റേഞ്ച് റോവര്‍ സ്‌പോര്‍ടിന് മുന്നില്‍ 'സ്വര്‍ഗ്ഗവാതില്‍' തുറന്നു; അമ്പരപ്പ് മാറാതെ കാര്‍പ്രേമികള്‍

Written By:
Recommended Video - Watch Now!
New Maruti Swift Launch: Price; Mileage; Specifications; Features; Changes

ടിയാനെന്‍മെന്‍ മലനിരകളെ കീഴടക്കിയ റേഞ്ച് റോവര്‍ സ്‌പോര്‍ടിന് മുന്നില്‍ 'സ്വര്‍ഗ്ഗവാതില്‍' തുറന്നു. ചെറു പുഞ്ചിരിയോടെ ഉയരങ്ങളുടെ നെറുകെയിലേക്ക് റേഞ്ച് റോവര്‍ സ്‌പോര്‍ടിനെ ഓടിച്ചു കയറ്റിയ ഹോപിന്‍ തുങിനെ നോക്കി ലോകം പറഞ്ഞു, ഇവനാണ് മാലാഖ.

റേഞ്ച് റോവര്‍ സ്‌പോര്‍ടിന് മുന്നില്‍ 'സ്വര്‍ഗ്ഗവാതില്‍' തുറന്നു; അമ്പരപ്പ് മാറാതെ കാര്‍പ്രേമികള്‍

99 ചെങ്കുത്തായ വളവുകള്‍, 999 പടവുകള്‍ - ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലുള്ള ഹെവന്‍സ് ഗേറ്റ് സാഹസിക യാത്രികരുടെ പറുദീസയാണ്. നാല്‍പത്തഞ്ചു ഡിഗ്രി ചെരിവില്‍ കൊത്തിവെച്ച അറ്റമില്ലാത്ത പടവുകളെ നോക്കുമ്പോള്‍ തന്നെ ആരുടെയും മനസ് ഒന്നു പിടയ്ക്കും.

റേഞ്ച് റോവര്‍ സ്‌പോര്‍ടിന് മുന്നില്‍ 'സ്വര്‍ഗ്ഗവാതില്‍' തുറന്നു; അമ്പരപ്പ് മാറാതെ കാര്‍പ്രേമികള്‍

സ്വര്‍ഗ്ഗത്തിലേക്കുള്ള പടിവാതിലാണ് ടിയാനെന്‍മെന്‍ മലനിരകളില്‍ സ്ഥിതിചെയ്യുന്ന ഹെവന്‍സ് ഗേറ്റ്. ഇങ്ങോട്ടേക്ക് ഉള്ള വീഥി അറിയപ്പെടുന്നതോ ഡ്രാഗണ്‍ റോഡെന്നും (Dragon Road).

റേഞ്ച് റോവര്‍ സ്‌പോര്‍ടിന് മുന്നില്‍ 'സ്വര്‍ഗ്ഗവാതില്‍' തുറന്നു; അമ്പരപ്പ് മാറാതെ കാര്‍പ്രേമികള്‍

പേരിനെ അന്വര്‍ത്ഥമാക്കുന്നതാണ് ഹെവന്‍സ് ഗേറ്റിലേക്കുള്ള ഡ്രാഗണ്‍ റോഡ് വീഥി. പക്ഷെ എന്നിട്ടും റേഞ്ച് റോവര്‍ സ്‌പോര്‍ടിന് മുന്നില്‍ ഡ്രാഗണ്‍ റോഡ് തോറ്റു പിന്മാറി.

റേഞ്ച് റോവര്‍ സ്‌പോര്‍ടിന് മുന്നില്‍ 'സ്വര്‍ഗ്ഗവാതില്‍' തുറന്നു; അമ്പരപ്പ് മാറാതെ കാര്‍പ്രേമികള്‍

ഗോപ്രോയും, മോണ്‍സ്റ്ററും, റെഡ്ബുളും ചെയ്തുകാണിച്ചിട്ടുള്ള 'സാഹസിക' മാര്‍ക്കറ്റിംഗ് തന്ത്രത്തെ കാര്‍ ലോകത്തേക്കും പകര്‍ത്തിയിരിക്കുകയാണ് റേഞ്ച് റോവര്‍. സംഭവം എന്തായാലും ഗംഭീരം, കാര്‍പ്രേമികള്‍ ഒന്നടങ്കം പറയുന്നു.

