റാപ്പിഡോ റൈഡറിനോട് കസ്റ്റമർ ചെയ്തത് കണ്ടോ, വൈറൽ വീഡിയോ കാണാം
കേരളത്തിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് പഠനത്തിനും ജോലിക്കും ആയി പോകുന്നവർ ദിവസേന ആശ്രയിക്കുന്ന ഒരു മാർഗമാണ് റാപ്പിഡോ, ഊബർ എന്നിവയൊക്കെ. ചിലപ്പോഴൊക്കെ ട്രാഫിക് ബ്ലോക്ക് കാരണം താമസിക്കാറുണ്ടെങ്കിലും പരമാവധി അവരെ കൊണ്ട് പറ്റുന്ന പോലെ കൃത്യസമയത്ത് നമ്മളെ എത്തിക്കാൻ അവർ ശ്രമിക്കാറുണ്ട് എന്നതാണ് സത്യം. എന്നാൽ ഹൈദരാബാദിൽ നടന്ന ഒരു സംഭവം ഇപ്പോൾ വൈറലായിരിക്കുകയാണ്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.
റാപ്പിഡോ റൈഡിനിടെ പെട്രോൾ തീരുകയും പെട്രോൾ പമ്പ് വരെ പില്യണുമായി തള്ളുന്ന ഒരു റാപ്പിഡോ റൈഡറിൻ്റെ വീഡിയോ ആണ് പുറത്ത് വന്നത്. റാപ്പിഡോ റൈഡ് ബുക്ക് ചെയ്യുകയും യാത്ര പകുതിയായപ്പോൾ തൻ്റെ സ്കൂട്ടറിൽ ഇന്ധനം കുറവാണെന്നും ഏത് നിമിഷവും വാഹനം നിന്നേക്കാം എന്നും യാത്രക്കാരനെ അറിയിക്കുന്നു. നിരവധി തവണ ആവശ്യപ്പെട്ടിട്ടും യാത്രക്കാരൻ ഇറങ്ങാൻ വിസമ്മതിച്ചതിനാൽ റാപ്പിഡോ റൈഡർ വാഹനം അടുത്തുള്ള പെട്രോൾ പമ്പിലേക്ക് തള്ളുകയായിരുന്നു.

വീഡിയോയിൽ, കസ്റ്റമർ പിൻസീറ്റിൽ ഇരിക്കുമ്പോൾ റൈഡർ തൻ്റെ സർവ്വശക്തിയും ഉപയോഗിച്ച് വാഹനം തള്ളുന്നത് കാണാം. നിരവധി ഉപയോക്താക്കൾ സംഭവത്തെ അപലപിക്കുകയും റൈഡറോട് സഹതാപം പ്രകടിപ്പിക്കുകയും ചെയ്ത് കമൻ്റുകളും അഭിപ്രായങ്ങളും രേഖപ്പെടുത്തിയിരുന്നു. അങ്ങേയറ്റം മോശമായ പ്രവർത്തിയാണ് കസ്റ്റമറിൻ്റെ ഭാഗത്ത് നിന്ന് റൈഡർക്ക് നേരെ ഉണ്ടായത്. ഒരിക്കലും ഇത്തരം പ്രവർത്തി നിങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകാതെ ശ്രദ്ധിക്കുക.
പലരും വൈറ്റ് കോളർ ജോലി നഷ്ടപ്പെടുമ്പോൾ ഏറ്റവും ആദ്യം എങ്ങനെയെങ്കിലും വരുമാന മാർഗമായി സ്വീകരിക്കുന്ന ഒരു വഴിയാണ് റാപ്പിഡോ, സ്വിഗ്ഗി, സൊമാറ്റോ ഒക്കെ, എല്ലാ ജോലിക്കും അതിൻ്റേതായ മാന്യതയുണ്ട്, ആരേയും കുറച്ച് കാണേണ്ട കാര്യമില്ല. ഐടി കമ്പനികളിൽ നിന്നെല്ലാം ഒരുപാട് ജോലിക്കാരെ പിരിച്ചു വിടുന്ന പ്രക്രിയകൾ നടന്നു കൊണ്ടിരിക്കുകയാണ്. അത് വഴി ജോലി നഷ്ടപ്പെട്ട ഒരു സോഫ്റ്റുവെയർ ഡെവലപ്പർ റാപ്പിഡോ ഓടിക്കുന്ന വാർത്ത നിങ്ങളിലേക്ക് എത്തിച്ചിരുന്നു.

ജീവിതത്തിൽ ഒരു പ്രതിസന്ധികളിൽ തളരാതെ മുന്നോട്ട് പോയ യുവാവ് എല്ലാവർക്കും മാതൃകയാണ്. ജാവ ഡെവലപ്പറായിരുന്ന യുവാവിൻ്റെ ജോലി നഷ്ടപ്പെടുകയും അതിന് ശേഷം റാപ്പിഡോയിലേക്ക് തിരിയുകയും ചെയ്യുകയായിരുന്നു. അദ്ദേഹത്തിൻ്റെ കൂട്ടുകാരൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ട്വീറ്റാണ് വൈറലായത്.
ടാക്സി അഗ്രിഗേറ്റർ സംവിധാനം പോലെ തന്നെ ചിലർ ചെയ്യുന്ന കാര്യമാണ് കാർ പൂളിങ്ങ്. കാര്‍പൂള്‍ ആപ്പുകളുടെ വരവോടെ ഒരേ ദിശയില്‍ സഞ്ചരിക്കുന്ന അപരിചിതരെയും അത്തരം ഗ്രൂപ്പുകളില്‍ ചേരാന്‍ അനുവദിക്കുന്നു.ജോലി ആവശ്യാര്‍ത്ഥം കേരളത്തിന്റെ പുറത്ത് മറ്റ് സംസ്ഥാനങ്ങളില്‍ കഴിയുന്നവര്‍ കാര്‍ പൂളിംഗ് ആപ്പുകളുടെ പ്രയോജനം അനുഭവിച്ചറിയുന്നവരാണ്. ക്വിക്ക് റൈഡ്, സൂം തുടങ്ങിയ കാര്‍പൂളിംഗ് ആപ്പുകള്‍ പോലുള്ള വാണിജ്യ ആവശ്യങ്ങള്‍ക്കായി സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് ഗതാഗത വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.

ഈ കേസില്‍ പിടിക്കപ്പെട്ടാല്‍ കുറ്റക്കാര്‍ കനത്ത ശിക്ഷയാണ് കാത്തിരിക്കുന്നത്. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് സസ്പെന്‍ഡ് ചെയ്യുകയോ വാഹന ഉടമയില്‍ നിന്ന് 10,000 രൂപ പിഴയോ ഈടാക്കുകയോ ചെയ്യും. വാണിജ്യ ആവശ്യങ്ങള്‍ക്ക് സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയാത്തതിനാല്‍ കാര്‍പൂളിംഗ് ആപ്പുകള്‍ നിയമം ലംഘിക്കുന്നതായാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. കാര്‍ പൂളിംഗ് ആപ്പുകള്‍ക്കെതിരെ ബെംഗളൂരു നരഗത്തിലെ ടാക്സി ഡ്രൈവര്‍ നിരന്തരമായി പരാതി ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഗതാഗത വകുപ്പിന്റെ നടപടി.
ഇന്ത്യയുടെ സിലിക്കണ്‍ വാലിയെന്നറിയപ്പെടുന്ന ബെംഗളൂരുവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളയാളുകള്‍ വസിക്കുന്നുണ്ട്. നഗരത്തിലെ വാഹന ഉടമകളില്‍ ഭൂരിഭാഗവും ദിവസേന ഓഫീസില്‍ പോകുന്നവരാണ്. ഈ ലേഖനത്തിന്റെ തുടക്കത്തില്‍ സൂചിപ്പിച്ച പോലെ ഗതാഗതക്കുരുക്കില്‍ നിന്ന് രക്ഷനേടാനും യാത്ര സുഖമമാക്കാനും പണം ലാഭിക്കാനും വേണ്ടിയാണ് ബെംഗളൂരു നിവാസികള്‍ കാര്‍ പൂളിംഗിനെ ആശ്രയിക്കുന്നത്. കാര്‍ പൂളിംഗ് ക്യാബ് ഡ്രൈവര്‍മാരുടെ കഞ്ഞികുടി മുട്ടിക്കുമെന്നത് തെറ്റായ വാദമെന്നാണ് ക്വിക്ക് റൈഡ് പറയുന്നത്.


Click it and Unblock the Notifications








