിനാല്‍ തന്നെ ഈ കാറിന്റെ ബില്‍ഡ് ക്വാളിറ്റി നമുക്ക് പ്രതീക്ഷിക്കാവുന്നതാണ്. കാറിന്റെ ബോണറ്റില്‍ യൂട്യൂബര്‍ കൈ അമര്‍ത്തുമ്പോള്‍ അത് ചളുങ്ങി പോകുന്നത് കാണാം.

അതപോലെ തന്നെ മിററുകള്‍ ബലം പ്രയോഗിച്ച് പിടിച്ചാല്‍ ഊരിപ്പോരുന്ന നിലയിലാണ്. കാറിന്റെ അകത്തും വളരെ മിനിമലായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കണ്‍ട്രോളുകളോട് കൂടിയ സ്റ്റിയറിംഗ് വീല്‍, ബേസിക് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ കാണാം. കാറിന്റെ ഗിയര്‍ ലിവറിന്റെ നിലവാരം കണ്ട് യൂട്യൂബര്‍ അതില്‍ കാര്യമായ സമ്മര്‍ദ്ദം ചെലുത്താന്‍ ഭയക്കുന്നതായി വീഡിയോയില്‍ കാണാം.
വീഡിയോയുടെ അവസാനത്തില്‍ സാക്ഷാല്‍ റേഞ്ച് റോവറിന്റെ കൂടെ ചൈനീസ് കോപ്പി കാര്‍ ഡ്രാഗ് റേസ് നടത്തുന്നുണ്ട്. ഏതായാലും ഇത്രയും കുറഞ്ഞ ചിലവില്‍ ആഡംബര കാറുകള്‍ കോപ്പിയടിക്കുന്ന ചൈനക്കാരുടെ മിടുക്ക് സമ്മതിച്ച് കൊടുത്തേ മതിയാകൂ. അതിനുള്ള ഏറ്റവും പുതിയ ഉദാഹരണമാണ് ഈ കാര്‍. ക്ലോണ്‍ പതിപ്പുകള്‍ തയാറാക്കാനുള്ള ചൈനക്കാരുടെ മികവിനെ കമന്റ് ബോക്‌സിലൂടെ കൈയ്യടിക്കുന്ന ഒത്തിരി പേരുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