റേഞ്ച് റോവര്‍ സ്‌പോര്‍ടിന് മുന്നില്‍ 'സ്വര്‍ഗ്ഗവാതില്‍' തുറന്നു; അമ്പരപ്പ് മാറാതെ കാര്‍പ്രേമികള്‍

11.26 കിലോമീറ്റര്‍ ദൂരം നീളുന്ന ഡ്രാഗണ്‍ റോഡ് പാതയില്‍ നിന്നുമാണ് റേഞ്ച് റോവര്‍ സ്‌പോര്‍ടിന്റെ 'സ്വര്‍ഗ്ഗയാത്രയ്ക്ക്' തുടക്കം. വിഖ്യാത പാനസോണിക് ജാഗ്വാര്‍ റേസര്‍ ഹോപിന്‍ തുങാണ് ഈ യാത്രയില്‍ റേഞ്ച് റോവറിന്റെ വളയം പിടിച്ചത്.

റേഞ്ച് റോവര്‍ സ്‌പോര്‍ടിന് മുന്നില്‍ 'സ്വര്‍ഗ്ഗവാതില്‍' തുറന്നു; അമ്പരപ്പ് മാറാതെ കാര്‍പ്രേമികള്‍

ചെങ്കുത്തായ ഡ്രാഗണ്‍ റോഡ് വളവുകളെ ഡയനാമിക് മോഡിലുള്ള ടെറെയ്ന്‍ റെസ്‌പോണ്‍സ് 2 സംവിധാനത്തിന്റെ ആനുകൂല്യത്തിലാണ് റേഞ്ച് റോവര്‍ സ്‌പോര്‍ട് പിന്നിട്ടതെങ്കിൽ, ടെറെയ്ന്‍ റെസ്‌പോണ്‍സ് മോഡിലാണ്45 ഡിഗ്രി ചെരിവിലുള്ള 999 പടവുകളെ ഹോപിന്‍ തുങ് കീഴടക്കിയത്.

റേഞ്ച് റോവര്‍ സ്‌പോര്‍ടിന് മുന്നില്‍ 'സ്വര്‍ഗ്ഗവാതില്‍' തുറന്നു; അമ്പരപ്പ് മാറാതെ കാര്‍പ്രേമികള്‍

മലമുകളിലേക്ക് കയറുന്നതിന് മുമ്പ് ഹോപിൻ തുങ് ആദ്യം ഒന്നു നിന്നു. പിന്നെ കണ്ടത് പടവുകളിലൂടെ പറന്നുയരുന്ന റേഞ്ച് റോവർ സ്പോർടിനെയായിരുന്നു. ഫോര്‍മുല ഇ, ഫോര്‍മുല വണ്‍, ലെ മാന്‍സ് മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ഇത്ര സാഹസികത നിറഞ്ഞ ഡ്രൈവിംഗ് ചലഞ്ച് ഇതാദ്യമായിട്ടാണെന്ന് ഹോപിന്‍ തുങ് സാക്ഷ്യപ്പെടുത്തി.

ഹെവന്‍സ് ഗേറ്റ് കീഴടക്കുന്ന റേഞ്ച് റോവര്‍ സ്‌പോര്‍ടിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായി കഴിഞ്ഞു. റേഞ്ച് റോവര്‍ സ്‌പോര്‍ട് ഹൈബ്രിഡ് മോഡലിന്റെ പ്രചാരണാര്‍ത്ഥം ലാന്‍ഡ് റോവര്‍ നടത്തി വരുന്ന അഡ്വഞ്ചര്‍ ക്യാമ്പയിന്റെ ഏറ്റവും ഒടുവിലത്തെ അധ്യായമാണ് ഡ്രാഗണ്‍ റോഡ് ചലഞ്ച്.

റേഞ്ച് റോവര്‍ സ്‌പോര്‍ടിന് മുന്നില്‍ 'സ്വര്‍ഗ്ഗവാതില്‍' തുറന്നു; അമ്പരപ്പ് മാറാതെ കാര്‍പ്രേമികള്‍

നേരത്തെ രണ്ടു തവണ സ്വര്‍ണ കിരീടമണിഞ്ഞ നീന്തല്‍ താരം കെറിയാന്‍ പെയ്‌നുമായും, അത്‌ലറ്റിക് താരം റോസ് എഡ്ജ്‌ലിയുമായും റേഞ്ച് റോവര്‍ സ്‌പോര്‍ട് സാഹസിക മത്സരങ്ങള്‍ക്ക് മുതിര്‍ന്നിരുന്നു.

കൂടുതല്‍... #off beat
English summary
Range Rover Drives Up The Heaven's Gate. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark