20 വയസുകാരിയുടെ നായകനായ 40 കാരൻ; ഭാര്യയുടെ ആസ്തി 500 കോടി, ബി ടൗണിലെ ആദ്യ ഹമ്മർ ഇവി ഉടമയെ കണ്ടോ
നായകനേക്കാൾ പ്രായം കുറഞ്ഞ നടിമാരോടൊപ്പം അഭിനയിക്കുന്നത് സർവ്വസാധാരണമാണെങ്കിലും ഇപ്പോൾ ബോളിവുഡിൽ സംസാരവിഷയം രൺവീർ സിങ്ങ് തന്നേക്കാൾ 20 വയസ് ഇളയതായ സാറ അർജുൻ എന്ന നടിയോടൊപ്പം അഭിനയിക്കുന്ന പുതിയ ചിത്രത്തിൻ്റെ ടീസറാണ്. സാറാ അർജുൻ നമ്മൾ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രി കൂടിയാണ്. ആൻമരിയ കലിപ്പിലാണ് എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ സുന്ദരിയാണ്. അതിന് മുൻപ് തന്നെ വിക്രം നായകനായ ദൈവ തിരുമകൾ എന്ന ചിത്രത്തിലെ നിള കൃഷ്ണ എന്ന കഥാപാത്രത്തിലൂടെ തമിഴ് പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറുകയും ചെയ്തു.
ഇനി നമ്മളുടെ കാര്യത്തിലേക്ക് വന്നാൽ താരം പുതിയ ഒരു കിടിലൻ ഹമ്മർ ഇവി സ്വന്തമാക്കിയിരിക്കുകയാണ്. ബോളിവുഡ് സെലിബ്രിറ്റികൾക്ക് ഇടയിൽ ഹമ്മർ ഇവി സ്വന്തമാക്കുന്ന ആദ്യ സൂപ്പർസ്റ്റാറാണ് രൺവീർ സിങ്ങ് എന്ന പ്രത്യേകതയും ഉണ്ട് കേട്ടോ. വീഡിയോയിൽ താരത്തിനുള്ള ഹമ്മർ ഇവി ഡെലിവറി നടത്തുന്നത് കാണാം. താരത്തിൻ്റെ വീട്ടിലേക്ക് വാഹനം ഓടിച്ചുകൊണ്ട് പോകുന്നതും അതിന് ശേഷം അദ്ദേഹം ഓടിക്കുന്നതും കാണാം.
പടുകൂറ്റൻ ഇലക്‌ട്രിക് എസ്‌യുവിയുടെ ഒമേഗ എക്സ്ക്ലൂസീവ് സ്പെഷ്യൽ എഡിഷനാണ് രൺവീർ സ്വന്തമാക്കിയത്. സവിശേഷമായ നെപ്റ്റ്യൂൺ ബ്ലൂ മാറ്റ് എക്സ്റ്റീരിയർ കളർ ഓപ്ഷനും ബ്ലാക്ക് എക്സ്റ്റീരിയർ ബാഡ്ജുകളുമാണ് വാഹനത്തിന്റെ ഏറ്റവും വലിയ സവിശേഷത. ക്രാബ് വോക്കാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. അതായത് ഞണ്ട് നടക്കുന്ന പോലെ സൈഡിലേക്ക് പോവാനുള്ള കഴിവ് വാഹനത്തിനുണ്ടെന്ന് സാരം.
കാർബൺ ഫ്ലാഷ് ട്രിം റിംഗുള്ള എക്സ്ക്ലൂസീവ് 18 ഇഞ്ച് ഗ്ലോസ് ബ്ലാക്ക് വീലുകൾക്കൊപ്പം ട്രാൻസ്പരന്റ് സ്കൈ പാനലുകളും ഹമ്മർ ഇവി ഒമേഗ എഡിഷനെ വേറിട്ടുനിർത്തുന്ന കാര്യങ്ങളാണ്. 18 ഇഞ്ച് ഗ്ലോസ് ബ്ലാക്ക് വീലുകൾ, ആഡംബര കാർപെറ്റ് ഫ്ലോറിംഗ് ഇൻസേർട്ട് തുടങ്ങിയ എക്സ്ക്ലൂസീവ് ഫീച്ചറുകളും ഇവിയിൽ ഒരുക്കിയിട്ടുണ്ട്.
ബ്ലൂ പ്ലാനറ്റിനോട് സാമ്യമുള്ള ഒരു കസ്റ്റം ടെക്സ്ചർ ഉൾക്കൊള്ളുന്ന ഒരു സ്പെയർ വീൽ കവറും ഇതിൽ ലഭിക്കുന്നുണ്ട്. GMC ഹമ്മർ ഇവി എസ്‌യുവി 2, 2X, 3X, എഡിഷൻ 1 എന്നിങ്ങനെ നാല് വേരിയൻ്റുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. അതേസമയം ഹമ്മർ ഇവിയുടെ ഒമേഗ എഡിഷൻ 3X ട്രിമ്മിൽ മാത്രമേ ലഭ്യമാകൂ. എക്‌സ്ട്രീം ഓഫ്-റോഡ് പാക്കേജും വാഹനത്തിനൊപ്പം സ്റ്റാൻഡേർഡായി ജിഎംസി വാഗ്‌ദാനം ചെയ്യുന്നുണ്ട്.
ഇതിൽ അണ്ടർബോഡി ക്യാമറ വ്യൂകളുള്ള അൾട്രാ വിഷൻ, അധിക സ്കിഡ് പ്ലേറ്റുകൾ, ബിൽറ്റ്-ഇൻ അസിസ്റ്റ് സ്റ്റെപ്പുകൾ ഉള്ള റോക്കർ പ്രൊട്ടക്ഷൻ, 35 ഇഞ്ച് മഡ് ടെറൈൻ ടയറുകൾ എന്നിവയെല്ലാമാണ് ഉൾപ്പെടുന്നത്. 482 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചുള്ള ഹമ്മർ ഇവിക്ക് മൂന്ന് അൾട്ടിയം ഡ്രൈവ് സംവിധാനമാണുള്ളത്.

അതോടൊപ്പം 20 മൊഡ്യൂൾ ഡബിൾ-സ്റ്റാക്ക്ഡ് ബാറ്ററി പായ്ക്കാണ് ഇവിയുടെ ഹൃദയം പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 818 bhp പവറിൽ പരമാവധി 1591 Nm torque വരെ വാഹനം വികസിപ്പിക്കും. ഹമ്മർ ഇവി എസ്‌യുവി ഓൺ റോഡിലും, ഓഫ് റോഡിലും ഒരുപോലെ മികച്ച ഡ്രൈവിംഗ് അനുഭവം പ്രദാനം ചെയ്യുന്നുവെന്നാണ് ബ്രാൻഡിന്റെ അവകാശവാദം.
മറുവശത്ത് ഹമ്മർ ഇവിയുടെ പിക്കപ്പ് മോഡലിന് പരമാവധി 986 bhp കരുത്തിൽ 529 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചും നൽകാൻ കഴിയും. ഇതിനായി വലിയ 24 മൊഡ്യൂൾ ബാറ്ററിയാണ് ജിഎംസി വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. പരമ്പരാഗത ഇന്ധനങ്ങളോട് വിടപറഞ്ഞ് ഇലക്ട്രിക് (EV) കരുത്തില്‍ എത്തിയപ്പോഴും പരുക്കൻ സ്വഭാവം കൈവിടാതെയാണ് ജിഎം പണികഴിപ്പിച്ചിരിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications









